തെന്നിന്ത്യയില്‍ വലിയ ആരാധകവൃന്ദമുള്ള നടിമാരിലൊരാളായ സായ് പല്ലവി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കോത്തഗിരി സ്വദേശിയാണ്. മലയാളത്തിലെ പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളികള്‍ക്ക് പരിചിതയാവുന്നത്.
സായ് പല്ലവി ആത്മീയസ്വഭാവമുള്ള വേഷം ധരിച്ച് നില്ക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ കോത്തഗിരിയില്‍ എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
പരമ്പരാഗത ബഡുഗ ശൈലിയിലുള്ള വസ്ത്രം ധരിച്ചാണ് സായ് പല്ലവി കുടുംബത്തോടൊപ്പം നില്‍ക്കുന്നത്. നടി വസ്ത്രം ധരിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരന് ജിത്തു എന്നിവരെയും ചിത്രത്തില്‍ കാണാം. നീലഗിരിയിലെ ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈയിടെ വേറൊരു ആത്മീയച്ചടങ്ങില് പങ്കെടുത്ത സായ് പല്ലവിയുടെ ഫോട്ടോകളും വൈറലായിരുന്നു. താരം അഭിനയം മാറ്റിവെച്ച് ആത്മീയതയിലേക്ക് വഴിമാറിപ്പോവുകയാണോ എന്ന ആശങ്കയും ആരാധകരില്‍ ചിലര്‍ പങ്കുവെയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: