Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാരാമ്പര്യത്തിന്റെ കാവലാള്‍

വയനാട്ടിലെ പൂര്‍വ്വികര്‍ വനവാസികളാണ്. അവരിലേറ്റവും പ്രബലരായിരുന്നു കുറിച്ചിയ ഗോത്രം. ബ്രിട്ടീഷുകാരോടെതിര്‍ത്ത് നാട്ടില്‍ ഒറ്റപ്പെട്ട് കാടുകയറിയ പഴശ്ശി രാജാവിനെ ജീവന്‍ നല്‍കി സംരക്ഷിച്ച ജനത. ഒളിയുദ്ധ മുറകളാല്‍ കേണല്‍ വെല്ലസ്ലിയുടെ ഉറക്കംകെടുത്തുകയും, സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ രക്തസാക്ഷി ആവുകയും ചെയ്ത തലക്കര ചന്തുവിന്റെ പിന്‍മുറക്കാര്‍. അദ്ദേഹത്തിന്റെ കൊടുമിയില്‍ താവഴിയിലെ ബന്ധുത്വത്തില്‍ തന്നെയാണ് പ്രകൃതി സംരക്ഷണത്തിനും,

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 12, 2023, 06:09 pm IST
inVaradyam
പത്മശ്രീ ചെറുവയല്‍ രാമന്‍

പത്മശ്രീ ചെറുവയല്‍ രാമന്‍

ശശി നാരായണന്‍

നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പരമ്പരാഗത ജീവിതരീതികളില്‍ നിന്നും, ആവാസവ്യസ്ഥയില്‍ നിന്നും പറന്നകലാന്‍ വെമ്പുന്ന വര്‍ത്തമാനകാല മലയാളീ ജീവിതത്തിനൊരപവാദമാണ്, പത്മശ്രീ ചെറുവയല്‍ രാമന്‍! മോദിജിയുടെ പുത്തന്‍ നയങ്ങളാല്‍ അംഗീകരിച്ചാദരിച്ച ഭാരതത്തിലെ സത്യസന്ധവും സമര്‍പ്പിതവുമായ എളിയ ജീവിതങ്ങളില്‍ നമുക്കെന്നും അഭിമാനിക്കാവുന്ന ഒരു ചരിത്രശേഷിപ്പാണത്! ഭൂതകാല മലയാളിയുടെ ഒരു പ്രാക് രൂപം.

വയനാട്ടിലെ പൂര്‍വ്വികര്‍ വനവാസികളാണ്. അവരിലേറ്റവും പ്രബലരായിരുന്നു കുറിച്ചിയ ഗോത്രം. ബ്രിട്ടീഷുകാരോടെതിര്‍ത്ത് നാട്ടില്‍ ഒറ്റപ്പെട്ട് കാടുകയറിയ പഴശ്ശി രാജാവിനെ ജീവന്‍ നല്‍കി സംരക്ഷിച്ച ജനത. ഒളിയുദ്ധ മുറകളാല്‍ കേണല്‍ വെല്ലസ്ലിയുടെ ഉറക്കംകെടുത്തുകയും, സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ രക്തസാക്ഷി ആവുകയും ചെയ്ത തലക്കര ചന്തുവിന്റെ പിന്‍മുറക്കാര്‍. അദ്ദേഹത്തിന്റെ കൊടുമിയില്‍ താവഴിയിലെ ബന്ധുത്വത്തില്‍ തന്നെയാണ് പ്രകൃതി സംരക്ഷണത്തിനും, കാര്‍ഷിക സംസ്‌കൃതിയുടെ നിലനില്‍പ്പിനുമായി ജീവിതം ഉഴിഞ്ഞുവച്ച രാമേട്ടന്റേയും ജനനം. മാനന്തവാടി പനമരം ചെറുവയല്‍ കേളപ്പന്റെയും തേയി അമ്മയുടെയും മകനായി ജനിച്ച ചെറുവയല്‍ രാമന്‍ കുട്ടിക്കാലം തൊട്ടേ പാരമ്പര്യ കൃഷി രീതിയില്‍ വ്യാപൃതനായി. കഴിഞ്ഞ തലമുറയില്‍ തന്നെ പലരും കാര്‍ഷികവൃത്തി ഉപേക്ഷിക്കുകയും ഭൂമി അന്യാധീനപ്പെടുകയും ചെയ്തതോടെ വയനാടിന്റെ ഭൂപടം തന്നെ മാറിപ്പോയി. കുടിയേറ്റക്കാരുടെ സാംസ്‌കാരിക കടന്നുകയറ്റം കൂടി ആയപ്പോള്‍ കോണ്‍ക്രീറ്റുകാടുകള്‍ പെരുകുകയും കാടിന്റെ ആവാസ വ്യവസ്ഥ മലിനപ്പെടുകയും ചെയ്തു. അവ്യവസ്ഥമായ ആധുനികവല്‍ക്കരണങ്ങളാലും, തെറ്റായ വികസന നയങ്ങളാലും വനവാസികള്‍ക്കു വംശനാശം വന്നുപോകുമോ എന്നു ഭയപ്പെടുന്ന വര്‍ത്തമാനകാലത്തിന്റെ ദുര്‍ഘടാവസ്ഥയില്‍ പോലും ഒന്നിനെയും കൂസാതെ ധീരമായി തന്റെ നിലപാടുകളിലുറച്ചു നില്‍ക്കുകയും പരമ്പരാഗത നെല്‍വിത്തുകളും കാര്‍ഷിക രീതികളും സംരക്ഷിച്ചുനിര്‍ത്തുകയും  ചെയ്യുന്നു രാമേട്ടന്‍.

