Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അനധികൃതമായി നികത്തിയ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവ്; രൂപമാറ്റം വരുത്തിയത് 100 ഏക്കറോളം വരുന്ന കുന്നത്തേരി പാടശേഖരം

നെല്‍വയലിന് ചുറ്റുഭാഗവും പത്ത് അടിയോളം താഴ്ചയില്‍ കാന കീറി അതിലെ മണ്ണ് ഉപയോഗിച്ചാണ് ഉയര്‍ത്തിയിരിക്കുന്നത്. അക്കേഷ്യ മരങ്ങള്‍ക്ക് പുറമെ തെങ്ങ് മാവ് ഉള്‍പ്പടെയുള്ള മരങ്ങളും വാഴയും തീറ്റപ്പുല്ല് എന്നിവയും നട്ട് പിടിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 02:36 pm IST
inThrissur

എരുമപ്പെട്ടി:  അനധികൃതമായി നികത്തിയ നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടര്‍ ഹരിത വി. കുമാര്‍ ഉത്തരവിട്ടു. എരുമപ്പെട്ടി പഞ്ചായത്തിലെ ശങ്കരന്‍ക്കാവ് പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന എകദേശം 100 ഏക്കറോളം വരുന്ന കുന്നത്തേരി പാടശേഖരമാണ് നികത്തി രൂപമാറ്റം വരുത്തിയിട്ടുള്ളത്. കുന്നംകുളം താലൂക്കില്‍ കരിയന്നൂര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 48 ഉള്‍പ്പെട്ടിട്ടുള്ള കുറ്റിക്കാട്ടില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കറിലധികം വരുന്ന നെല്‍വയല്‍ പത്ത് വര്‍ഷം പഴക്കമുള്ള അക്കേഷ്യ മരങ്ങള്‍ ഉള്‍പ്പടെ വെച്ച് പിടിപ്പിച്ചാണ് നികത്തിയിരിക്കുന്നത്.  

നെല്‍വയലിന് ചുറ്റുഭാഗവും പത്ത് അടിയോളം താഴ്ചയില്‍ കാന കീറി അതിലെ മണ്ണ് ഉപയോഗിച്ചാണ് ഉയര്‍ത്തിയിരിക്കുന്നത്. അക്കേഷ്യ മരങ്ങള്‍ക്ക് പുറമെ തെങ്ങ് മാവ് ഉള്‍പ്പടെയുള്ള മരങ്ങളും വാഴയും തീറ്റപ്പുല്ല് എന്നിവയും നട്ട് പിടിപ്പിച്ചിട്ടുണ്ട്. നെല്‍വയല്‍ രൂപ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ചെറിയ മഴ പെയ്താല്‍ പോലും പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്.

കര്‍ഷകരായ എരുമപ്പെട്ടി കുറ്റിക്കാട്ടില്‍ ഉല്ലാസ്, കോഴിക്കാട്ടില്‍ ലക്ഷ്മി കുട്ടിയമ്മ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം ഭൂരേഖ തഹസില്‍ദാര്‍, കരിയന്നൂര്‍ വില്ലേജ് ഓഫീസര്‍, എരുമപ്പെട്ടി കൃഷി ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും കേരളാ നെല്‍വയല്‍ നീര്‍ത്തട നിയമം ലംഘിച്ച് നെല്‍വയല്‍ നികത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആര്‍ഡിഒ സമക്ഷത്ത് നടത്തിയ വിചാരണയില്‍ പരാതി വാസ്തവമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉടമസ്ഥന് ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയത്.  

ഉടമ ഇതിന് തയ്യാറായില്ലെങ്കില്‍ തഹസില്‍ദാര്‍ പ്രവൃത്തി നടത്തി ഇതിനാവശ്യമായ ചിലവ് ഉടമയില്‍  നിന്ന് റവന്യൂ റിക്കവറി പ്രകാരം ഈടാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ സബ് കളക്ടറേയും തഹസില്‍ദാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags: paddy fieldKunnathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Kerala

ആലപ്പുഴയില്‍ കാണാതായ യുവാവിനെ ഭാര്യവീടിനു സമീപത്തെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.