Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠ; പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ആശങ്ക: എം ടി വാസുദേവന്‍ നായര്‍

ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും വരികള്‍ കേരളത്തിലെ കുട്ടികള്‍ക്ക് അറിയില്ല. ഭാഷയുടെ അടിത്തറ അറിയാത്ത ദയനീയമായ കാലാവസ്ഥയിലാണ് നമ്മള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 07:19 pm IST
in Literature

തിരുവനന്തപുരം: ജനങ്ങളുടെ ജീവിതത്തില്‍ നിന്ന് ഭാഷ ക്രമേണ അന്യവല്‍ക്കരിക്കപ്പെടുന്നുവെന്നത് ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണെന്ന് പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍ നായര്‍. യുനെസ്‌കോയുടെ കണക്കെടുപ്പില്‍ 6700 ഭാഷകള്‍ പാതിയോളം മൃതപ്രായത്തിലാണ്. ഒരു വശത്ത് ഭാഷയ്‌ക്ക് മരണം സംഭവിക്കുന്നു. മറുവശത്ത് ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 196 ഇന്ത്യന്‍ ഭാഷകള്‍ പ്രവര്‍ത്തനരഹിതമാണ്. ഇതില്‍ അഞ്ചെണ്ണം ദക്ഷിണേന്ത്യന്‍ ഭാഷകളാണ്. തിരുവനന്തപുരം കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ ആദ്യദിനത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നമ്മുടെ മാതൃഭാഷയ്‌ക്ക് എന്തു സംഭവിക്കുന്നുവന്ന് ശ്രദ്ധിക്കണം. മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠകളുണ്ട്. മലയാളം പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന ഭയമല്ല, പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ചാണ് ആശങ്ക. പാഠപുസ്തകങ്ങളില്‍ പഴയതും പുതിയതുമായ സാഹിത്യരചനകളുണ്ട്. എന്നാല്‍ സാഹിത്യവുമായി ബന്ധപ്പെട്ട എന്തൊക്കെയോ കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ട്. ഇപ്പോള്‍ കുട്ടികള്‍ക്ക് കവിത കാണാപാഠം പഠിക്കേണ്ട, വ്യാകരണവും പഠിക്കേണ്ട. കവിതയിലെ വൃത്തവും അലങ്കാരവും കണ്ടെത്തുന്നത് ബൗദ്ധികമായ വിലയിരുത്തലായി കണ്ടിരുന്നു. ഇപ്പോള്‍ അതില്ല. 70 വര്‍ഷം മുമ്പ് പഠിച്ച കവിതയിലെ വരികള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

ഭാരതീയാരുടെ നാല് വരി അറിയാത്ത കുട്ടികള്‍ തമിഴ്‌നാട്ടിലും ടാഗോറിന്റെ വരികള്‍ അറിയാത്തവര്‍ ബംഗാളിലും ഉണ്ടാകില്ല. അതേസമയം ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും വരികള്‍ കേരളത്തിലെ കുട്ടികള്‍ക്ക് അറിയില്ല. ഭാഷയുടെ അടിത്തറ അറിയാത്ത ദയനീയമായ കാലാവസ്ഥയിലാണ് നമ്മള്‍. പരീക്ഷയില്‍ എല്ലാവരേയും ജയിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. കുട്ടികള്‍ക്ക് ജയിക്കാനുള്ള മത്സരബുദ്ധിയും ആരോഗ്യകരമായ മത്സരവും ഉണ്ടായിരിക്കണം. ജീവിതത്തിന്റെ അനിവാര്യതയാണത്. എന്നാല്‍ അനാരോഗ്യകരമായ മത്സരം ഉണ്ടാകരുതെന്നും എം.ടി. ഓര്‍മ്മപ്പെടുത്തി.

മാതൃഭൂമിയുടെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന ‘ക ഫെസ്റ്റിവെല്‍’ എന്നറിയപ്പെടുന്ന അക്ഷരോത്സവത്തില്‍ നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠ ജേതാക്കളുള്‍പ്പെടെ ലോകമെമ്പാടുമുള്ള 400 ലധികം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. ‘ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍’ എന്നതാണ് അക്ഷരോത്സവത്തിന്റെ പ്രമേയം. എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാ, കഥാവായനകള്‍ എന്നിവ സെഷനുകളെ സമ്പന്നമാക്കും. സാഹിത്യപ്രതിഭകള്‍ക്കൊപ്പം സിനിമ, കല, മാധ്യമപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കാനുള്ള വേദി കൂടിയായി ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന അക്ഷരോത്സവം മാറും.

Tags: എം. ടി. വാസുദേവന്‍ നായര്‍മാതൃഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

നവതി ആശംസകളുമായി കോട്ടയം ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെത്തിയപ്പോള്‍
Kottayam

എംടിക്ക് നവതി ആദരവുമായി ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും

രജനി സുരേഷ് രചിച്ച മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന്റെ ആദ്യപ്രതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കഥാകാരി സമര്‍പ്പിച്ചപ്പോള്‍. ആര്‍ട്ടിസ്റ്റ് മദനന്‍, നോവലിസ്റ്റ് ശത്രുഘ്‌നന്‍, സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ സമീപം
Varadyam

എംടി സമക്ഷം

പിറന്നാളിലും പുസ്തകത്താളില്‍... ഇന്നലെ നവതി ആശംസകള്‍ നേരാന്‍ കോഴിക്കോട്ടെ വീട്ടിലേക്ക് ആരാധകരും ആസ്വാദകരും എത്തുന്നതിനിടയിലും മാധ്യമപ്രവര്‍ത്തകനായ വാസുദേവന്‍ കുപ്പാട്ട് രചിച്ച എം.പി. ശങ്കുണ്ണി നായര്‍-എഴുത്തും ജീവിതവും എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍.
Kerala

എഴുത്താണ് ജീവന്‍; എഴുത്തില്ലെങ്കില്‍ നമ്മളില്ല

Main Article

എംടിക്ക് നവതി പ്രണാമം

പുതിയ വാര്‍ത്തകള്‍

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.