Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ് പതിറ്റാണ്ടിന്റെ പഴമയില്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസ്

ദിവസവും സന്നിധാനത്തെ തപാലോഫീസിലേക്ക് അറുപത് മുതല്‍ എഴുപത് വരെ മണിയോഡറുകളും നൂറ് മുതല്‍ നൂറ്റമ്പത് വരെ കത്തുകളും ലഭിക്കാറുണ്ട്. ശബരീശനെ ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷണിച്ചു കൊണ്ടും സങ്കടങ്ങളും ആവലാതികളും ബോധിപ്പിച്ചു കൊണ്ടും കത്തുകള്‍ എത്താറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2023, 03:23 pm IST
in Kerala

ശബരിമല: ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. ഈ വരുന്ന നവംബര്‍ 16ന് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.  

1963 നവംബര്‍ പതിനാറിനായിരുന്നു സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 1974ല്‍ അയ്യപ്പന്റെ പേരില്‍ തപാല്‍മുദ്ര നിലവില്‍ വന്നു. രാജ്യത്താകെ മുപ്പത്തൊമ്പത് സ്ഥലങ്ങളിലാണ് വ്യത്യസ്തമായ തപാല്‍മുദ്രകള്‍ ഉള്ളത്. അതിലൊരിടമാണ് സന്നിധാനത്തെ ഈ തപാലോഫീസ്. രാജ്യത്ത് രാഷ്‌ട്രപതിക്കും ശബരിമല ശാസ്താവിനും മാത്രമാണ് സ്വന്തമായി പിന്‍കോഡുള്ളത് എന്നതും പ്രത്യേകതയാണ്.  689713 ആണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പിന്‍കോഡ്.  

ദിവസവും സന്നിധാനത്തെ തപാലോഫീസിലേക്ക് അറുപത് മുതല്‍ എഴുപത് വരെ മണിയോഡറുകളും നൂറ് മുതല്‍ നൂറ്റമ്പത് വരെ കത്തുകളും ലഭിക്കാറുണ്ട്. ശബരീശനെ ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷണിച്ചു കൊണ്ടും സങ്കടങ്ങളും ആവലാതികളും ബോധിപ്പിച്ചു കൊണ്ടും കത്തുകള്‍ എത്താറുണ്ട്. പരീക്ഷ വിജയാനുഗ്രഹത്തിനായി കുട്ടികളുടെ കത്തുകളും എത്തുന്നു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറാണ് അയ്യപ്പനു വേണ്ടി ഈ കത്തുകള്‍ തപാലോഫീസില്‍ നിന്നും കൈപ്പറ്റുന്നത്.  

എല്ലാ വര്‍ഷവും നവംബര്‍ 16 മുതല്‍ ജനുവരി 20 വരെയാണ് സന്നിധാനത്തെ തപാലോഫീസിന്റെ പ്രവര്‍ത്തനം. ഈ മൂന്ന് മാസക്കാലം മാത്രമാണ് തപാലിനും തപാല്‍ കോഡിനുമുള്ള കാലാവധി. വിഷുവിനോട് അനുബന്ധിച്ച് പത്ത് ദിവസവും ഈ തപാലോഫീസ് തുറന്നു പ്രവര്‍ത്തിക്കും. തപാലോഫീസ് അടയ്‌ക്കുന്നതോടെ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ടിന്റെ ലോക്കറിലേക്ക് മാറ്റും. സന്നിധാനത്തെത്തുന്നവര്‍ അപ്പവും അരവണയും ഈ തപാലോഫീസിലെത്തി തങ്ങളുടെ നാടുകളിലേക്ക് തപാലില്‍ അയയ്‌ക്കാറുണ്ട്. ഓഫീസിലെ എംടിഎസുമാര്‍ അവ പമ്പവരെ തലചുമടായി എത്തിക്കും. പോസ്റ്റുമാസ്റ്റര്‍ പി.എസ്. അരുണ്‍, പോസ്റ്റുമാന്‍ എം.ടി. പ്രവീണ്‍, എംടിഎസുമാരായ എസ്. അശാന്ത്, ഡി. അരുണ്‍ എന്നിവരാണ് ഇവിടെ ജീവനക്കാരായി ഉള്ളത്.  

ഈ മണ്ഡലകാലത്തിതുവരെ അയ്യപ്പന്റ മുദ്രപതിച്ച പന്ത്രണ്ടായിരത്തോളം തപാല്‍ കാര്‍ഡുകളും ആയിരം ഇന്‍ലന്റുകളും 1000 കവറുകളും ആവശ്യക്കാര്‍ വാങ്ങിയിട്ടുണ്ട്. തപാല്‍ കാര്‍ഡിന് അമ്പത് പൈസയും ഇന്റലന്റിന് രണ്ടര രൂപയും കവറിന് അഞ്ച് രൂപയുമാണ് വില. 22.11.22 എന്ന തീയതി വരുന്ന കഴിഞ്ഞ നവംബര്‍ 22 ന് മാത്രം രണ്ടായിരം കാര്‍ഡുകള്‍ ഈ  താപാലോഫീസില്‍ നിന്നും വിറ്റഴിഞ്ഞു. ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തപാല്‍ കാര്‍ഡുകള്‍ വിറ്റഴിഞ്ഞ ദിവസമായിരുന്നു ഈ പ്രത്യേക ദിനം. പെര്‍മനന്റ് പിക്വോറിയല്‍ ക്യാന്‍സലേഷന്‍ (പിപിസി) സംവിധാനം പ്രയോജനപ്പെടുത്തിയും സന്നിധാനത്തെ തപാലോഫീസില്‍ നിന്നും ആളുകള്‍ കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ട്. മറ്റ് പോസ്റ്റ് ഓഫീസുകള്‍ വഴി സാധ്യമാകുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സംവിധാനം സന്നിധാനത്തെ ഈ തപാലോഫീസ് വഴിയും സാധ്യമാകും.

Tags: ശബരിമല ക്ഷേത്രംസന്നിധാനം പി ഒ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല: കൊടിമരത്തില്‍ പൊതിഞ്ഞത് 9.161 കിലോ തനിത്തങ്കം

Entertainment

ശബരിമലയില്‍ അയ്യപ്പനെ കാണാന്‍ തമിഴ് നടന്‍ യോഗി ബാബു എത്തി; ശബരിമല കേന്ദ്രമായി പാന്‍ ഇന്ത്യന്‍ സിനിമ ഒരുങ്ങുന്നു

Kerala

ശബരിമലയിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവെന്ന് ആരോപണം; ആറന്‍മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും

Kerala

ശബരിമല കാണിക്ക: അറുനൂറിലധികം പേര്‍ ഇരുന്നിട്ടും നാണയങ്ങള്‍ എണ്ണി തീര്‍ത്തീര്‍ന്നില്ല; പൂര്‍ത്തിയാക്കാതെ ജീവനക്കാര്‍ പോകേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്‌

Mollywood

ചെറുസിനിമയായി വന്നു; ഒടുവില്‍ വാരിസിനെയും തുനിവിനെയും കേരളത്തില്‍ നേരിട്ടെതിര്‍ക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ് മാളികപ്പുറം

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.