Wednesday, December 6, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സിപിഎം പറയേണ്ടിവരും, ഗോവിന്ദാ… ഗോവിന്ദ…

ഏതായാലും ആര്‍എസ്എസ്സിനെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പണ്ടിതുപോലെ ചാരന്മാരെ അയച്ച ചരിത്രമുണ്ട്. പിന്നീട് നോക്കുമ്പോള്‍ ആ ചാരന്മാരെല്ലാം ആര്‍എസ്എസ്സുകാരായിതീര്‍ന്നു. അതിര്‍ത്തിയില്‍ യുദ്ധജ്വരം ബാധിച്ച് ചൈന ഉറഞ്ഞുതുള്ളുമ്പോഴാണ് സിപിഎം സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവന. ചൈനക്കെതിരെ ഒരക്ഷരം പറയാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സാധിക്കുമോ? 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞ ന്യായമുണ്ടല്ലോ. 'ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂമി' എന്ന്. ആ നിലപാട് തന്നെയാണോ ഇപ്പോഴും സിപിഎമ്മിന്. അന്ന് അഞ്ചാം പത്തിയെന്നും ചൈന ചാരന്മാരെന്നും വിളിപ്പേര് സമ്പാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Dec 17, 2022, 05:14 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

‘ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ല മോനേ ആര്‍എസ്എസ്സുകാരാ’ എന്നുപറഞ്ഞ് പരിഹസിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ സ്വരം മാറ്റി. ‘ഞങ്ങള്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ഒഴുകി പോകാനേ ഉള്ളൂ ആര്‍എസ്എസ്സുകാര്‍’ എന്നാക്കി. നിരന്നുനിന്ന് മൂത്രമൊഴിച്ചു. എന്നിട്ടെന്തായി. ഒരു ആര്‍എസ്എസ്സുകാരനും ഒഴുകിപ്പോയില്ല. ഇന്നിപ്പോള്‍ ആര്‍എസ്എസ്സിനെ എതിര്‍ക്കാന്‍ പറ്റുന്ന ആരുമായും ചേരും എന്ന മട്ടിലായി. എന്നുവച്ചാല്‍ ഒറ്റയ്‌ക്കുനിന്ന് എതിര്‍ക്കാന്‍ പറ്റാത്തവിധം ആര്‍എസ്എസ് ശക്തിപ്രാപിച്ചു എന്നല്ലെ അര്‍ത്ഥം. ആര്‍എസ്എസ്സിനെക്കുറിച്ച് പറയുന്നതിനെ അതേരീതിയില്‍ എതിര്‍ക്കാന്‍ പ്രസ്താവനയുമായി അവര്‍ ഇറങ്ങുന്നില്ല. അല്ലെങ്കില്‍ ഇറങ്ങാറില്ല. ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്ന രീതിയില്‍ നിരന്തരം പ്രസ്താവന നടത്തുകയല്ലെ. ഒരുവാക്കെങ്കിലും അതിനെതിരെ ആര്‍എസ്എസ്സ് പറഞ്ഞിട്ടുണ്ടോ? ഗവര്‍ണര്‍ എന്തുചെയ്തിട്ടാണ് ഇങ്ങിനെ പറയുന്നത്? ഒരു ആര്‍എസ്എസ്സുകാരനെയെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ കുത്തിത്തിരുകിയോ? അങ്ങിനെ ഒരാവശ്യം ആര്‍എസ്എസ്സുകാര്‍ ഉന്നയിച്ചോ? ആര്‍എസ്എസ്സ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. ഇനിയും ഒരുപാടുകാര്യങ്ങള്‍ ചെയ്യാനുണ്ട്.

ആര്‍എസ്എസ് മതസംഘടനയല്ല. ലോകത്തിലെ തന്നെ ഒന്നാന്തരം സേവനസംഘടനയാണ്. സാമൂഹ്യസംഘടനയാണ്. ആര്‍എസ്എസ്സില്ലാത്ത മേഖലയില്ല. ദൈവത്തെക്കുറിച്ച് പറയും പോലെയാണ് ആര്‍എസ്എസ്. എന്നിലുണ്ട്, നിന്നിലുണ്ട്, തൂണിലുണ്ട്, തുരുമ്പിലുണ്ട് എന്നപോലെ. ഏതെങ്കിലും ഒരു പ്രാദേശികസംഘടന ആര്‍എസ്എസ്സിനെ മൂക്കില്‍ വലിച്ചുകയറ്റും എന്നുവീമ്പടിച്ചാല്‍ നടക്കാന്‍ പോകുന്ന കാര്യമല്ല. അടിയന്തിരാവസ്ഥയെ വെല്ലുവിളിച്ച് നടത്തിയ സമരത്തില്‍ എല്ലാം മറന്ന് പോരാടിയ പ്രസ്ഥാനം. അന്ന് എകെജി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം സഖാക്കള്‍ അറിഞ്ഞത് ആര്‍എസ്എസ്സ്  അച്ചടിച്ചിറക്കിയ കുരുക്ഷേത്രയിലൂടെയായിരുന്നില്ലേ? ഇത് വല്ലാത്തൊരു സംഘടനയാണെന്ന് അന്ന് എകെജി പറഞ്ഞിരുന്നു. അവരില്‍നിന്ന് പലതും പഠിക്കാനുണ്ടെന്നും പറഞ്ഞതാണ്. ആര്‍എസ്എസ്സിന്റെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ അടുത്തിടെ പറഞ്ഞത് കെട്ടില്ലെ, ആര്‍എസ്എസ്സിന് രാഷ്‌ട്രമാണ് വലുത്. അതിനുശേഷമേ മറ്റെല്ലാമുള്ളൂ. അത് സുചിന്തിതമായ അഭിപ്രായമാണ്. അദ്ദേഹം തുടര്‍ന്നു.

