Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ചരിത്ര നേട്ടങ്ങളുടെയും സുവര്‍ണ നേട്ടങ്ങളുടെയും നീണ്ട പട്ടിക ; മല്‍സരാവേശത്തിന് അഗ്നിപകര്‍ന്ന്‌ കേന്ദ്ര കായിക വകുപ്പ്

കായിക മന്ത്രാലയം പിന്‍തുണയേകിയ മറ്റൊരു പരിപാടിയാണ് 75 കോടി സൂര്യനമസ്‌കാരം പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 09:19 pm IST
in Athletics

ലോക കായിക രംഗത്തിന്റെ വിക്റ്ററി സ്റ്റാന്‍ഡില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ ഭാരതത്തിനു കേന്ദ്ര കായിക വകുപ്പ് അവസരമൊരുക്കിയ വര്‍ഷമായിരുന്നു 2022. ചരിത്ര നേട്ടങ്ങളുടെയും സുവര്‍ണ നേട്ടങ്ങളുടെയും നീണ്ട  പട്ടിക തന്നെ കുതിപ്പിനു സാക്ഷ്യമായുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മി്ന്നുന്ന പ്രകടനം മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഉണ്ടായി. നാലാം സ്ഥാനം നേടിയെടുത്തു. 22 സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെ 61 മെഡലുകള്‍ സ്വന്തമാക്കി. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണു രാജ്യം ബര്‍മിങ്ഹാമില്‍ പുറത്തെടുത്തത്.
ചരിത്രത്തിലാദ്യമായി രാജ്യാന്തര തോമസ് കപ്പ് (ബാഡ്മിന്റണ്‍) ചാംപ്യന്‍മാരായതാണു കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു പൊന്‍തൂവല്‍. 14 തവണ ലോക ചാ്യംപന്‍മാരായ ഇന്‍ഡൊനീഷ്യയെ തളച്ചാണു കപ്പില്‍ മുത്തമിട്ടത് എന്നതും ശ്രദ്ധേയം. ജയിച്ച പുരുഷ ടീമിലെയും ഊബര്‍ കപ്പ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത വനിതാ ടീമിലെയും അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ നേരിട്ട് അനുമോദിക്കുകയും ചെയ്തിരുന്നു.  
രാജ്യാന്തര കായികമേളകളില്‍ ചിലതിന് ആതിഥ്യമരുളുക വഴിയും ഇന്ത്യ ലോകശ്രദ്ധ പിടിച്ചുപറ്റി. ഫിഫ അണ്ടര്‍ 17 വിമന്‍സ് ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യ 2022 ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ 2022 ഒക്ടോബര്‍ 11നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആ മാസം മുപ്പതിന് മുംബൈയില്‍ നടന്ന ഫൈനലില്‍ കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടു.
44ാമതു ഫിഡെ ചെസ് ഒളിംപ്യാഡിന്റെ ഉദ്ഘാടനം ചെന്നൈ ജെ.എല്‍.എന്‍. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ചതു പ്രധാനമന്ത്രിയായിരുന്നു. 188 രാജ്യങ്ങളില്‍നിന്നായി 2000 മല്‍സരാര്‍ഥികള്‍ പങ്കെടുത്തു. ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ഇത്രയും പേര്‍ മല്‍സരിക്കാനെത്തിയത് ഇതാദ്യമാണ് എന്ന സവിശേഷതയുമുണ്ട്. ഒളിംപ്യാഡിനു മുമ്പു നടത്തിയ ദീപശിഖാ പ്രയാണം രാജ്യത്തെ ചരിത്രപ്രധാനമായ 75 സ്ഥലങ്ങളിലൂടെ കടന്നുപോയ ശേഷമാണ് മല്‍സര വേദി സജ്ജീകരിച്ചിരുന്ന തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് എത്തിയത്.  
36ാമതു ദേശീയ ഗെയിംസ് മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ടതും ശ്രദ്ധ പിടിച്ചുപറ്റി. ഗുജറാത്ത് സൂറത്തിലെ പണ്ഡിറ്റ് ദീനദയാല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ സര്‍വീസസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡാ(എസ്.എസ്.സി.ബി.)ണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയത്. 15,000 കായിക താരങ്ങളും കോച്ചുമാരും ഉദ്യോഗസ്ഥരും മേളയുടെ ഭാഗമായെന്നാണു കണക്ക്. 36 ഇനങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കായിക പ്രതിഭകള്‍ മാറ്റുരച്ചതോടെ ഇതുവരെ നടന്ന ദേശീയ ഗെയിമുകളില്‍ ഏറ്റവും പ്രാതിനിധ്യമുള്ളതായി ഈ മേള മാറി. ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ദേശീയ ഗെയിംസ് വിജയകരമായി നടത്തുന്നതിനായി കായിക മന്ത്രാലയം വലിയ തയ്യാറെടുപ്പാണു നടത്തിയിരുന്നത്.
സംഘാടനത്തിലും നടത്തിപ്പിലും സവിശേഷത പുലര്‍ത്തിയ മറ്റൊരു കായികമേളയായിരുന്നു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (കെ.ഐ.വൈ.ജി.). കോവിഡ് നിമിത്തം വൈകിയ മേള ജൂണ്‍ നാലു മുതല്‍ 13 വരെ ഹരിയാനയിലെ പഞ്ച്കുലയിലാണു നടന്നത്. ഹരിയാനയാണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയ സംസ്ഥാനം. മഹാരാഷ്‌ട്രയും കര്‍ണാടകയുമാണു തൊട്ടുപിറകെ. ഭാരോദ്വഹനം, അതല്റ്റിക്‌സ് തുടങ്ങിയ ഇനങ്ങളിലായി എത്രയോ ദേശീയ റെക്കോഡുകള്‍ പിറക്കുകയും ചെയ്തു.
ഖേലോ ഇന്ത്യ സര്‍വകലാശാലാ ഗെയിംസി(കെ.ഐ.യു.ജെ.)ന്റെ രണ്ടാമതു പതിപ്പ് അഞ്ചിടങ്ങളിലായി നടന്നു. ഇരുനൂറിലധികം സര്‍വകലാശാലകളില്‍നിന്നായി നാലായിരത്തോളം മല്‍സരാര്‍ഥികളാണ് എത്തിയത്. തദ്ദേശീയ കായിക ഇനങ്ങളായ മല്ലഖംബ, യോഗാസന തുടങ്ങിയ ഇനങ്ങളും മേളകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജെയിന്‍ സര്‍വകലാശാല ഒന്നാം സ്ഥാനവും ലവ്‌ലി പ്രഫഷണല്‍ സര്‍വകലാശാലയും പഞ്ചാബ് സര്‍വകലാശാലയും തൊട്ടടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി.
ഫിറ്റ് ഇന്ത്യ പദ്ധതിക്കു കീഴില്‍ വിവിധ കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. മെച്ചപ്പെട്ട ജീവിതശൈലി പിന്‍തുടരാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതിന് വിദ്യാലയങ്ങള്‍ക്ക് അവസരമൊരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. നാലാമതു ഫിറ്റ് ഇന്ത്യ സ്‌കൂള്‍ വീക്കിന് 2022 നവംബര്‍ 15നായിരുന്നു തുടക്കമിട്ടത്.
ഫിറ്റ് ഇന്ത്യ ക്വിസ്സിന് ആവേശകരമായ സ്വീകരണമാണു രാജ്യത്താകമാനമുള്ള വിദ്യാര്‍ഥികള്‍ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 42,490 വിദ്യാലയങ്ങളില്‍നിന്നായി 1,74,473 വിദ്യാര്‍ഥികള്‍ പ്രാഥമിക റൗണ്ടില്‍ പങ്കെടുത്തു. ‘ആസാദി കാ അമൃത മഹോത്സവ’ത്തിന്റെ ഭാഗമെന്നോണം 2022 ഒക്ടോബര്‍ രണ്ടിന് ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തു.
കായിക രംഗത്തേക്കു കൂടുതല്‍ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കായിക ഇനങ്ങളില്‍ വനിതാ ലീഗ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ 36ാമതു ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രോജക്റ്റ് അപ്രൂവല്‍ കമ്മിറ്റി(ഡി.പി.എ.സി.)യാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. മേഖലാ തലങ്ങളിലും ദേശീയ തലത്തിലുമായി വിവിധ കായിക ഇനങ്ങളില്‍ ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
‘ആസാദി കാ അമൃത മഹോത്സവ’ത്തിന്റെ ഭാഗമായി കായിക മന്ത്രാലയം പിന്‍തുണയേകിയ മറ്റൊരു പരിപാടിയാണ് 75 കോടി സൂര്യനമസ്‌കാരം പദ്ധതി. പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രചരണ പദ്ധതിയില്‍ പ്രമുഖ കായിക താരങ്ങള്‍ അണിനിരന്നു. ഇതുവരെയായി, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 കോടിയിലേറെ സൂര്യനമസ്‌കാരങ്ങള്‍ നടന്നു.

ധാരണാപത്രങ്ങള്‍ ഒപ്പിടല്‍, സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ യുവജനക്ഷേമ, കായിക മന്ത്രിമാരുടെ സമ്മേളനം സംഘടിപ്പിക്കല്‍, ദേശീയ കായിക ദിനാചരണം തുടങ്ങി മറ്റേറെ പരിപാടികളും വകുപ്പു യാഥാര്‍ഥ്യമാക്കി. കായിക രംഗത്തെ സ്‌നേഹിക്കുന്നവര്‍ പലരും മെച്ചപ്പെട്ട പ്രകടനത്തില്‍ സന്തുഷ്ടരാണ്.

Tags: ഒളിമ്പിക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Athletics

അവിനാശ് സാബ്ലെ പാരിസ് ഒളിംപിക്‌സിന്

Badminton

പി വി സിന്ധുവിന് പ്രായം 28 തികഞ്ഞു; ബാഡ്മിന്റണില്‍ ഇന്ത്യയുടെ മിന്നും താരത്തിന്റെ വിശേഷം…

India

ഓരോ അത്‌ലറ്റിലും നാം അഭിമാനിക്കുന്നു; സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് അനുരാഗ് സിംഗ് താക്കൂര്‍; ഒളിമ്പിക്സിനായി 450 കോടി രൂപ ഇതിനകം ചെലലിട്ടു

പുതിയ വാര്‍ത്തകള്‍

വിഷു: കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തു പാട്ട്

വിഷു എന്ന സംക്രമോത്സവം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെ ചെന്നൈ താരം സഞ്ജു സാംസണിന്റെ കൈയില്‍ നിന്നും ബാറ്റ് തെറിച്ചുപോയപ്പോള്‍

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

മൂപ്പന്‍സ് സോളാറിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ അനൂപ് മേനോനെ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന്. മൂപ്പന്‍സ് സിഇഒ മുഹമ്മദ് ഫയാസ്, ബാലതാരം ദേവന്ദ എന്നിവര്‍ സമീപം.

അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ ഭാഗമായി യുവ പ്രതിഭകളെ കണ്ടെത്താനായി നടത്തിയ സെലക്ഷന്‍ ട്രയല്‍ ' വണ്‍ മിനിറ്റ് ടു ഹൂപ്പ് ' കോഴിക്കോട് സമാപിച്ചപ്പോള്‍ പങ്കെടുക്കാനെത്തിയ കൗമാര താരങ്ങള്‍

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.