പന്തളം: പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവുമായ ജെ.നന്ദകുമാറിന്റെ അമ്മ തോന്നല്ലൂര്‍ കെ എന്‍ സദനത്തില്‍ ജെ.ലീലാ ഭായി (85) അന്തരിച്ചു. പന്തളം എന്‍എസ്എസ് സ്‌കൂളില്‍ ക്ലര്‍ക്കായിരുന്നു.
ഭര്‍ത്താവ് : പരേതനായ തട്ടയില്‍ മണവത്തു ജഗന്നാഥന്‍ നായര്‍. റിട്ടയേര്‍ഡ് പഞ്ചായത്ത് വകുപ്പ് എന്‍ജിനീയര്‍ ജെ കൃഷ്ണകുമാറും( സാമൂഹ്യ സമരസത പത്തനംതിട്ട ജില്ലാ സംയോജക്) മകനാണ്.മരുമകള്‍: പുഷ്പലത
സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പന്തളത്തെ വീട്ടുവളപ്പിൽ.
















