Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംബിബിഎസ് അഡ്മിഷന്‍ കിട്ടാത്ത മലപ്പുറത്തെ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ക്ലാസിലിരുന്നതില്‍ ദുരൂഹത; പൊലീസ് അന്വേഷിക്കും

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ ക്ലാസില്‍ അഡ്മിഷന്‍ കിട്ടാത്ത മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ ദുരൂഹത. എങ്ങിനെ അഡ്മിഷന്‍ കിട്ടാത്ത ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസില്‍ കയറിപ്പറ്റി എന്നതാണ് ചോദ്യം. ഇതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ സഹായിച്ചത് ആരൊക്കെ എന്ന ചോദ്യവും ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 05:18 pm IST
inKerala

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ ക്ലാസില്‍ അഡ്മിഷന്‍ കിട്ടാത്ത മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ ദുരൂഹത. എങ്ങിനെ അഡ്മിഷന്‍ കിട്ടാത്ത ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസില്‍ കയറിപ്പറ്റി എന്നതാണ് ചോദ്യം. ഇതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ സഹായിച്ചത് ആരൊക്കെ എന്ന ചോദ്യവും ഉയരുന്നു. ഇതിന് കൃത്യമായ ഉത്തരം കോഴിക്കോട് മെഡിക്കല്‍ കോളെജ് അധികൃതര്‍ നല്‍കിയിട്ടില്ല.  ഇക്കഴിഞ്ഞ ദിവസം രക്ഷിതാക്കളോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഈ കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. 

പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ പ്രവേശനപരീക്ഷയെഴുതിയ മലപ്പുറം സ്വദേശിനിയായ 19 കാരിയാണ് ആരോരുമറിയാതെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ ഇരുന്നതെന്ന കാര്യം നിസ്സാരമായി തള്ളാനാവില്ല. ഇപ്പോള്‍ പൊലീസ് പുതിയ ഒരു വിശദീകരണമാണ് നല്‍കുന്നത്. ഈ പെണ്‍കുട്ടി എന്‍ട്രന്‍സിന് ശേഷം റാങ്ക് ലിസ്റ്റില്‍ നോക്കിയപ്പോള്‍ തനിക്ക് ഉയര്‍ന്ന റാങ്കുണ്ടെന്നും അഡ്മിഷന്‍ കിട്ടുമെന്നും ആണ് മനസ്സിലാക്കിയത്. ഇതനുസരിച്ച് പെണ്‍കുട്ടി ബന്ധുക്കളോട് വിവരം വിളിച്ചുപറ‍ഞ്ഞു. പലയിടത്തും സ്വീകരണവും ലഭിച്ചു. പിന്നീട് വിശദമായി വീണ്ടും റാങ്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് തന്റെ റാങ്ക് 10000 ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ നാണക്കേടായി. ഈ ജാള്യത മറയ്‌ക്കാനാണ് പ്രവേശനം ലഭിച്ചതുപോലെ അഭിനയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ വന്നിരുന്നതെന്ന് പറയുന്നു.  

250 വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടുന്നത്. ഇതില്‍ ആദ്യ അലോട്ട്മെന്‍റില്‍ 170 പേരാണ് എത്തിയത്. രണ്ടാഴ്ച കഴിഞ്ഞാണ് ബാക്കിയുള്ളവര്‍ പ്രവേശനം നേടിയെത്തിയത്. ഇതില്‍ കുറച്ചു പേര്‍ കഴിഞ്ഞ തിങ്കളാഴ്ച അവധി കഴിഞ്ഞ് വൈകിയാണ് ക്ലാസ് മുറിയിലെത്തിയത്. ക്ലാസ് നടക്കുന്ന സമയമായതിനാല‍് രേഖകള്‍ പരിശോധിക്കാതെ രജിസ്റ്ററില്‍ പേര് ചേര്‍ത്തു. പിന്നീടാണ് പട്ടികകള്‍ പരിശോധിച്ചതും ഒരു കുട്ടി അധികമുള്ളതായി തിരിച്ചറിഞ്ഞതും. മൂന്ന് വകുപ്പ് മേധാവികളോടും ക്ലാസ് കോര്‍ഡിനേറ്റര്‍മാരോടും വിശദീകരണം ചോദിച്ചതായി വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജി. സജിത്ത് കുമാര്‍ പറഞ്ഞു. 

അപ്പോള്‍ ഉയരുന്ന മറുചോദ്യം ഇതാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കുട്ടികളുടെ പ്രവേശനത്തിനുള്ള പ്രക്രിയ ഇത്രയ്‌ക്കും പഴുതുകള്‍ ഉള്ളതാണോ? എങ്ങിനെയാണ് ഇത്തരമൊരു പ്രക്രിയയില്‍ പ്രവേശനം ലഭിക്കാത്ത ഒരു കുട്ടിക്ക് നാല് ദിവസം ക്ലാസില്‍ ഇരിയ്‌ക്കാന്‍ കഴിയുക? അവിടെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ചെയ്യില്ലേ? അഡ്മിഷന്‍ കിട്ടയവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഐഡന്‍റിറ്റി രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമില്ലേ? ഇതിന് മുന്‍പ് പിടിക്കപ്പെടാതെ ഇതുപോലെ അനര്‍ഹര്‍ മുന്‍പും എംബിബിഎസ് ക്ലാസ്മുറികളില്‍ കയറിപ്പറ്റിയിട്ടുണ്ടോ? ഇത്രയ്‌ക്കധികം പ്രസ്റ്റീജുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയിലേക്കുള്ള പ്രവേശനം കുട്ടിക്കളിയാണോ?- ഇങ്ങിനെ ചോദ്യങ്ങള്‍ അനവധിയാണ്. 

Tags: studentmalappuramMBBSAdmissionകോഴിക്കോട്എംബിബിഎസ് വിദ്യാര്‍ത്ഥികോഴിക്കോട് മെഡിക്കല്‍ കോളെജിഎംബിബിസ് അഡ്മിഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.