Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോര്‍ച്ചുഗലിനെ വീഴ്‌ത്തി മൊറോക്കോ മുന്നേറ്റം; ഒറ്റ ഗോളിന് ജയിച്ച് സെമിയില്‍, ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം

തുടക്കത്തില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. മൊറോക്കോയും ഒപ്പം പിടിച്ചതോടെ കളി ആവേശകരമായി. എങ്കിലും പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയില്‍ അവസരങ്ങളിലേറെ ലഭിച്ചതു മൊറോക്കോയ്‌ക്ക്. ഒടുവില്‍ 42-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 11, 2022, 11:40 am IST
in Football
ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ മൊറോക്കോയ്ക്കായി വിജയ ഗോള്‍ നേടിയ യൂസഫ് എന്‍ നെസിരി(നടുക്ക്) സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍

ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ മൊറോക്കോയ്ക്കായി വിജയ ഗോള്‍ നേടിയ യൂസഫ് എന്‍ നെസിരി(നടുക്ക്) സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍

പറങ്കിപ്പടയുടെ മുന്നേറ്റത്തിന് മൊറോക്കോന്‍ യോദ്ധാക്കളുടെ പ്രതിരോധം. പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ചരിത്ര നേട്ടവുമായി മൊറോക്കോയുടെ വീരഗാഥ. 42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരിയാണ് വിജയ ഗോള്‍ നേടിയത്.  

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് ടീമിനെ ഇറക്കിയത്. തുടക്കത്തില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. മൊറോക്കോയും ഒപ്പം പിടിച്ചതോടെ കളി ആവേശകരമായി. എങ്കിലും പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയില്‍  അവസരങ്ങളിലേറെ ലഭിച്ചതു മൊറോക്കോയ്‌ക്ക്. ഒടുവില്‍ 42-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. നിരവധി അവസരങ്ങള്‍ പാഴാക്കിയ യൂസഫ് എന്‍ നെസിരിയാണ് പോര്‍ച്ചുഗല്‍ വല കുലുക്കിയത്. യഹിയ എല്‍ ഇദ്രിസിയുടെ പാസില്‍ നിന്നായിരുന്നു ഗോളിയെയും മറികടന്ന് ഉയര്‍ന്നു ചാടിയുള്ള നെസിരിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍.

രണ്ടാംപകുതി തുടങ്ങി ഏറെ കഴിയും മുന്‍പേ നെവസിന് പകരം ക്രിസ്റ്റ്യാനോയെ കളത്തിലിറക്കി. സമനിലയ്‌ക്കായി പോര്‍ച്ചുഗല്‍ കളം നിറഞ്ഞെങ്കിലും മൊറോക്കോ പ്രതിരോധക്കോട്ട കെട്ടി മുന്നേറ്റങ്ങളെല്ലാം വിഫലമാക്കി. മൊറോക്കോ ഗോളി ബൗനോയുടെ മിന്നുന്ന രക്ഷപ്പെടുത്തലും കൂടിയായപ്പോള്‍ പോര്‍ച്ചുഗലിന്റെ നീക്കങ്ങളെല്ലാം ലക്ഷ്യത്തില്‍ നിന്നകലെയായി. കളി ഇഞ്ചുറി സമയത്തേക്ക് കടന്നപ്പോള്‍ മൊറോക്കോയുടെ വാലിദ് ചെദീര രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പു കാര്‍ഡും കണ്ടു.  പിന്നീടുള്ള സമയം പത്തു പേരുമായാണ് അവര്‍ കളിച്ചത്.

Tags: Moroccoഫിഫ ലോകകപ്പ്പോര്‍ച്ചുഗല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വാര്‍ട്ടര്‍ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ ആദ്യ മത്സരത്തില്‍ മൊറോക്കോ താരം അയൂബ് എല്‍ കാബി ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു
Football

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്: വിജയത്തോടെ മൊറോക്കോ തുടങ്ങി

World

മൊറോക്കോയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി രാജ്യരക്ഷാ മന്ത്രിയുടെ സംവാദം: ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി

World

ഈ മുസ്ലീം രാജ്യം ബക്രീദിന് മൃഗങ്ങളെ ബലി നൽകില്ല , ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരു വലിയ സന്ദേശം നൽകി മുഹമ്മദ് ആറാമൻ രാജാവ്

World

മുപ്പത് ലക്ഷം തെരുവ് നായ്‌ക്കളെ കൊന്നൊടുക്കാനൊരുങ്ങി മൊറോക്കോ : 2030 ലെ ഫുട്ബോൾ ലോകകപ്പിന് മുന്നേ കൂട്ടക്കുരുതി പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.