Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രോഹിത് ശര്‍മ്മയക്ക് സെഞ്ച്വറി; ഇന്ത്യയ്‌ക്ക് 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

അര്‍ധസെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും(66) അക്ഷര്‍ പട്ടേലുമാണ് (55)ക്രീസിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 09:25 pm IST
in Cricket

നാഗ്പുര്‍: നാഗ്പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യയ്‌ക്ക് 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 177 റണ്‍സിന് പുറത്തായിരുന്നു.

അര്‍ധസെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും(66) അക്ഷര്‍ പട്ടേലുമാണ് (55)ക്രീസിലുള്ളത്.  ഇരുവരും  81 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്‌ക്ക് തുണയായത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന രോഹിത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

ഈ സെഞ്ചുറിയോടുകൂടി ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി തുടങ്ങിയ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ്മ മാറി.ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. തന്റെ ടെസ്റ്റ് കരിയറിലെ ഒന്‍പതാമത് സെഞ്ച്വറിയാണ് താരം ഇന്ന് 170 പന്തുകളില്‍ നേടിയത്

ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി രോഹിത്തും നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിനും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ സ്‌കോര്‍ 118ല്‍ നില്‍ക്കേ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ടോഡ് മര്‍ഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

നാല് ഓവറുകള്‍ക്കിടയില്‍ അശ്വിനെയും പുജാരയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടെങ്കിലും ടീമിന്റെ റണ്‍ നിരക്ക് മുന്നോട്ട് കൊണ്ടുപോയത് രോഹിത് ആയിരുന്നു. കോഹ്‌ലിയും സൂര്യകുമാര്‍ യാദവും മൈതാനത്ത് നിലയുറപ്പിക്കാന്‍ സാധിക്കുന്നതിന് മുന്നേ മടങ്ങി.  

തുടര്‍ന്ന് രവീന്ദ്ര ജഡേജ നല്‍കിയ പിന്തുണയിലാണ് രോഹിത്തിന്റെ മുന്നേറ്റം.ഒടുവില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി രോഹിത് ക്രീസ് വിട്ടു. 212 പന്തുകളില്‍ നിന്ന് 15 ഫോറിന്റെയും 2 സിക്‌സിന്റെയും അകമ്പടിയോടെ 120 റണ്‍സെടുത്താണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്. രോഹിതിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്ണുകള്‍ നേടിയിരുന്നു.

രോഹിത്തിന് പകരമെത്തിയ അരങ്ങേറ്റതാരം ശ്രീകര്‍ ഭരത്തും നിരാശപ്പെടുത്തി. വെറും എട്ട് റണ്‍സെടുത്ത ശ്രീകറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മത്സരത്തില്‍ മര്‍ഫി അഞ്ചുവിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍  അഞ്ചുവിക്കറ്റെടുത്ത് മര്‍ഫി പ്രതിഭ തെളിയിച്ചു.

ശ്രീകര്‍ ഭരത്തിന് പകരം അക്ഷര്‍ പട്ടേല്‍ ക്രീസിലെത്തിയതോടെ ഓസീസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ജഡേജയ്‌ക്ക് മികച്ച പിന്തുണ നല്‍കിയ അക്ഷര്‍ ക്ഷമയോടെ ബാറ്റേന്തി. അക്ഷറിനെ സാക്ഷിയാക്കി ജഡേജ അര്‍ധസെഞ്ചുറി കുറിച്ചു.  

പിന്നാലെ ബാറ്റിങ്ങിന്റെ വേഗതകൂട്ടിയ അക്ഷറും അര്‍ധശതകം കുറിച്ചു. 94 പന്തുകളില്‍ നിന്നാണ് താരം 50 നേടിയത്. താരത്തിന്റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്. രണ്ടാം ദിനം അവസാനിക്കും വരെ ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റേന്തി

Tags: rohit sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Cricket

ഹിറ്റ്മാന്‍, നമ്പര്‍ വണ്‍

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.