Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സോണിയ വീട്ടിലെത്തുമ്പോള്‍ കമ്മലുണ്ടാകും, പഠിക്കാനും സഹായം; ജന്മഭൂമി വാർത്ത തുണയായി, സഹായഹസ്തം നീട്ടിയത് ഹരിപ്പാട് സ്വദേശിനി

സീനിയര്‍ പെണ്‍കുട്ടികളുടെ 3കിലോമീറ്റര്‍ നടത്തത്തില്‍ വെങ്കലം നേടിയ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ സോണിയയും അനുജന്‍ സോഹനും തലസ്ഥാനത്തേക്ക് വണ്ടികയറിയത് ആകെ ഉണ്ടായിരുന്ന കാല്‍പ്പവന്റെ കമ്മല്‍ പണയം വച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 11:42 am IST
inKerala

തിരുവനന്തപുരം: സോണിയ വീട്ടിലെത്തുമ്പോള്‍ പണയംവച്ച കമ്മല്‍ അവിടെയുണ്ടാകും. ഒപ്പം ഐപിഎസ് എന്നമോഹ സാക്ഷാത്കാരം വരെ പഠിക്കാനുമുള്ള സഹായഹസ്തം സോണിയയെ തേടി എത്തി. സേവാഭാരതി പാലക്കാട് കാവില്‍പ്പാട് യൂണിറ്റ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി പണയമെടുക്കാനുള്ള പണം സോണിയയുടെ മുത്തച്ഛനെ ഏല്‍പ്പിച്ചു. 

സീനിയര്‍ പെണ്‍കുട്ടികളുടെ 3കിലോമീറ്റര്‍ നടത്തത്തില്‍ വെങ്കലം നേടിയ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ സോണിയയും അനുജന്‍ സോഹനും തലസ്ഥാനത്തേക്ക് വണ്ടികയറിയത് ആകെ ഉണ്ടായിരുന്ന കാല്‍പ്പവന്റെ കമ്മല്‍ പണയം വച്ചാണ്. ഹൃദ്‌രോഗിയായ അപ്പൂപ്പന്‍ ഹോട്ടല്‍ പണിയെടുത്ത് കുടുംബം പോറ്റുന്ന സോണിയയുടെ ജീവിത കഥ കഴിഞ്ഞദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹരിപ്പാട് സ്വദേശിനി സോണിയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു.

സോണിയയുടെ ഐപിഎസ് എന്ന ലക്ഷ്യം പൂവണിയുംവരെ പഠിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് ആ സുമനസ്സ് ജന്മഭൂമിയോട് പറഞ്ഞു. താന്‍ മരണപ്പെട്ടാലും സഹായം തുടരാന്‍ മകനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. സോണിയ മെഡലുമായി വീട്ടിലെത്തുമ്പോള്‍ കമ്മല്‍ അവിടെയുണ്ടാകും. കമ്മല്‍ പണയമെടുക്കാനായി കുട്ടിയുടെ അപ്പൂപ്പനെ വിളിച്ച് അക്കൗണ്ട് നമ്പരും പണയ വിവരവും നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ പഠിച്ച് ലക്ഷ്യത്തിലെത്തി കഴിയുമ്പോള്‍ സമൂഹത്തില്‍ ഇതുപോലെ കഷ്ടപ്പെടുന്ന പെണ്‍കുട്ടികളെ കൈപിടിച്ചുയര്‍ത്തണം. അതാണ് സോണിയ തിരികെ ചെയ്തു നല്‍കേണ്ട പ്രതിഫലമെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു.  

സോണിയയ്‌ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ സോമു തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിക്കുന്നത്. സോണിയയും അനുജന്‍ സോഹനും അമ്മ പ്രിയയും  അപ്പൂപ്പന്‍ ശശിക്കും അമ്മൂമ്മ സത്യഭാമയക്കും ഒപ്പമാണ്. ശശിയും സത്യഭാമയും കൂലിപ്പണിയെടുത്താണ് മകളെയും കുഞ്ഞുങ്ങളെയും പോറ്റുന്നത്. ശാരീരിക അവശതകള്‍ കാരണം പ്രിയയ്‌ക്കും വാര്‍ദ്ധക്യരോഗങ്ങള്‍ പിടിമുറുക്കിയതോടെ  അമ്മൂമ്മയക്കും ജോലിക്ക് പോകാനാകില്ല. അറുപത്തിയഞ്ച് പിന്നിട്ട, ഹൃദ്‌രോഗിയായ അപ്പൂപ്പന് ഹോട്ടലിലെ പണിയിലെ കൂലിയാണ് ഏക വരുമാനം. 

ഇപ്പോള്‍ താമസിക്കുന്ന റെയില്‍വേ പുറമ്പോക്കില്‍ നിന്നും അടുത്തവര്‍ഷം ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നു. എസ്‌സി കോര്‍പ്പറേഷന്റെ സഹായത്തില്‍ വാങ്ങിയ നാലര സെന്റില്‍ കുടിലുകെട്ടാന്‍പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് സോണിയുടെ കുടുംബം. അച്ഛന്റെ മരണം അന്വേഷിക്കാന്‍ ഐപിഎസ് ആകണമെന്നാണ് മോഹമെങ്കിലും പ്ലസ്ടുകഴിഞ്ഞാല്‍ തുടര്‍പഠനംപോലും നടത്താനാകുമായിരുന്നില്ല സോണിയയ്‌ക്ക്.

Tags: വാര്‍ത്തAthletic meetജന്മഭൂമിState School meetSoniya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

India

ഇന്ത്യയിലെ ദരിദ്രരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പോരാടിയ വ്യക്തിയാണ് ഞാനെന്ന് സോണിയാഗാന്ധി

India

നെഹ്രുവിന്റെ കത്തുകൾ ജനങ്ങൾ കാണട്ടെ : സോണിയ അതിൽ മറച്ചു വയ്‌ക്കുന്നത് എന്താണ് ? ഗജേന്ദ്രസിംഗ് ഷെഖാവത്ത്

India

പൗരത്വം ലഭിക്കും മുൻപ് വോട്ടർപട്ടികയിൽ എങ്ങനെ കയറി ? സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ച് കോടതി

India

ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വെളിച്ചത്തിന്റെ ദീപസ്തംഭമാണ് നെഹ്‌റു ; അങ്ങനെയുള്ള ആളെ ചെറുതാക്കി കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സോണിയ

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.