തൃശ്ശൂർ: ഒരു കാലത്ത് സിപിഎം പ്രവര്‍ത്തകര്‍ ആരാധനയോടെ കണ്ടിരുന്ന ഗുണ്ടാസംഘത്തലവന്മാരായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും പുറത്തിറങ്ങാത്ത വിധം അഴിയെണ്ണുമെന്ന് സൂചന.. റെയിൽവേ വനിതാ ടിടിആറിനെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച ഹൈക്കോടതി നിര്‍ദേശപ്രകാരം അർജുൻ ആയങ്കി തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ആകാശ് തില്ലങ്കേരിയെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റം ചാര്‍ത്തി ജയിലില്‍ എത്തിക്കാനാണ് നീക്കം.
എന്തായാലും പാര്‍ട്ടിയില്‍ ഇരുവര്‍ക്കും സ്ഥാനമില്ലെന്ന് തെളിയിക്കുന്നതിനായി തിങ്കളാഴ്ച അര്‍ജുന്‍ ആയങ്കിയുടെയും ആകാശ് തില്ലങ്കേരിയുടെയും ഗുരുസ്ഥാനീയനായ പി. ജയരാജന്‍ തന്നെ ഇവര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരല്ല പാര്‍ട്ടിയുടെ മഖം എന്നായിരുന്നു പി. ജയരാജന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചത്.
പക്ഷെ ഇവരെ അകത്താക്കുക വഴി സിപിഎമ്മിന് അവരുടെ ഭൂതകാലത്തിലെ ക്രൂരമായ രാഷ്ചട്രീയ കൊലപാതകങ്ങള്‍ മറയ്‌ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മാത്രമല്ല, ക്വട്ടേഷന്‍ സംഘങ്ങളില്ലാതെ സിപിഎമ്മിന് നിലനില്‍പ് അസാധ്യവുമാണ്. ഇവരെ ഒതുക്കുന്നത് പി.ജയരാജനെ ഒതുക്കുന്നതിന്റെ ഭാഗമാണ്, അല്ലാതെ ഗുണ്ടകളെ ഒതുക്കുന്നതിന്റെ ഭാഗമല്ലെന്നും ആരോപണമുണ്ട്. ഗുണ്ടകള്‍ക്കെതിരെ പ്രസംഗിപ്പിക്കുക വഴി പി. ജയരാജന് ഗുണ്ടകള്‍ക്കിടയിലെ മതിപ്പ് തകര്‍ക്കുകയും പാര്‍ട്ടി ലക്ഷ്യമാക്കുന്നതായി പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ പറയുന്നു.
ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ലെന്നും ആകാശ് തില്ലങ്കേരി പേരില്‍ നിന്ന് തില്ലങ്കേരി മാറ്റണമെന്നുമാണ് എം വി ജയരാജന്‍ ആവശ്യപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും എം.വി. ജയരാജന്‍ വ്യക്തമാക്കിയതില്‍ നിന്നും ഇരുവരും വൈകാതെ അഴിയെണ്ണുമെന്ന സൂചനയാണ് നല്‍കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 16-ന് രാത്രി 11 മണിക്കാണ് ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസിൽ വനിതാ ടിക്കറ്റ് പരിശോധകയോട് അർജുൻ ആയങ്കി മോശമായി പെരുമാറിയത്. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ..ആയങ്കി യാത്ര ചെയതത് പരിശോധക ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ വനിത പരിശോധകയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് അർജുൻ ആയങ്കിക്കെതിരെ ടിടിആർ കോട്ടയത്ത് പരാതി നൽകിയിരുന്നു. …റെയിൽവേ പോലീസ് കേസ് എടുക്കുകയും ചെയ്തു…….
പിന്നീട് സംഭവം നടന്ന തൃശ്ശൂരിലേക്ക് കേസ് മാറ്റി. തൃശ്ശൂർ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആയെങ്കിയ്‌ക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാൾ തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കൂടുത്ല കേസുകളില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ നീക്കമുണ്ടായേക്കും.
മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തിങ്കളാഴ്ച എത്തിയത് വലിയ ഞെട്ടലാണ് പാര്‍ട്ടിപ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. 2019ല്‍ ജാമ്യം നല്‍കുമ്പോള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ മട്ടന്നൂര്‍, മൊഴക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ക്രിമിനല്‍ കേസുകളില്‍ പിന്നീട് ആകാശ് തില്ലങ്കേരി പ്രതിയായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തില്ലങ്കേരിയുടെ ജാമ്യം നിഷേധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. താന്‍ ഉടനെ കൊല്ലപ്പെട്ടേക്കാമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ആകാശ് തില്ലങ്കേരി. ഇരുവരെയും എന്നെന്നേയ്‌ക്കുമായി തീര്‍ക്കാനാണ് പാര്‍ട്ടി പദ്ധതിയെന്ന് സംശയിക്കുന്ന പാര്‍ട്ടിക്കാരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: