Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ അന്താരാഷ്‌ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവര്‍ത്തികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും: കേന്ദ്രമന്ത്രി ഡോ. എല്‍. മുരുകന്‍

കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ മാത്രമല്ല, ചെന്നൈ, വിശാഖപട്ടണം, പരദീപ് ഹാര്‍ബറുകളും നവീകരിക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതായും, ഇത് പ്രകാരം ഷിപ്പിംഗ്, തുറമുഖ മന്ത്രാലയവും ഫിഷറീസ് മന്ത്രാലയവും സംയുക്തമായി ധനസഹായം നല്‍കുന്ന ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഡോ. മുരുകന്‍ പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും പദ്ധതി നടത്തിപ്പില്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 05:23 pm IST
inKerala

കൊച്ചി: 2023 ഡിസംബറോടെ കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ അന്താരാഷ്‌ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന സഹമന്ത്രി ഡോ. എല്‍. മുരുകന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിനു മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തില്‍ എപ്പോഴും ശ്രദ്ധയുണ്ടെന്ന് കൊച്ചിന്‍ ഫിഷിംഗ് ഹാര്‍ബര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ മാത്രമല്ല, ചെന്നൈ, വിശാഖപട്ടണം, പരദീപ് ഹാര്‍ബറുകളും  നവീകരിക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതായും, ഇത് പ്രകാരം ഷിപ്പിംഗ്, തുറമുഖ മന്ത്രാലയവും ഫിഷറീസ് മന്ത്രാലയവും സംയുക്തമായി ധനസഹായം നല്‍കുന്ന ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഡോ. മുരുകന്‍ പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും പദ്ധതി നടത്തിപ്പില്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനികവല്‍ക്കരണത്തിലൂടെ, നിലവിലെ അവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായ മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടവേ,  അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ വികസിപ്പിക്കുക, ലാന്‍ഡിംഗ് സെന്ററുകളുടെ വികസനം, ശുചിത്വത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരം ഉറപ്പാക്കി മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, ഐസ് പ്ലാന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിളവെടുപ്പിനു ശേഷമുള്ള സൗകര്യങ്ങളുടെ നവീകരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവയ്‌ക്കെല്ലാം പുറമെ ഇവിടെ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഹാര്‍ബറുകളില്‍ ഡോര്‍മിറ്ററി, റസ്‌റ്റോറന്റ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവരുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി നവീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി മത്സ്യസമ്പദ പദ്ധതിക്ക് കീഴില്‍ മത്സ്യമേഖലയ്‌ക്ക് 20,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതില്‍ നിന്ന് മത്സ്യബന്ധന മേഖലയോടുള്ള പ്രധാനമന്ത്രിയുടെ കരുതല്‍ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കയറ്റുമതിയിലും വളര്‍ച്ചയിലും കൊറോണ ലോകത്തെയാകെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മത്സ്യമേഖലയുടെ കയറ്റുമതി 32 ശതമാനമായി വര്‍ധിച്ചതായും അക്വാകള്‍ച്ചര്‍ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് എന്നും മുരുകന്‍ പറഞ്ഞു. ഹൈബി ഈഡന്‍ എംപി, കെ ജെ മാക്‌സി എംഎല്‍എ, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ എം ബീന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിയെ അനുഗമിച്ചു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അധികൃതരുമായി പോര്‍ട്ട് ട്രസ്റ്റ് ഓഫീസില്‍ ഡോ. എല്‍. മുരുകന്‍ നേരത്തെ അവലോകന യോഗവും നടത്തി.

Tags: Fishingഅന്താരാഷ്ട്രRenovationകൊച്ചി ഫിഷിംഗ് ഹാര്‍ബര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.