തിരുവനന്തപുരം:1921ലെ കലാപത്തെ മലബാര്‍ കലാപം എന്ന് പേരിട്ട് വിളിക്കുക വഴി ഹിന്ദുക്കള്‍ മലബാറില്‍ അനുഭവിക്കേണ്ടി വന്ന വംശഹത്യ ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെടുകയായിരുന്നു എന്ന വിശ്വസിക്കുന്ന സംവിധായകനാണ് രാമസിംഹന്‍. അദ്ദേഹം ആരും പറയാത്ത ആ കഥ സിനിമയാക്കാന്‍ തീരുമാനിച്ചതു മുതല്‍ എതിര്‍പ്പുകളായിരുന്നു.
കഷ്ടപ്പെട്ട് ജനങ്ങളില്‍ നിന്നും പണം പിരിച്ച് സിനിമ പൂര്ത്തിയാക്കിയ ശേഷം സെന്‍സര്‍ ബോര്‍ഡ് ഏറെ നാള്‍ അനുമതി നല്‍കാതെ പിടിച്ചുവെച്ചു. അവിടെയും സമരം ചെയ്താണ് ഒടുവില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നേടിയെടുത്തത്. ഇപ്പോഴിതാ 81 തിയറ്ററുകളില്‍ ‘പുഴ മുതല്‍ പുഴ വരെ’ എന്ന ഈ സിനിമ കേരളത്തിലെ 81 തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്.
അവസാന നിമിഷം ഫെയ്സ്ബുക്ക് ലൈവില്‍ രാമസിംഹന്‍:
അവസാന നിമിഷവും താന്‍ നേരിടേണ്ടി വന്ന ചില എതിര്‍പ്പുകളെക്കുറിച്ച് രാമസിംഹന്‍ ബുധനാഴ്ച ഫേസ്ബുക്ക് ലൈവില്‍ എത്തി വിശദീകരിച്ചിരുന്നു. അവസാനനിമിഷം സിനിമ റിലീസ് ചെയ്യാമെന്നേറ്റ ഇടപ്പള്ളിവനിത തിയറ്റര്‍ കാല് മാറിയതിനെക്കുറിച്ച് ഏറെ വേദനയോടെയാണ് രാമസിംഹന്‍ പറഞ്ഞത്.എല്ലാം പറഞ്ഞുറപ്പിച്ച ശേഷം അവസാന നിമിഷമാണ് ഈ തിയറ്റര്‍ ഉടമകള്‍ കാലുമാറിയത്. സിനിമ റിലീസ് ചെയ്യാമെന്ന് തങ്ങള്‍ പറഞ്ഞിട്ടേ ഇല്ല എന്ന നിലപാടിലാണ് തിയറ്റര്‍ ഉടമകള്‍. ഇതോടെയാണ് പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം 82 തിയറ്ററുകള്‍ക്ക് പകരം 81 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതെന്ന് അലി അക്ബര്‍ പറഞ്ഞു.
“പല തിയറ്ററുകളില്‍ വില കൊടുത്ത് കഷ്ടപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകള്‍ പശ ഉണങ്ങും മുന്‍പേ ചിലര്‍ വലിച്ച് പറിച്ചു കളയുകയാണ്. കോഴിക്കോടും എറണാകുളത്തും ഇത് ധാരാളമായി നടക്കുന്നുണ്ട്. ഒരു സിനിമ വിതരണക്കമ്പനിക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാം. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഇത് നിര്‍ത്തിയില്ലെങ്കില്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് മാത്രമേ പറയാനുള്ളൂ.” – രാമസിംഹന്‍ പറഞ്ഞു.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിരുന്നു. അതിന് ഉദാഹരണമാണ് മലപ്പുറത്തെ തൂവൂര്‍ കിണര്‍. ഇതെല്ലാം ഈ സിനിമയില്‍ കാണിക്കുന്നു എന്നതിനാല്‍ വലിയ എതിര്‍പ്പാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: