Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്‌മപുരം: മാലിന്യ സംസ്‌കരണ കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിക്ക്, ഇതുവരെ സംസ്‌കരിച്ചത് 25 ശതമാനം മാത്രം

2022 ജനുവരിയില്‍ തുടങ്ങി സെപ്റ്റംബറില്‍ കരാര്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടി ഈ വര്‍ഷം ജൂലൈ വരെ കാലാവധി വീണ്ടും നീട്ടുകയായിരുന്നു. എന്നിട്ടും മാലിന്യ സംസ്‌കരണം കാര്യക്ഷമമായില്ല. ഇതിനിടെ കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് എന്ന പേരില്‍ 11 കോടി രൂപയും നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 12:01 pm IST
in Kerala

കൊച്ചി : ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ വിവാദത്തില്‍ സിപിഎമ്മിനെതിരേയും ആരോപണം. സിപിഎം നേതാവായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള എംഡിയായ സ്ഥാപനം സോണ്ട ഇന്‍ഫ്രാടെക്കിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ ഒത്തുകളിയുണ്ടെന്നാണ് ആരോപണം ഉയരുന്നത്.  

2021ല്‍ സോണ്ട ഇന്‍ഫ്രാടെക് 55 കോടിയുടെ കരാറിലാണ് സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇതോടൊപ്പം മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മിക്കാനും ബയോ മൈനിങ്ങിനുള്ള കരാറും സോണ്ട ഇന്‍ഫ്രാടെക് കൈപ്പറ്റിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് സംസ്‌കരണത്തിന് കരാറെടുത്ത കമ്പനി 2022 അവസാനം ബയോമൈനിങ് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും ഇതുവരെ കാല്‍ ശതമാനം മാത്രമാണ് സംസ്‌കരണം നടന്നിട്ടുള്ളത്.  

കമ്പനിക്കായി സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കുന്നുവെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി ആരോപിച്ചു. 2022 ജനുവരിയില്‍ തുടങ്ങി സെപ്റ്റംബറില്‍ കരാര്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടി ഈ വര്‍ഷം ജൂലൈ വരെ കാലാവധി വീണ്ടും നീട്ടുകയായിരുന്നു. എന്നിട്ടും മാലിന്യ സംസ്‌കരണം കാര്യക്ഷമമായില്ല. ഇതിനിടെ കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് എന്ന പേരില്‍ 11 കോടി രൂപയും നല്‍കിയിട്ടുണ്ട്.  

അതേസമയം തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. കരാര്‍ തീരാന്‍ അഞ്ച് മാസം മാത്രമുള്ളപ്പോള്‍ 25 ശതമാനം മാത്രം മാലിന്യമാണ് സംസ്‌കരിക്കാന്‍ കമ്പനിക്കായതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.  

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണത്തിനായി കരാര്‍ ക്ഷണിച്ചിട്ടുള്ളത്. 25 കോടിയുടെ വാര്‍ഷിക ടേണോവറും ബയോമൈനിങ് വഴിയുള്ള മാലിന്യ സംസ്‌കരണത്തില്‍ പത്ത് കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ അനുഭവ പരിചയവുമായിരുന്നു യോഗ്യത.

സോണ്‍ട ഇന്‍ഫ്രാടെക്ക് ആദ്യം ഹാജരാക്കിയ രേഖയില്‍ തിരുനെല്‍വേലി കോര്‍പ്പറേഷനില്‍ കമ്പനി ഖര മാലിന്യ സംസ്‌കരണത്തിനായി ചെലവഴിച്ചതിലെ ടോട്ടല്‍ കോണ്‍ടാക്ട് വാല്യു 8,56,71,840 രൂപയാണ്.എന്നാല്‍ ഇത് കെഎസ്‌ഐഡിസി തള്ളി. തൊട്ടു പിന്നാലെ വീണ്ടും കരാര്‍ ക്ഷണിച്ചപ്പോള്‍ ഇതേ പദ്ധതി പത്ത് കോടി രൂപക്ക് പൂര്‍ത്തിയാക്കിയതിന്റെ രേഖ സോണ്‍ട ഇന്‍ഫ്രാടെക്ക് ഹാജരാക്കി. പിന്നാലെ കരാറും ലഭിക്കുകയായിരുന്നു. ആദ്യം കമ്പനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തിരുനെല്‍വേലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ആയിരുന്നെങ്കില്‍ രണ്ടാമത് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുന്‍സിപ്പല്‍ എഞ്ചിനീയറാണ്. ഇതുമായി ബന്ധപ്പെട്ട് അപാകതകള്‍ പരിശോധിക്കാതെ കെഎസ്‌ഐഡിസി കരാര്‍ നല്‍കിയതില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് ആരോപണത്തില്‍ പറയുന്നത്.  

2022 ജനുവരില്‍ സര്‍ക്കാര്‍ കരാര്‍ തുകയുടെ ആദ്യഘട്ടമായി ഏഴ് കോടി നല്‍കി.രണ്ടാംഘട്ടത്തില്‍ എട്ട് കോടി ആവശ്യപ്പെട്ട് കമ്പനി സര്‍ക്കാരിനെ സമീപിച്ചെങ്കിലും കൊച്ചി കോര്‍പ്പറേഷന്‍ എതിര്‍ത്തു. എന്നാല്‍ തദ്ദേശ വകുപ്പ് കൊച്ചി കോര്‍പ്പറേഷനോട് നാല് കോടി അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.  

അതേസമയം മാലിന്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന മീഥെയിന്‍ ഗ്യാസില്‍ നിന്നും തീപടര്‍ന്നതാകാം. തങ്ങളുടെ പ്രവൃത്തി മേഖലയില്‍ അല്ല തീപിടുത്തം ഉണ്ടായതെന്നാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് വിഷത്തില്‍ പ്രതികരിച്ചത്. കരാര്‍ നേടിയത് ചട്ടപ്രകാരമാണെന്നും അന്വേഷണങ്ങളോട് സഹകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. തീപിടുത്തമുണ്ടായപ്പോള്‍ കോര്‍പ്പറേഷന്റെയോ കരാറെടുത്ത കമ്പനിയുടെയോ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പകരം പുറത്തുനിന്നുള്ള സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. മാലിന്യ പ്ലാന്റിന് തീപിടിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീയും പുകയും പൂര്‍ണ്ണമായും അയ്‌ക്കാനായിട്ടില്ല. വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Tags: Brahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംഎറണാകുളംകൊച്ചി കോര്‍പ്പറേഷന്‍ടോണി ചമ്മണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷനുകള്‍ വരെ നിഷ്‌ക്രിയ ആസ്തി 85 കോടിയിലേറെ

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

Ernakulam

കനത്ത മഴ: എറണാകുളം ജില്ലയില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു

Kerala

കേരളത്തില്‍ കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.