Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

കേണല്‍ എസ്. ഡിന്നി (റിട്ട)byകേണല്‍ എസ്. ഡിന്നി (റിട്ട)
May 10, 2025, 10:37 am IST
inMain Article

ഭാരതത്തിന്റെ ശക്തിയും ശേഷിയും തിരിച്ചറിഞ്ഞ മുന്‍ഗാമികള്‍ യുദ്ധത്തിന് പോകേണ്ട എന്ന് ഉപദേശിച്ചിട്ടും പാക് സൈന്യം ഭാരതത്തിനെതിരെ ആക്രമണം തുടരുകയാണ്. മതവിശ്വാസത്തില്‍ അധിഷ്ഠിതമായി യുദ്ധം ചെയ്യുകയെന്നത് ആധുനിക കാലഘട്ടത്തില്‍ ആത്മഹത്യാപരമാണെന്ന് അവര്‍ വൈകാതെ തിരിച്ചറിയും. യൂണിഫോമിട്ട മതഭീകരവാദിയാണ് പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീര്‍. അയാളുടെ പിടിവാശിയിലാണ് ഇപ്പോള്‍ യുദ്ധം നടക്കുന്നത്.

മതകാര്യങ്ങള്‍ പറഞ്ഞാണ് സൈനികരെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു സേനാത്തലവന്റെ ചിന്തയല്ല, മതവിശ്വാസമാണ് തീരുമാനങ്ങള്‍ക്ക് അടിസ്ഥാനം. സ്വന്തം രാജ്യത്തിന്റെ പ്രാപ്തിയും സൈനികരുടെ ശേഷിയും ശത്രുസൈന്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാ സേനാത്തലവന്മാരും യുദ്ധത്തിനിറങ്ങുക. അത്തരത്തില്‍ നോക്കിയാല്‍ യുക്തിരഹിതമായ തീരുമാനമാണ് അസിം മുനീര്‍ എടുത്തത്. ഭാരതം സൈനികരംഗത്ത് കൈവരിച്ച നേട്ടങ്ങളില്‍ അയാള്‍ ബോധവാനല്ല. ആധുനിക സജ്ജീകരണങ്ങളോടെ, വിവരസാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പുമായാണ് നമ്മുടെ സൈനികര്‍ മൂന്നുസേനയിലും സുസജ്ജരായി നില്‍ക്കുന്നത്. യുദ്ധത്തിലേക്ക് നാം പോയിട്ടില്ല, പക്ഷേ യുദ്ധസമാനമായ രീതിയിലാണ് ഭാരതമെന്ന് ഓര്‍ക്കണം. അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിച്ച്, അതിര്‍ത്തികള്‍ ലംഘിക്കാതെ, സ്വന്തം ഭൂമിയില്‍ നിലയുറപ്പിച്ചുതന്നെ പാകിസ്ഥാന്റെ ഏത് കേന്ദ്രവും തകര്‍ക്കാന്‍ ഭാരതത്തിനാകും. വരുംദിവസങ്ങളില്‍ ഇത് പാകിസ്ഥാന് കൂടുതല്‍ ബോധ്യമാകും.