കൊളോണിയല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളില്‍ നിന്ന് രാജ്യത്തെ പൂര്‍ണമായും മോചിപ്പിക്കണം. മികച്ച ഇന്ത്യയിലേക്ക് കുതിക്കാന്‍ ദേശീയതയിലൂന്നി ഉണരുന്ന സമാജനിര്‍മ്മിതി സാധ്യമാക്കണം. 1947ല്‍ സ്വാതന്ത്ര്യലബ്ധിയോടെ രൂപംകൊണ്ട രാജ്യമല്ല ഇന്ത്യ. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഇവിടെയുണ്ട്. ലോകത്തിന് സാംസ്‌കാരിക ജീവിതശൈലി പഠിപ്പിച്ച രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും പുരാതനമായ രാജ്യമെന്ന നിലയില്‍ പിന്നീട് വന്നവര്‍ക്ക് വഴികാട്ടി. രണ്ടായിരം വര്‍ഷമായി ഒരു സൈനികനെപ്പോലും അയയ്‌ക്കാതെ തങ്ങളുടെ ജീവിതത്തില്‍ ഇന്ത്യ ആധിപത്യം നേടിയെന്ന് പറഞ്ഞത് ചൈനീസ് അംബാസഡറും പണ്ഡിതനുമായ ഹു സി ആണ്. ഇന്ത്യ ഇത് ചെയ്തത് രാഷ്‌ട്രീയമായല്ല, ആത്മീയമായാണ്.

1947 ആഗസ്ത് 15ന് നമുക്ക് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് വിശ്വസിക്കുന്നു, എന്നാല്‍ അതിനു ശേഷം ഈ രാജ്യം വികസിച്ചത് തനിമയുടെ അടിസ്ഥാനത്തിലാണോ? അക്കാലത്ത് മഹാത്മാഗാന്ധി, ഗോപാല്‍ കൃഷ്ണ ഗോഖലെ, വീര സവര്‍ക്കര്‍ തുടങ്ങിയ വ്യക്തികള്‍ സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് മുന്നോട്ടുവച്ച ആശയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതുകൊണ്ടാണ് സ്വതന്ത്രമായ ശേഷവും നമ്മള്‍ മാനസികമായി അടിമത്തത്തില്‍ തുടര്‍ന്നത്. ‘ഹിന്ദ് സ്വരാജ്’ ചര്‍ച്ച ചെയ്യണമെന്ന് മഹാത്മാഗാന്ധി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് കത്തെഴുതി. എന്നാല്‍ ആ ചര്‍ച്ച അപ്രസക്തമാണെന്ന് പറഞ്ഞ് നെഹ്രു തള്ളിക്കളഞ്ഞു. കൊളോണിയലിസത്തില്‍ നിന്ന് നമ്മള്‍ മാറുന്നതിന്റെ ലക്ഷണങ്ങള്‍ അടുത്തിടെയായി കാണുന്നു എന്നത് ശുഭകരമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തുകളില്‍ ദേശീയ കലണ്ടറിന്റെ തീയതിയുണ്ട്, രാജ്പഥ് ഇപ്പോള്‍ കര്‍ത്തവ്യപഥ് ആയിരിക്കുന്നു, ജോര്‍ജ്ജ് അഞ്ചാമനായി സ്ഥാപിച്ച പീഠത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അവരോധിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയവും ഈ ദിശയിലുള്ള ശ്രമമാണ്. ഇതൊന്നും കാണാതെ ആര്‍എസ്എസ്സ് ഉമ്മാക്കി കാട്ടി രാഷ്‌ട്രീയലാഭമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അതു വിലപ്പോകില്ല. അതിന് ശ്രമിക്കുന്നവര്‍ ഒടുവില്‍ പറയേണ്ടിവരും. ഗോവിന്ദ ഗോവിന്ദ എന്ന്.

