Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ ലക്ഷ്യം കുടുംബ ക്ഷേമത്തിന്, യുപിഎ ഭരണം തകര്‍ത്ത രാജ്യത്തെ ബിജെപി പടുത്തുയര്‍ത്തി; സര്‍ക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാല്‍പര്യത്തിന്

യുപിഎ ഭരണകാലത്തിലേത് പോലെ രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും നരകിച്ചിട്ടില്ല. ഗാന്ധി കുടുംബവും കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു. അവസരങ്ങളെല്ലാം പ്രതിസന്ധികളാക്കി മാറ്റി. ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2023, 05:24 pm IST
in India

ന്യൂദല്‍ഹി : കോണ്‍ഗ്രസ് തകര്‍ത്ത ഭാരതത്തെ ബിജെപി പടുത്തുയര്‍ത്തി. പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനുമേല്‍ വാരിയെറിയുന്ന ചെളിയില്‍ താമര നന്നായി വളരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം നന്ദി പ്രമേയ ചര്‍ച്ചയെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നു.  

സഭയിലെ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശാജനകമാണെന്നും അവരുടെ പെരുമാറ്റം രാജ്യ താത്പര്യത്തിന് എതിരെന്നും മോദി പറഞ്ഞു. നിരാശമൂലമാണ് കേന്ദ്ര സര്‍ക്കാരിനെ ചിലര്‍ വിമര്‍ശിക്കുന്നത്.  

യുപിഎ ഭരണകാലത്തിലേത് പോലെ രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും നരകിച്ചിട്ടില്ല. ഗാന്ധി കുടുംബവും കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു. അവസരങ്ങളെല്ലാം പ്രതിസന്ധികളാക്കി മാറ്റി. ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമം നടത്തി. കോണ്‍ഗ്രസ് കുടുംബ ക്ഷേമത്തിന് മാത്രമാണ് ലക്ഷ്യമിട്ടത്. പ്രശ്‌നങ്ങളില്‍ നിന്നും ഒരിക്കലും ബിജെപി ഒളിച്ചോടിയിട്ടില്ല. കോണ്‍ഗ്രസിന്റെ താല്‍പ്പര്യങ്ങളെല്ലാം വെറും ഫോട്ടോഷൂട്ടില്‍ മാത്രം ഒതുങ്ങി. ഇപ്പോള്‍ സൃഷ്ടിക്കുന്ന ബഹളത്തിന്റെ കാരണമെന്തെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ എല്ലാം ബിജെപി പൂട്ടിക്കെട്ടിയതിന്റെ വിഷമം കൊണ്ടാണ് ബഹളം’.

ഖാര്‍ഗെയുടെ തട്ടകത്തില്‍ ഞാന്‍ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാണിക്കുന്നത്. കലബുര്‍ഗിയില്‍ മാത്രം 8 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളാണ് തുറന്നത്. ഇതെല്ലാം കണ്ടിട്ട് കോണ്‍ഗ്രസ് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു. കലബുര്‍ഗിയെ ബിജെപി നവീകരിച്ചു. വികസനമെന്താണെന്ന് കല്‍ബുര്‍ഗി അറിയുന്നത് ഇപ്പോഴാണ്. ദാരിദ്ര്യം മാറ്റും എന്നത് കോണ്‍ഗ്രസിന് വെറും മുദ്രാവാക്യം മാത്രമായിരുന്നു. തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല. നന്നായി വിയര്‍പ്പൊഴുക്കണമായിരുന്നു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. നിങ്ങള്‍ കയ്യും കെട്ടി വെറുതെ ഇരുന്നു. കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തെ ജനങ്ങളുടെ വിശ്വാസം സര്‍ക്കാര്‍ നേടിയെടുത്തത്. സര്‍ക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാല്‍പര്യത്തിനാാണ്. ജനസേവനമാണ് യഥാര്‍ത്ഥ മതേതരത്വമെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. രാഷ്ടീയ താല്‍പര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല. രാജ്യം കോണ്‍ഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നതും അതുകൊണ്ടു തന്നെ.

കോണ്‍ഗ്രസ് ഭരണ കാലത്ത് വനവാസികള്‍ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് അവരെ തഴഞ്ഞു. കര്‍ഷകരെ കോണ്‍ഗ്രസ് ചൂഷണം ചെയ്തു. എന്നാല്‍ ഈ സര്‍ക്കാര്‍ കര്‍ഷകരെ സാമ്പത്തികമായി ശാക്തീകരിച്ചു. വനവാസി സമൂഹത്തെ ഒപ്പം ചേര്‍ത്തു പിടിച്ചു. അതുകൊണ്ട് കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നതു കൊണ്ടൊന്നും നിങ്ങള്‍ക്ക് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ എറിയുന്ന ഓരോ ചെളിയിലും താമര വിരിയുമെന്നും മോദി പറഞ്ഞു.  

എന്നാല്‍ ‘മോദി- അദാനി ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധിച്ചത്. അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ ജെപിസി അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആര് ബഹളം വച്ചാലും ജനം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ശ്രദ്ധിക്കുമെന്നും വിവാദമല്ല വികസനമാണ് ചര്‍ച്ചചെയ്യേണ്ടതെന്നും പറഞ്ഞ മോദി, ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സഭയില്‍ അവതരിപ്പിച്ചു.  

Tags: കേന്ദ്ര സര്‍ക്കാര്‍പ്രസംഗംനരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.