നമ്മുടെ തന്ത്രപ്രധാനമായ സൈനികകേന്ദ്രങ്ങള്‍ക്ക് പുറമെ സാധാരണക്കാരേയും സ്‌കൂളുകളെയും ഗുരുദ്വാരകളെയും ചര്‍ച്ചുകളെയും പാക് സൈന്യം ലക്ഷ്യമിടുന്നു. ഇത് യുദ്ധനിയമങ്ങള്‍ക്കെല്ലാം വിരുദ്ധമാണ്. ഭാരതത്തിലെ സിവിലിയന്‍മാരെയും സൈനികകേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതിന് മറുപടിയായാണ് വ്യാഴാഴ്ച രാത്രി ശക്തമായ പ്രത്യാക്രമണം ഭാരതം നടത്തിയത്. ഇതുകൊണ്ടൊന്നും പാഠം പഠിക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമല്ലെന്നാണ് മനസിലാക്കേണ്ടത്. തുര്‍ക്കിയുടെയും ചൈനയുടെയും സഹായം ഒരിക്കലും പാകിസ്ഥാന് ഗുണം ചെയ്യില്ല. ഭാരതത്തിന് എതിരെയുള്ള ചില കുപ്രചരണങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാമെന്ന വ്യാമോഹത്തിലാണ് പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ വളരെ ജാഗ്രത കാട്ടണം. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രാജ്യത്തിനും സൈന്യത്തിനും ദോഷകരമാകുന്നതാണെങ്കില്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കരുത്. പൗരബോധത്തോടെയാകണം വിവരങ്ങളെ സമീപിക്കേണ്ടത്. കേന്ദ്രസര്‍ക്കാരോ സൈനികവക്താക്കളോ ഔദ്യോഗികമായി പറയുന്നത് മാത്രമെ വിശ്വാസത്തിലെടുക്കാവൂ. ഇതില്‍ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. കാരണം മുന്‍കാലങ്ങളില്‍ നന്നും വ്യത്യസ്തമാണ് യുദ്ധരീതികള്‍. വിജയിക്കാനായി ഏത് നികൃഷ്ടമാര്‍ഗവും സ്വീകരിക്കാന്‍ പാകിസ്ഥാന് മടിയില്ല. സോഷ്യല്‍ മീഡിയയും ആയുധമായേക്കാം.

പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നതെല്ലാം ഭാരതം അറിയുന്നുണ്ട്. എത്രയാണോ ഇങ്ങോട്ട് ആക്രമിക്കുന്നത് അതിന്റെ പത്തിരട്ടി ശക്തിയില്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം. ആണവായുധ ഭീഷണിയടക്കം പയറ്റിയ പാക് സൈന്യവും അവിടുത്തെ ഭരണകര്‍ത്താക്കളും ഇപ്പോള്‍ പുതിയ അടവുകള്‍ ഇറക്കുകയാണ്. ഭാരതത്തില്‍ എന്തെല്ലാം ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാലും അതിന് തക്ക ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. വരുംദിവസങ്ങളിലും ഇത് തുടരും. ആഭ്യന്തരപ്രശ്‌നങ്ങളില്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ് ആ രാജ്യം. ഒരു ഭാഗത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ശക്തമായ ആക്രമണം. മറുഭാഗത്ത് ജനങ്ങളുടെ രോഷം. കാര്‍ഷികാവശ്യത്തിന് വെള്ളമില്ല, വികസനമുറപ്പാക്കുന്ന വൈദ്യുതിയില്ല, നല്ല ഗതാഗതസംവിധാനമില്ല. സാമ്പത്തികമായി തകര്‍ന്നടിഞ്ഞതോടെ ലോക ബാങ്കിനോട് വായ്‌പ ചോദിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇത് കിട്ടിയില്ലെങ്കില്‍ ഗതികേടിന്റെ ആഴത്തിലേക്ക് പതിക്കും അവിടത്തെ ഭരണകൂടം.

എന്നിട്ടും ഭരണകൂടത്തിനും സൈന്യത്തിനും ഭാരതത്തോട് ഏറ്റുമുട്ടാന്‍ യാതൊരു മടിയുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ 48 മണിക്കൂര്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. സംഘര്‍ഷം ലഘൂകരിക്കാനും തീര്‍ക്കാനുമാണ് ഭരണകൂടം സാധാരണ ശ്രമിക്കാറ്. എന്നാല്‍ പാകിസ്ഥാനില്‍ ഇതിന് വിരുദ്ധമായി യുദ്ധത്തിന്റെ വ്യാപ്തി കൂട്ടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാഹചര്യങ്ങള്‍ ഇതായിരിക്കെ ലോകം തിരിച്ചറിയുന്നു, പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന്.

Tags: Operation SindoorIndia - Pakistan warIndia v/s Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.