Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദത്തിലായ അദാനി ഓഹരി വില 23 ശതമാനം കൂടി;ഹിന്‍ഡന്‍ബര്‍ഗിനും കോണ്‍ഗ്രസിനും മുഖത്തടി നല്‍കി ഇന്ത്യ

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തിലായ അദാനി എന്‍റര്‍ പ്രൈസസ് എന്ന ഓഹരിയുടെ വില രണ്ടാം ദിവസമായ ബുധനാഴ്ച 23 ശതമാനം കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം ഓഹരി വില ഏകദേശം 417 രൂപ കൂടി 2220 രൂപയില്‍ എത്തി. വിവാദത്തെ തുടര്‍ന്ന് 1107 രൂപയിലേക്ക് വരെ ഇടിഞ്ഞ ഓഹരിയായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 08:59 pm IST
inIndia
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ഉടമ നഥാന്‍ ആന്‍ഡേഴ്സന്‍ (ഇടത്ത്)

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ഉടമ നഥാന്‍ ആന്‍ഡേഴ്സന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തിലായ അദാനി എന്‍റര്‍ പ്രൈസസ് എന്ന ഓഹരിയുടെ വില രണ്ടാം ദിവസമായ ബുധനാഴ്ച 23 ശതമാനം കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം ഓഹരി വില ഏകദേശം 417 രൂപ കൂടി  2220 രൂപയില്‍ എത്തി. വിവാദത്തെ തുടര്‍ന്ന് 1107 രൂപയിലേക്ക് വരെ ഇടിഞ്ഞ ഓഹരിയായിരുന്നു ഇത്.  

തിങ്കളഴ്ച അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരിവിലയില്‍ 230 രൂപ വര്‍ധിച്ചിരുന്നു.  

ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന ആരോപണമായ അദാനിഗ്രൂപ്പ് കൃത്രിമമായി വിലകൂട്ടികാണിച്ച ശേഷം ഓഹരികള്‍ വിറ്റ് പണം കൊയ്യുന്നു എന്നതിന് മറപുടി കൊടുക്കാന്‍ അദാനി പണയം വെച്ച ഓഹരികള്‍ പണം നല്‍കി തിരിച്ചുവാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി  

പ്രധാന ആരോപണത്തെ തകര്‍ത്ത് അദാനി പണയം വെച്ച ഓഹരികള്‍ തിരിച്ചുവാങ്ങി. ഇതിനായി 9100 കോടിരൂപയോളമാണ് ചെലവാക്കിയത്.  സ്വകാര്യ ബാങ്കുകളിലും മറ്റും വായ്‌പകള്‍ എടുക്കാന്‍ വേണ്ടി പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികളാണ് ഇപ്പോള്‍ തിരിച്ചുവാങ്ങിയിരിക്കുന്നത്.  അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ വായ്‌പയ്‌ക്ക് വേണ്ടി പണയം വെച്ച ഓഹരികളാണ് രൊക്കം പണം നല്‍കി കമ്പനിയുടെ  പ്രൊമോട്ടര്‍മാര്‍ തിരിച്ചെടുത്തത്. ഇതിനായി ഏകദേശം 9,100 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വന്നു. പക്ഷെ ഈ നീക്കത്തോടെ അദാനി ഓഹരികളില്‍ സാധാരണ നിക്ഷേപകര്‍ക്കുള്ള വിശ്വാസം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.  ഈ നിക്കമാണ് ഫലം കണ്ടു തുടങ്ങുന്നത്.  

ചെറുകിട നിക്ഷേപകര്‍ക്ക് അദാനി ഓഹരികള്‍ വെറും കടലാസല്ല എന്ന ബോധ്യം തിരിച്ചുകിട്ടിയിരിക്കുകയാണ്. ഇത് നിക്ഷേപകരുടെ അദാനി ഓഹരികളിലുള്ള ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.  ഇത് തിങ്കളാഴ്ച ഓഹരി വിപണികളില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വില ഉയരുന്നതിന് കാരണമായി.  

ഇനി പണയപ്പെടുത്തിയിട്ടുള്ള  അദാനി പവറിന്റെ 25ശതമാനവും അദാനി എന്‍റര്‍പ്രൈസസിന്റെ 22.6ശതമാനവും ഓഹരികളും പണയത്തിലുണ്ട്. ഈ ഓഹരികളുടെ നിലവിലെ വിപണിമൂല്യം 30,100 കോടി രൂപയാണ്. ഇതും തിരികെ വാങ്ങാന്‍ അദാനി ആലോചിക്കുന്നുണ്ട്. ഇത് കൂടി വാങ്ങിക്കാനായാല്‍ അത് ഹിന്‍ഡന്‍ബര്‍ഗിനെ നല്‍കുന്ന വലിയ മുഖത്തടിയായിരിക്കും.   

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍ഡേഴ്സന്റെ നേതൃത്വത്തില്‍ അദാനി ഗ്രൂപ്പിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഏറ്റവുമധികം ബാധിച്ചത് അദാനി എന്‍റര്‍പ്രൈസസിനെ ആയിരുന്നു.  

ആ കമ്പനിയുടെ അനുബന്ധ ഓഹരി വില്‍പന വഴി 22000 കോടി രൂപ വിപണിയില്‍ നിന്നും പിരിച്ചെടുക്കാന്‍ അദാനി വട്ടംകൂട്ടുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സമയം കണക്കാക്കുമ്പോള്‍ കൃത്യമായി അദാനി എന്‍റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പനയെ അവതാളത്തിലാക്കാനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന സംശയം പലരിലും ഉണ്ടാക്കിയിരുന്നു. പക്ഷെ അദാനി അതിസമ്പന്നഇന്ത്യക്കാരും പ്രധാന നിക്ഷേപകരും സഹായത്തിനെത്തിയതോടെ അദാനി എന്‍റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പന വിജയമായി. പ്രതീക്ഷിച്ചതുപോലെ അദാനി 22000 കോടി പിരിച്ചെടുത്തു. എന്നാല്‍ വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ മൂല്യത്തകര്‍ച്ച നേരിട്ടതിനാല്‍ ഈ അനുബന്ധ ഓഹരി വില്‍പന റദ്ദാക്കുകയാണെന്ന് അദാനി പ്രഖ്യാപിച്ചു. ഇതും നിക്ഷേപകരില്‍ അദാനിയിലുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു.  

Tags: ഗൗതം അദാനിഅദാനിpriceഹിന്‍ഡെന്‍ബെര്‍ഗിഓഹരിവിപണിഅദാനി എന്‍റര്‍പ്രൈസസ്നഥാന്‍ ആന്‍ഡേഴ്സനെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.