Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

‘നടക്കാന്‍’ കമ്മല്‍ പണയംവച്ചു: സോണിയയുടെ വെങ്കലത്തിന് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കം

അറുപത്തിയഞ്ച് പിന്നിട്ട, ഹൃദ്രോഹിയായ അപ്പൂപ്പന് ഹോട്ടലിലെ പണിയിലെ കൂലിയാണ് ഏക വരുമാനം. അതില്‍ നിന്നാണ് സോണിയയുടെയും അനുജന്റെയും പഠനവും പരിശീലനവും. റയില്‍വേ പുറമ്പോക്കില്‍ നിന്നും അടുത്തവര്‍ഷം ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നു.

അനീഷ് അയിലംbyഅനീഷ് അയിലം
Dec 5, 2022, 01:26 pm IST
inAthletics

തിരുവനന്തപുരം: കൊച്ചുമകളുടെ കാതിലെ കാല്‍പവന്‍ പൊന്ന് പണയം വയ്‌ക്കുമ്പോള്‍ ആ വൃദ്ധന്റെ ഉള്ളൊന്നുപിടഞ്ഞു.  കൈയില്‍ ചുരുട്ടിപ്പിടിച്ച നോട്ടിലേക്ക് നോക്കുമ്പോള്‍ കണ്ണീരൊഴുകി.  ഹോട്ടല്‍ തൊഴിലാളിയായ താന്‍ വിചാരിച്ചാല്‍ കുഞ്ഞുമക്കളുടെ യാത്രാക്കൂലി പോലും സംഘടിപ്പിക്കാനാകില്ലെന്ന് ആ വൃദ്ധന് അറിയാം. പാലക്കാട് തയ്യാലം പറമ്പ് റയില്‍വേ പുറമ്പോക്കിലെ വീട്ടില്‍ ആകെയുള്ള പൊന്നു വില്‍ക്കാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.  കണ്ണീരോടെ ആ കമ്മല്‍ 4500 രൂപയ്‌ക്ക് പണയം വച്ചു. അപ്പൂപ്പന്റെ കയ്യില്‍ നിന്നും വാങ്ങിയ ആ കാശും നെഞ്ചോട് ചേര്‍ത്താണ് മുണ്ടൂര്‍ എച്ച്എസ്എസിലെ സോണിയയും അനുജന്‍ സോഹനും തലസ്ഥാനത്തേക്ക് വണ്ടികയറിയത്. അതുകൊണ്ടുതന്നെ സീനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ 3കിലോമീറ്റര്‍ നടന്ന് സോണിയ നേടിയ വെങ്കലത്തിന് സ്വര്‍ണപ്പതക്കത്തേക്കാള്‍ തിളക്കം.

സോണിയയ്‌ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ സോമു തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിക്കുന്നത്. തമിഴ്‌നാട് തൃച്ചിപ്പോലീസ് വിവരം അറിയിക്കുമ്പോള്‍ നാലുദിവസം കഴിഞ്ഞിരുന്നു. സോണിയയും അനുജന്‍ സോഹനും അമ്മ പ്രിയയും  അപ്പൂപ്പന്‍ ശശിക്കും അമ്മൂമ്മ സത്യഭാമയക്കും ഒപ്പമാണ്. ശശിയും സത്യഭാമയും കൂലിപ്പണിയെടുത്താണ് മകളെയും കുഞ്ഞുങ്ങളെയും പോറ്റുന്നത്. ശാരീരിക അവശതകള്‍ കാരണം പ്രിയയ്‌ക്കും വാര്‍ദ്ധക്യരോഗങ്ങള്‍ പിടിമുറുക്കിയതോടെ  അമ്മൂമ്മയക്കും ജോലിക്ക് പോകാനാകില്ല.

അറുപത്തിയഞ്ച് പിന്നിട്ട, ഹൃദ്രോഹിയായ അപ്പൂപ്പന് ഹോട്ടലിലെ പണിയിലെ കൂലിയാണ് ഏക വരുമാനം. അതില്‍ നിന്നാണ് സോണിയയുടെയും അനുജന്റെയും പഠനവും പരിശീലനവും. റയില്‍വേ പുറമ്പോക്കില്‍ നിന്നും അടുത്തവര്‍ഷം ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നു. എസ്‌സി കോര്‍പ്പറേഷന്റെ സഹായത്തില്‍ വാങ്ങിയ നാലര സെന്റില്‍ കുടിലുകെട്ടാന്‍പോലും നിവൃത്തിയില്ല.

 അച്ചന്‍ സോമുവിന് ബന്ധുക്കളാണ് വിഷം നല്‍കിയെന്ന വിവരം അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഐപിഎസ് എടുക്കണമെന്നാണ് സോണിയയുടെ ആഗ്രഹം. പക്ഷെ ഈവര്‍ഷം പ്ലസ്ടുകഴിഞ്ഞാല്‍ തുടര്‍പഠനം എങ്ങനെയെന്നുപോലും അറിയില്ല. കമ്മല്‍ പോയതില്‍ വിഷമം ഉണ്ടോ എന്ന ചോദ്യത്തോട് പുഞ്ചിരിക്കുമ്പോഴും കണ്ണുനിറയുന്നത് മറയ്‌ക്കാന്‍ സോണിയ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

Tags: തിരുവനന്തപുരംState School meetSoniya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

India

ഇന്ത്യയിലെ ദരിദ്രരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പോരാടിയ വ്യക്തിയാണ് ഞാനെന്ന് സോണിയാഗാന്ധി

India

നെഹ്രുവിന്റെ കത്തുകൾ ജനങ്ങൾ കാണട്ടെ : സോണിയ അതിൽ മറച്ചു വയ്‌ക്കുന്നത് എന്താണ് ? ഗജേന്ദ്രസിംഗ് ഷെഖാവത്ത്

India

പൗരത്വം ലഭിക്കും മുൻപ് വോട്ടർപട്ടികയിൽ എങ്ങനെ കയറി ? സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ച് കോടതി

India

ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വെളിച്ചത്തിന്റെ ദീപസ്തംഭമാണ് നെഹ്‌റു ; അങ്ങനെയുള്ള ആളെ ചെറുതാക്കി കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സോണിയ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.