Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കടുവാപ്പേടി ഒഴിയുന്നില്ല; മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയില്‍, സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കതകടച്ചിരിക്കേണ്ട അവസ്ഥ

ഏക്കര്‍ കണക്കിന് റബ്ബര്‍ തോട്ടങ്ങളാണ് ഈ മേഖലകളിലുള്ളത്. കാലത്ത് നാലുമണിമുതലാണ് ഈ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുന്നത്. നിയന്ത്രണം വന്നതോടെ കര്‍ഷകര്‍ ടാപ്പിംഗ് പാടേ നിര്‍ത്തിവെച്ചു. കാലത്ത് സഹകരണസംഘങ്ങളില്‍ പാലെത്തിക്കുന്ന ക്ഷീരകര്‍ഷകരെയും കടുവാപ്പേടിയും ഇതോടൊപ്പം വന്ന നിയന്ത്രങ്ങളും ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 03:30 pm IST
inKannur

ഇരിട്ടി: ആറ് നാളായിത്തുടരുന്ന കടുവാപ്പേടിയില്‍ നിശ്ചലാവസ്ഥയിലായിരിക്കയാണ് മലയോരത്തെ ജനജീവിതം. തിങ്കളാഴ്ച പുലര്‍ച്ചെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കൂമന്‍തോട്-വിളമന റോഡിലെ റബ്ബര്‍ തോട്ടങ്ങള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശത്ത് ഇപ്പോഴും കടുവ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ  പുലര്‍ച്ചെ രണ്ട് മണിയോടെ ഈ പ്രദേശത്തെ ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് കടുവ ഏതോ മൃഗത്തെ വേട്ടയാടി പിടിക്കുന്നതിന് സമാനമായ അലര്‍ച്ച കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി മുഴുവന്‍ നാലുവാഹനങ്ങളിലായി നാട്ടുകാരും മൂന്ന് വാഹനങ്ങളിലായി വനം വകുപ്പും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു ജാഗ്രത ഉറപ്പാക്കി.

കടുവയുടെ അലര്‍ച്ചകേട്ട ഭാഗത്ത് പുലര്‍ച്ചയോടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെരിങ്കിരിയില്‍ ജനവാസമേഖലയിലൂടെ ഒഴുകുന്ന ചെറിയ തോട്ടില്‍ മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കാല്‍പ്പാട് കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് വിളമനയുടെ കുന്നിന്‍ മേഖലയില്‍ തന്നെയാണ് കടുവ തുടരുന്നത് എന്നുള്ള നിഗമനം ശക്തമാക്കിയത്.

ഇതേസമയം നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കം വനം വകുപ്പ് താല്‍ക്കാലികമായി ഉപേക്ഷിച്ചു. കടുവയുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ നിര്‍ണ്ണയം നടത്താനാവാത്തതും ഏതു സ്ഥലത്ത് ക്യാമറ വെക്കണം എന്നുള്ളതില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കാത്തതുമാണ് ഇതിന് കാരണം. മാട്ടറ പീടിക കുന്നില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് കടുവയെ ആദ്യം കണ്ടത് മുതല്‍ ഇന്നലെ പുലര്‍ച്ചെ 2 മണിവരെ വിളമന കുന്നില്‍ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയത് വരെ 20 കിലോമീറ്റര്‍ ജലവാസമേഖലയിലൂടെ സഞ്ചരിച്ചതായാണ് വനപാലകരുടെ നിഗമനം.

ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള കടുവയാണ് വനത്തില്‍ നിന്നും ജനവാസ മേഖലയിലെത്തിയതെന്നാണ് കരുതുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് ക്യാമറ വെച്ചതുകൊണ്ട് ഇതിനെ കണ്ടെത്താനോ തുടര്‍നടപടികള്‍ സ്വീകരിക്കുവാനോ ഇക്കാരണങ്ങളാല്‍ വിഷമത ഉള്ളതായി ഡെപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍ പറഞ്ഞു. മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും വിധമുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം കടുവ കാട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കുന്നതിന് കൂടിയാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉളിക്കല്‍, പായം പഞ്ചായത്തുകളിലെയും ഒമ്പതോളം വാര്‍ഡുകളിലാണ് പോലീസും വനംവകുപ്പും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ അറബി, കതുവാപ്പറമ്പ്, വയത്തൂര്‍, ഉളിക്കല്‍ ഈസ്റ്റ്, ഉളിക്കല്‍ വെസ്റ്റ്, പായം പഞ്ചായത്തിലെ വിളമന, ഉദയഗിരി, പെരിങ്കരി, മാടത്തില്‍ എന്നീ വാര്‍ഡുകളിലുമാണ് നിയന്ത്രണങ്ങളുള്ളത്.

ഏക്കര്‍ കണക്കിന് റബ്ബര്‍ തോട്ടങ്ങളാണ് ഈ മേഖലകളിലുള്ളത്. കാലത്ത് നാലുമണിമുതലാണ് ഈ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുന്നത്. നിയന്ത്രണം വന്നതോടെ കര്‍ഷകര്‍ ടാപ്പിംഗ് പാടേ നിര്‍ത്തിവെച്ചു. കാലത്ത് സഹകരണസംഘങ്ങളില്‍ പാലെത്തിക്കുന്ന ക്ഷീരകര്‍ഷകരെയും കടുവാപ്പേടിയും ഇതോടൊപ്പം വന്ന നിയന്ത്രങ്ങളും ബാധിച്ചു.

രാത്രിയാത്ര പാടില്ലാത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ വീടുകളില്‍ കതകടച്ചിരിക്കുകയാണ് ജനങ്ങള്‍. ഒറ്റക്ക് നടക്കുന്നതിനും നിയന്ത്രണമുണ്ട്. രാവിലെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍, പ്രഭാതസവാരിക്കാര്‍, ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മേഖലയാകെ നിശ്ചലാവസ്ഥയിലേക്ക് നീങ്ങി. ഇനി എത്രനാള്‍ ഇത് തുടരേണ്ടി വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.  

Tags: TigerForest DepartmentIrittyHill Area
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.