Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍ഐഎ കുറ്റപത്രം; ഇതരമതസ്ഥരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു

ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാനും പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം വിശദമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2023, 10:03 pm IST
inIndia

കൊച്ചി:  ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും  കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാനും  പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം വിശദമാക്കുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്  എൻഐഎയുടെ ഈ കുറ്റപ്പെടുത്തല്‍. കേരളത്തിലെ 59 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഷ്റഫ് മൗലവിയാണ് ഒന്നാം പ്രതി. ഇസ്ലാമിക രാഷ്‌ട്ര സൃഷ്ടിയ്‌ക്കായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.  

നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുൻകൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാൻ ‘ആയുധ പരിശീലന വിംഗിനെ ഉപയോഗിച്ച് ശ്രമിച്ചതായും  കുറ്റപത്രത്തിൽ പറയുന്നു. റിപ്പോർട്ടേഴ്സ് വിംഗ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ച് പ്രവര്‍ത്തനം പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 153A & 120B r/w 302 എന്നിവയും യുഎപിഎ 13, 16, 18, 18A, 18B & 20 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പിഎഫ്‌ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാൻ ഭാരവാഹികൾ ഗൂഢാലോചന നടത്തി. പാലക്കാട് ശ്രീനിവാസന്‍ കേസ് പ്രതികളെ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്ഐ നേതാക്കൾ പിന്തുണച്ചു. പിഎഫ്ഐക്ക് ദാറുല്‍ ഖദ എന്ന പേരില്‍ സ്വന്തം കോടതിയുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഈ കോടതി വിധികള്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയെന്നും എൻഐഎ പറയുന്നു.

2022 സെപ്തംബറിലാണ് ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. മുസ്ലീം യുവാക്കളെ ആയുധപരിശീലനത്തിലൂടെ‌ ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക‌ എന്ന ലക്ഷ്യത്തോടെ പിഎഫ്ഐ നേതാക്കൾ പ്രവർത്തിച്ചിരുന്നു. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.  

കരമന അഷ്‌റഫ് മൗലവി, അബ്ദുൾ സത്താർ, സാദിഖ് അഹമ്മദ്, ഷിഹാസ് എം എച്ച്, ഇ പി അൻസാരി, മുജീബ് എം, നജുമുദീൻ, സൈനുദ്ദീൻ ടി എസ്, പി കെ ഉസ്മാൻ, യഹിയ കോയ തങ്ങൾ, അബ്ദുൾ റഊഫ്, മുഹമ്മദലി (കുഞ്ഞാപ്പു), സുലൈമാൻ സി ടി, മുഹമ്മദ് മുബാറക്, മുഹമ്മദ് സാദിഖ് എ, അബ്ദു റഹ്മാൻ എച്ച്, ഉമ്മർ ടി, അബ്ദുൾ ഖാദർ (ഇഖ്ബാൽ), ഫിറോസ് (തമ്പി), മുഹമ്മദ് ബിലാൽ, അൻസാർ കെ പി, റിയാസുദ്ദീൻ, ജംഷീർ എച്ച്, കാജ ഹുസൈൻ എ (റോബോട്ട് കാജ), അബ്ദുൾ ബാസിത്ത് അലി, റിഷിൽ, ജിഷാദ്, അഷ്‌റഫ് (അഷ്‌റഫ് മൗലവി), മുഹമ്മദ് ഷെഫീഖ് കെ, അഷ്‌റഫ് കെ, നാസർ (ലാദൻ നാസർ), ഹനീഫ, കാജാഹുസൈൻ, മുഹമ്മദ് ഹക്കീം. കെ, അബ്ദുൾ നാസർ (നിസാർ), മുഹമ്മദ് ഷാജിദ്, അലി കെ (രാഗം അലി), സഹദ് എം, ഫയാസ്, സദ്ദാം ഹുസൈൻ എം കെ, മുഹമ്മദ് റിസ്വാൻ, അഷ്ഫാക്ക് (ഉണ്ണി), അഷ്റഫ്, അക്ബർ അലി, നിഷാദ്, അബ്ബാസ്, നൗഷാദ്. ടി, ബഷീർ ടി ഇ, ഷാഹുൽ ഹമീദ്, സിറാജുദ്ധീൻ, ‌അബൂബക്കർ സിദിഖ് പി കെ (സിദിഖ് തോട്ടിങ്കര), അബ്ദുൽ കബീർ, മുഹമ്മദലി കെ പി, അമീർ അലി, റഷീദ് കെ ടി (കുഞ്ഞുട്ടി), സൈദാലി (മുത്തു), നൗഷാദ്. എം, ജലീൽ.പി എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 59 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. 

Tags: പോപ്പുലര്‍ ഫ്രണ്ട്pfiദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എഎന്‍ഐഎ കുറ്റപത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.