ഏതായാലും ആര്‍എസ്എസ്സിനെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പണ്ടിതുപോലെ ചാരന്മാരെ അയച്ച ചരിത്രമുണ്ട്. പിന്നീട് നോക്കുമ്പോള്‍ ആ ചാരന്മാരെല്ലാം ആര്‍എസ്എസ്സുകാരായിതീര്‍ന്നു. അതിര്‍ത്തിയില്‍ യുദ്ധജ്വരം ബാധിച്ച് ചൈന ഉറഞ്ഞുതുള്ളുമ്പോഴാണ് സിപിഎം സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവന. ചൈനക്കെതിരെ ഒരക്ഷരം പറയാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സാധിക്കുമോ? 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞ ന്യായമുണ്ടല്ലോ. ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂമി’ എന്ന്. ആ നിലപാട് തന്നെയാണോ ഇപ്പോഴും സിപിഎമ്മിന്. അന്ന് അഞ്ചാം പത്തിയെന്നും ചൈന ചാരന്മാരെന്നും വിളിപ്പേര് സമ്പാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

മുസ്ലിംലീഗ് വര്‍ഗ്ഗീയ കക്ഷിയല്ലെന്ന വിശേഷണം ലീഗിനെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ അതൊരു സഖ്യത്തിലേക്കെത്തിച്ചേരില്ലെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഇന്നലെ ലീഗുമായി ചേര്‍ന്നവരാണ്. ഇനി നാളെയും ചേര്‍ന്നേക്കാം. എന്നാല്‍ അടിസ്ഥാനം മറന്ന് ആരൂഢം കെട്ടരുതെന്ന് പറയാറുണ്ടല്ലോ. അതുപോലെയാണ് കമ്മ്യൂണിസ്റ്റുകാരുടെ കഥയും. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാന വോട്ട് ബാങ്കാണ് ഹിന്ദുക്കള്‍. ലീഗുമായുള്ള സഹവര്‍ത്തിത്തം പഴയതുപോലെ പറ്റില്ല. ആ വോട്ടുബാങ്കില്‍ വെള്ളം കയറും. ഒരുവിധം വള്ളം കൊണ്ടൊന്നും രക്ഷപ്പെടാനൊക്കുന്ന പരുവത്തിലല്ല ഇന്നവര്‍. ശബരിമല വെറും മലയാണെന്ന് കരുതി കളിച്ചപ്പോള്‍ കളി പാളിയതാണ്. ഇനിയും ഒരു പരീക്ഷണം നടത്താനവര്‍ തയ്യാറാകില്ല. അതുകൊണ്ടാണ് ഗോവിന്ദന്റെ അഭിപ്രായത്തെക്കുറിച്ച് മറ്റൊരു നേതാവും പ്രതികരിക്കാത്തത്. ഗോവിന്ദാ ഗോവിന്ദ വിളിയുടെ സാഹചര്യം ഒരുക്കാന്‍ സിപിഎം തുനിയുമോ? തുനിഞ്ഞാല്‍ കളിമാറും, കഥയും.

Tags: cpmരാഷ്ട്രീയംമറുപുറംആര്‍എസ്എസ്mv govindan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സീറ്റ് ചോദിച്ച് കത്തെഴുതി; പ്രതാപന്റെ കള്ളക്കളി പുറത്ത്
Kerala

സിപിഎം പ്രചരണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍; കേരളത്തെ കേന്ദ്രം അവഗണിക്കുവെന്ന് അടിയന്തര പ്രമേയം

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍
Kerala

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍

ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മില്ല; നുണകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നു, വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളും
Kerala

സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചു: എം.വി.ഗോവിന്ദന്‍

മാറനല്ലൂരില്‍ വീടും വാഹനങ്ങളും ആക്രമിച്ച സി പി എം നേതാക്കള്‍ പിടിയില്‍
Kerala

മാറനല്ലൂരില്‍ വീടും വാഹനങ്ങളും ആക്രമിച്ച സി പി എം നേതാക്കള്‍ പിടിയില്‍

രാജസ്ഥാനിലെ രണ്ടു സീറ്റുകളും സിപിഎമ്മിന് നഷ്ടം
India

രാജസ്ഥാനിലെ രണ്ടു സീറ്റുകളും സിപിഎമ്മിന് നഷ്ടം

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയത്തിൽ തലയെടുപ്പോടെ ബിജെപി

ഫൈനലില്‍ വിജയമുറപ്പിച്ച് നരേന്ദ്രമോദി

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

ഡോ. അംബേദ്കര്‍ ജയന്തി; ഏപ്രില്‍ 14ന് കേന്ദ്രഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് പൊതു അവധി

പരിവര്‍ത്തനത്തിന്റെ ശില്പി; ഇന്ന് അംബേദ്കര്‍ സ്മൃതിദിനം

കനത്ത മഴ; ചെന്നൈയിൽ മതിലിടിഞ്ഞു വീണ് രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്, ആറ് ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു

നഗരപ്രളയങ്ങളെ കരുതിയിരിക്കണം

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയാണ് പാര്‍ലമെന്റ് : നരേന്ദ്ര മോദി.

നരേന്ദ്രമോദി നെഹ്രുവിനും ഇന്ദിരയ്‌ക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി; നെഹ്രുവിനും ഇന്ദിരയ്‌ക്കും ഉള്ള സൗകര്യങ്ങള്‍ മോദിക്കില്ലായിരുന്നു

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങള്‍

28ാമത് ഐഎഫ്എഫ്‌കെക്ക് വെള്ളിയാഴ്ച തുടക്കം; പാസ് വിതരണം നാളെ മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist