Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തനിക്കെതിരെ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പിബി അംഗവും പാര്‍ട്ടി സെക്രട്ടറി ആകാനും പറ്റാത്തതില്‍ വിഷമമുണ്ടെന്ന വാര്‍ത്തകളില്‍ കഴമ്പില്ല

ജാഥയില്‍ എല്ലാവരും പങ്കെടുക്കണമെന്നില്ല. പി. ജയരാജനുമായി ഒരു പ്രശ്നവുമില്ല. പാര്‍ട്ടി എന്നെ തഴയുന്നു എന്ന വാദം ശരിയല്ല.

Janmabhumi Online by Janmabhumi Online
Feb 25, 2023, 10:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍ : പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ചില ഗൂഢ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തനിക്കെതിരെ മാധ്യമങ്ങളേയും ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ പറയും. പുറത്തു പറയേണ്ടത് പുറത്തുപറയണം. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

പി.ബി. അംഗമാവാനും പാര്‍ട്ടി സെക്രട്ടറിയാവാനും പറ്റാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന വാര്‍ത്തകളില്‍ കഴമ്പില്ല. അര്‍ഹതയുള്ള ആള്‍ക്കാരെത്തന്നെയാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ ഏല്‍പ്പിച്ചത്. തനിക്കെതിരെയുള്ള കളികള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാം. തിരുവനന്തപുരത്തു നിന്നാണ് തനിക്കെതിരെ വാര്‍ത്ത തയ്യാറാക്കി നല്‍കുന്നത്.  

കൊച്ചിയിലെ ആദരിക്കല്‍ വിവാദ  വും ഇപ്രകാരമാണ്. കൊച്ചിയിലെത്തിയപ്പോള്‍ യാദൃച്ഛികമായി വിളിച്ച സുഹൃത്ത് മുരളിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ ട്രസ്റ്റിയായ അമ്മയെ ആദരിക്കണമെന്ന് പറഞ്ഞ് അവര്‍തന്നെ തന്ന ഷാള്‍ അണിയിക്കുകയായിരുന്നു. അവര്‍ നന്ദകുമാറിന്റെ അമ്മയാണ് ആരൊക്കെയാണ് അവിടെ ഉള്ളത് എന്ന കാര്യമൊന്നും താന്‍ ശ്രദ്ധിച്ചില്ല. ഇതിനെ രാഷ്‌ട്രീയലക്ഷ്യത്തോടെ വാര്‍ത്തയാക്കി മാറ്റുന്നതിനുപിന്നില്‍ ചിലരുടെ കളികളുണ്ട്.

ടൂറിസ്റ്റ് വികസനലക്ഷ്യത്തിന്റെ ഭാഗമായാണ് റിസോര്‍ട്ട് തുടങ്ങാനുദ്ദേശിച്ചത്. പലരും സഹകരിച്ചു. തനിക്ക് വ്യക്തിപരമായി ഒരു നിക്ഷേപവുമില്ല. മകന്‍ ഷെയര്‍ ഹോള്‍ഡറാണ്. ഭാര്യ റിട്ടയര്‍ ചെയ്തപ്പോള്‍ അവന്റെ ഷെയര്‍ അവള്‍ക്ക് കൈമാറി. ഈ സ്ഥാപനം തട്ടിപ്പിലൂടെ സ്വന്തമാക്കാന്‍ ശ്രമിച്ച ആള്‍ക്കെതിരേ കമ്പനി നടപടി തുടങ്ങിയപ്പോള്‍ അയാള്‍ നേരെപ്പോയത് നേരത്തേ പറഞ്ഞ ഗൂഢാലോചനക്കാരുടെ അടുത്തേക്കാണ്. അങ്ങിനെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അല്ലാതെ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ല.  

ജാഥയില്‍ പങ്കെടുക്കാത്തതാണ് തനിക്കെതിരെയുള്ള മറ്റൊരു വിവാദം. ജാഥയില്‍ എല്ലാവരും പങ്കെടുക്കണമെന്നില്ല. പി. ജയരാജനുമായി ഒരു പ്രശ്നവുമില്ല. പാര്‍ട്ടി എന്നെ തഴയുന്നു എന്ന വാദം ശരിയല്ല. തില്ലങ്കേരിയിലെപ്പോലുള്ള പ്രശ്നങ്ങള്‍ ഗൗരവമായി കാണേണ്ടതുതന്നെയാണ്. പണ്ട് പാര്‍ട്ടി ഓഫീസിന്റെ വളപ്പില്‍പ്പോലും കയറ്റാത്തവരാണ് ഇന്ന് ചെഗുവേരയുടെയും മറ്റും ചിത്രംവെച്ച് ആളായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ജയരാജന്‍ നയിക്കുന്ന പ്രചാരണ ജാഥയില്‍ ആളുകളുടെ എണ്ണം കുറവായതിനാല്‍ നിര്‍ബന്ധനമായും പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രാവിലെ ജാഥ തളിപ്പറമ്പില്‍ എത്തുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മുഴുവന്‍ അതില്‍ പങ്കെടുക്കണം. പണിയുള്ള വാര്‍ഡുകളിലെല്ലാം കൃത്യമായി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവന്‍ ആളുകളും ആ ജാഥയില്‍ പങ്കെടുക്കണം. വരാന്‍ സാധിക്കാത്തവര്‍ എന്നെ വിളിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.  

Tags: cpmഇ.പി. ജയരാജന്‍എം.വി. ജയരാജന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന , ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള ഒന്നാണ് യുദ്ധം : എം.സ്വരാജ്

Kerala

ആനപ്പന്തി സഹകരണ ബാങ്കിലെ തട്ടിപ്പ് കോണ്‍ഗ്രസ്-സി പി എം നേതാക്കള്‍ ചേര്‍ന്ന് നടത്തിയത്

Kerala

ലോക പ്രസിഡന്റ് എന്ന നിലയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പെരുമാറ്റം, ട്രംപിനെ നിരീക്ഷിച്ച ശേഷം പാർട്ടി നടപടി : എം എ ബേബി

Kerala

കേരളത്തെ നടുക്കിയ സിപിഎമ്മിന്റെ 52 വെട്ടിന്റെ പക: ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്‌ക്ക് 13 വർഷം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

കണ്ടാലും കൊണ്ടാലും പഠിക്കാതെ പാകിസ്ഥാന്‍

സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ ദേശഭക്തിഗാനങ്ങളുമായി തിരുവനന്തപുരം വാനമ്പാടികള്‍

ദേശസ്‌നേഹത്തിന്റെ വിപമഞ്ചിക മീട്ടി വാനമ്പാടികള്‍

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

ഭീകരതയ്‌ക്ക് ഉറച്ച മറുപടി: മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies