തിരുവനന്തപുരം:2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസം കഴിഞ്ഞു. ഈ 1362 ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം സന്ദര്‍ശിച്ചത് 15 തവണ മാത്രം. നാല് ലക്ഷത്തിലധികം വോട്ടുകളോടെ ജയിച്ച വയനാടിനെയും ഇനി രാഹുല്‍ മറ്റൊരു അമേഠിയാക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
രാഹുല്‍ വന്നത് 15 തവണ എന്നത് പോകട്ടെ, തങ്ങിയിട്ടുള്ളത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം. മിന്നുന്ന വിജയത്തിന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനാണ് രാഹുല്‍ വിജയിച്ച ശേഷം ആദ്യമായി എത്തിയത്. അന്ന് മൂന്ന് ദിവസം വിജയാഘോത്തിന്റെ ഭാഗമായി തങ്ങി. ഇതിന് പിന്നാലെ 2019ല്‍ 3 തവണയും 2020ല്‍ രണ്ട് തവണയും 2021ല്‍ അഞ്ച് തവണയും 2022ല്‍ മൂന്ന് തവണയും 2023ല്‍ ഒരു തവണയുമാണ് രാഹുല്‍ വയനാട് മണ്ഡലത്തിലെത്തിയത്. നാല് വര്‍ഷത്തിനിടയില്‍ സ്വന്തം മണ്ഡലത്തില്‍ ചെലവിട്ട സമയം വളരെ ശുഷ്കമാണെന്ന് വ്യാപക ആരോപണം ഉയരുകയാണ്.
കേരളത്തില്‍ മുസ്ലിം സുമദായസംഘടനകള്‍ ഉയര്‍ത്തുന്ന ഹിന്ദു വിരുദ്ധതയാണ് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ടായി മാറിയത്. പക്ഷെ ഉത്തരേന്ത്യയിലെ വോട്ടര്‍മാരെപ്പോലെ നിരക്ഷരകുക്ഷികളല്ല കേരളത്തിലെ വോട്ടര്‍മാര്‍ എന്നതാണ് കോണ്‍ഗ്രിനെ ഭയപ്പെടുത്തുന്നത്. വീണ്ടും ആവര്‍ത്തിച്ച് മത്സരിക്കുമ്പോള്‍ വയനാട് മണ്ഡലത്തിലെ എന്ത് വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കും എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കളെയും കുഴക്കുന്നു.
പണ്ട് ഗാന്ധി കുടുംബത്തിന്റെ കുത്തകമണ്ഡലമായിരുന്നു യുപിയിലെ അമേഠി. രാഹുല്‍ വന്നാലും വന്നില്ലെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ അവിടുത്തെ ജനങ്ങള്‍ വോട്ട് കുത്തിയിരുന്ന മണ്ഡലം. പക്ഷെ 2019ല്‍ സ്മൃതി ഇറാനി ചരിത്രം തിരുത്തി. ഗാന്ധി കോട്ടയായ അമേഠിയില്‍ 55,120 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി വിജയിച്ചത്. 2014ല്‍ രാഹുലിനോട് ഏറ്റ തോല്‍വിയ്ക്ക് ശേഷം സ്മൃതി ഇറാനി തുടര്‍ച്ചയായി അമേഠിയില്‍ തങ്ങി ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ധിപ്പിക്കുകയായിരുന്നു. അന്ന് രാഹുല്‍ ഗാന്ധി അവഗണിച്ച ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് സ്മൃതി ഇറാനി അമേഠിയിലെ ജനങ്ങളോട് അടുത്ത്. ഗാന്ധി കോട്ട തകര്‍ത്തു എന്ന പേരാണ് സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രിപദത്തിലേക്ക് വരെ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: