Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; 17 ദിവസങ്ങളിലെ 13 സിറ്റിങ്ങുകളിലായി പാസാക്കിയത് ഒമ്പത് ബില്ലുകള്‍

2022 ഡിസംബര്‍ ഏഴ് മുതല്‍ 2022 ഡിസംബര്‍ 29 വരെ 17 സിറ്റിംഗുകള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന സമ്മേളനം അവശ്യ ഗവണ്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനാലും ഇരുസഭകളുടെയും ബിസിനസ് അഡൈ്വസറി കമ്മിറ്റി ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് വെട്ടിച്ചുരുക്കിയതെന്നും പാര്‍ലമെന്റ് വളപ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 07:11 pm IST
inIndia

ന്യൂദല്‍ഹി: 2022 ഡിസംബര്‍ ഏഴ് ബുധനാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 2022 ഡിസംബര്‍ 23 വെള്ളിയാഴ്‌ച്ച അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 2022ലെ ശീതകാല സമ്മേളനം 17 ദിവസങ്ങളിലായി 13 സിറ്റിങ്ങുകള്‍ നടത്തിയെന്ന്, കേന്ദ്ര പാര്‍ലമെന്ററി കാര്യ, കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

2022 ഡിസംബര്‍ ഏഴ് മുതല്‍ 2022 ഡിസംബര്‍ 29 വരെ 17 സിറ്റിംഗുകള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന സമ്മേളനം അവശ്യ ഗവണ്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനാലും ഇരുസഭകളുടെയും ബിസിനസ് അഡൈ്വസറി കമ്മിറ്റി ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് വെട്ടിച്ചുരുക്കിയതെന്നും പാര്‍ലമെന്റ് വളപ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ക്രിസ്മസ്/വര്‍ഷാന്ത്യ ആഘോഷങ്ങള്‍ക്കായുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ കക്ഷിഭേദമന്യേയുള്ള ആവശ്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇരു സഭകളുടെയും ബിഎസികള്‍ ശുപാര്‍ശ നല്‍കിയത്.

കേന്ദ്ര പാര്‍ലമെന്ററി കാര്യ, സാംസ്‌കാരിക സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, കേന്ദ്ര പാര്‍ലമെന്ററി കാര്യ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 9 ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതായും ജോഷി പറഞ്ഞു. 7 ബില്ലുകള്‍ ലോക്‌സഭയും 9 ബില്ലുകള്‍ രാജ്യസഭയും പാസാക്കി. സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൊത്തം ബില്ലുകളുടെ എണ്ണം 9 ആണ്.

‘രാജ്യത്തെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്‌നവും അതിനായി ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളും’, ‘ഇന്ത്യയില്‍ കായിക രംഗം പ്രോത്സാഹിപ്പിക്കേണ്ടത്തിന്റെ ആവശ്യകതയും ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളും’ എന്നീ രണ്ട് വിഷയങ്ങളില്‍ ലോക്‌സഭയില്‍ ചട്ടം 193 പ്രകാരം ഹ്രസ്വ ചര്‍ച്ചകള്‍ നടന്നു. രാജ്യസഭയില്‍, ചട്ടം 176ന് കീഴില്‍ ‘ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും അത് നേരിടുന്നതിനുള്ള പരിഹാര നടപടികളുടെ ആവശ്യകതയും’ എന്ന വിഷയത്തില്‍ ഒരു ഹ്രസ്വ ചര്‍ച്ച നടന്നു.

ലോക്‌സഭയുടെ ഉത്പാദനക്ഷമത ഏകദേശം 97%വും രാജ്യസഭയുടേത് ഏകദേശം 103%വും ആയിരുന്നു. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, ലോക്‌സഭ പാസാക്കിയ ബില്ലുകള്‍, രാജ്യസഭ പാസാക്കിയ ബില്ലുകള്‍, ഇരുസഭകളും പാസാക്കിയ ബില്ലുകള്‍ എന്നിവയുടെ പട്ടിക അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Tags: പാര്‍ലമെന്റ്ശൈത്യകാല സമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

India

1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ നരസിംഹറാവു മൗനം പാലിച്ചു; 2011ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായപ്പോള്‍ മന്‍മോഹന്‍സിങ്ങും മിണ്ടിയില്ല: സിന്ധ്യ

India

പ്രതിപക്ഷവാദങ്ങള്‍ ഇന്ന് വിലപോകില്ല; മോദിസര്‍ക്കാരിനുകീഴില്‍ ഇന്ത്യയുടെ പ്രതിരോധശേഷിയും വളര്‍ച്ചയുംസുസ്ഥിരം; നയങ്ങള്‍ എണ്ണിപറഞ്ഞ് നിര്‍മ്മല സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.