ഒന്നര നൂറ്റാണ്ടു പഴക്കമുള്ള പുല്ലു മേഞ്ഞ ചാണകം മെഴുകിയ മണ്‍വീട്ടിലാണ് അദ്ദേഹവും ഭാര്യ ഗീതയും മക്കളും താമസം. മൂന്നേക്കറില്‍ എല്ലാ കാര്‍ഷിക വിളകളും കൃഷി ചെയ്യുന്ന രാമേട്ടന്‍ പരമ്പരാഗത വിത്തു സംരക്ഷണത്തിനായി മാത്രം ഒന്നര ഏക്കര്‍ കൃഷി ഭൂമി നീക്കിവച്ചിരിക്കുന്നു.

കേന്ദ്ര ഗവണ്‍മെന്റിന്റെ പ്ലാന്റ് ജിനോംസേവ്യര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കര്‍ഷക ജ്യോതി എന്നിവയടക്കം വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പത്മശ്രീ പുരസ്‌കാരം സത്യസന്ധമായി എളിയ ജീവിതം  നയിക്കുന്ന ഓരോ ഭാരതീയനും കേരളത്തിലെ പാരമ്പര്യ കര്‍ഷകര്‍ക്കും ഉള്ള അംഗീകാരമാണ്. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന രാജ്യാന്തര സെമിനാറിലും വനവാസി സംസ്‌കാരവും ജീവിതവുമായി ബന്ധപ്പെട്ട് ബ്രസീലില്‍ വച്ചു നടന്ന സമ്മേളനത്തിലും ചെറുവയല്‍ രാമന്‍ പങ്കെടുത്തിട്ടുണ്ട്.

ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയും, ജീവിതശൈലീ രോഗങ്ങളുടെ വളര്‍ച്ചയും വീര്‍പ്പുമുട്ടിക്കുന്ന വര്‍ത്തമാനകാല ലോകത്തിന് വെളിച്ചമായി വരുംതലമുറകള്‍ക്കു പാഠമായി നമ്മുടെ പുരാതന സഹയോഗാത്മക പ്രകൃതിജീവനത്തിന്റെ നേര്‍സാക്ഷ്യമായി അങ്ങനെ പത്മശ്രീ ചെറുവയല്‍ രാമേട്ടന്‍ ഇന്നും നമ്മളോടൊപ്പമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

Kerala

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

Kerala

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

Kerala

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

കാമുകനൊപ്പം ഒളിച്ചോടി ; തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല : വീട്ടില്‍ അതിക്രമിച്ചുകയറി ജനലും വാതിലും തല്ലിത്തകര്‍ത്ത് ഭാര്യ

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

ഓപ്പറേഷൻ തൂഫാനിൽ ഇഡിയും; കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നാലിടത്ത് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.