Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊറിയയെ കുത്തി ഘാനക്കൊമ്പന്‍; ഘാന മൂന്ന്, ദക്ഷിണ കൊറിയ രണ്ട്

മത്സരത്തിനിടെ വരുത്തിയ പിഴവുകളും കൊറിയന്‍ തിരിച്ചടിക്ക് ആക്കം കൂട്ടി. റഫറിയോട് കയര്‍ത്ത കൊറിയന്‍ കോച്ച് പൗളൊ ജോര്‍ഗെ ഗോമസ് ബെന്റോയ്‌ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതും കൊറിയയ്‌ക്ക് ഇരട്ട പ്രഹരമായി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 29, 2022, 10:52 am IST
inFootball
ഘാനയ്‌ക്കെതിരെ രണ്ട് ഗോള്‍ നേടിയ ദക്ഷിണ കൊറിയയുടെ ചൊ ഗ്യു സങ് മത്സരത്തിനിടെ നിരാശയോടെ

ഘാനയ്‌ക്കെതിരെ രണ്ട് ഗോള്‍ നേടിയ ദക്ഷിണ കൊറിയയുടെ ചൊ ഗ്യു സങ് മത്സരത്തിനിടെ നിരാശയോടെ

ദോഹ: ഇരമ്പിയാര്‍ത്തു ദക്ഷിണ കൊറിയ… പക്ഷെ, കോട്ടമതില്‍ പോലെ ഉറച്ചുനിന്ന ഘാനയുടെ പ്രതിരോധം പിളര്‍ത്താനായില്ല. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ മത്സരം ഘാനയുടെ പക്ഷത്ത് (3-2). ഘാനയ്‌ക്കായി മുഹമ്മദ് കുഡുസ് രണ്ട് ഗോളടിച്ചു. ആദ്യ ഗോള്‍ മുഹമ്മദ് സാലിസുവിന്റെ ബൂട്ടില്‍ നിന്ന്. കൊറിയയുടെ രണ്ട് ഗോളും ചൊ ഗ്യു സങ് നേടി. ജയത്തോടെ ഘാന പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയപ്പോള്‍ ദക്ഷിണ കൊറിയയുടെ സാധ്യതകള്‍ ഏറെക്കുറെ മങ്ങി.

മത്സരത്തിനിടെ വരുത്തിയ പിഴവുകളും കൊറിയന്‍ തിരിച്ചടിക്ക് ആക്കം കൂട്ടി. കളിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് എടുക്കുന്നതിനു മുന്‍പ് റഫറി ലോങ്‌വിസില്‍ വിളിച്ചതില്‍ പ്രതിഷേധിച്ച് മൈതാനത്തിറങ്ങി റഫറിയോട് കയര്‍ത്ത കൊറിയന്‍ കോച്ച് പൗളൊ ജോര്‍ഗെ ഗോമസ് ബെന്റോയ്‌ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതും കൊറിയയ്‌ക്ക് ഇരട്ട പ്രഹരമായി.  

തുടക്കത്തില്‍ കൊറിയയാണ് ആധിപത്യം പുലര്‍ത്തിയത്. കളിയുടെ ഗതിക്കെതിരെ ഘാന 24-ാം മിനിറ്റില്‍ സാലിസുവിലൂടെ മുന്നില്‍. ജോര്‍ദാന്‍ ആയൂ ദക്ഷിണ കൊറിയന്‍ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ അവരുടെ പ്രതിരോധം വരുത്തിയ പിഴവ് ആദ്യ ഗോളിനു വഴിവച്ചു. പന്തു പിടിച്ചെടുത്ത് മുഹമ്മദ് സാലിസു തൊടുത്ത ഇടംകാലന്‍ ഷോട്ട് കൊറിയന്‍ വല കുലുക്കി. 10 മിനിറ്റിനു ശേഷം കുഡുസ് രണ്ടാം ഗോളും നേടി. ബോക്‌സിനു പുറത്ത് ഇടതുവിങ്ങില്‍നിന്ന് ആയൂ കൊറിയന്‍ ബോക്‌സിലേക്ക് ഉയര്‍ത്തി വിട്ട പന്ത് നല്ലൊരു ഹെഡറിലൂടെ മുഹമ്മദ് കുഡൂസ് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ കൊറിയ ആക്രമണം തുടര്‍ന്നു. 58-ാം മിനിറ്റില്‍ ആദ്യ മറുപടി. ഘാന ബോക്‌സിലേക്ക് ദക്ഷിണ കൊറിയന്‍ താരങ്ങള്‍ നടത്തിയ അലകടലായുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഗോള്‍. ഇടതുവിങ്ങിലൂടെ തുടങ്ങിയ മുന്നേറ്റത്തിനൊടുവില്‍ ലീ കാങ് ഇന്‍ ഘാന ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ സുങ് ചോ ഗുവെയുടെ തകര്‍പ്പന്‍ ഹെഡര്‍. ഘാന ഗോള്‍കീപ്പര്‍ ആട്ടി സിഗിയുടെ പ്രതിരോധം തകര്‍ത്ത് പന്ത് വലയില്‍. ആദ്യ ഗോളിന്റെ ആരവം അവസാനിക്കും മുന്‍പ് കൊറിയ രണ്ടാം ഗോളും നേടി. കിം ജിന്‍ സു തളികളയിലെന്നവണ്ണം ഉയര്‍ത്തി നല്‍കിയ പന്തില്‍ സുങ് ചോ ഗുവെയുടെ ബുള്ളറ്റ് ഹെഡര്‍.  

സമനില നേടിയതിന്റെ അവേശം ഏറെ നീണ്ടില്ല. ഏഴ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഘാനയുടെ വിജയഗോൾ. ഇടതുവിങ്ങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഗിഡിയോന്‍ മെന്‍സാഹ് പന്ത് കൊറിയന്‍ പോസ്റ്റിനു സമാന്തരമായി ബോക്‌സിലേക്ക് മറിച്ചു. പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള ഇനാകി വില്യംസിന്റെ ശ്രമം പാളിയെങ്കിലും, പന്ത് കിട്ടിയത് കുഡൂസിന്. ഒരു നിമിഷം പോലും പാഴാക്കാതെ കുഡൂസ് പന്ത് കൊറിയന്‍ ബോക്‌സിന്റെ ഇടതു മൂലയിലേക്കു പായിച്ചപ്പോള്‍ കൊറിയന്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. പിന്നീട് സമനില ഗോളിനായി കൊറിയന്‍ താരങ്ങള്‍ ഘാന ഗോള്‍മുഖത്തേക്ക് നിരന്തരം ഇരച്ചു കയറിയെങ്കിലും പ്രതിരോധവും ഗോളിയും അവര്‍ക്ക് വിലങ്ങുതടിയായി.  

ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോടു തോറ്റ ഘാനയ്‌ക്ക് ഈ ജയത്തോടെ മൂന്നു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ സമനിലയില്‍ തളച്ചതിനു ലഭിച്ച ഒരു പോയിന്റാണ് കൊറിയയുടെ സമ്പാദ്യം. ഡിസംബര്‍ രണ്ടിന് അവസാന ഗ്രൂപ്പ്  മത്സരത്തില്‍ ഘാന ഉറുഗ്വെയെയും കൊറിയ പോര്‍ച്ചുഗലിനെയും നേരിടും.

Tags: സൗത്ത് കൊറിയഫിഫ ലോകകപ്പ്Ghana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Social Trend

ഈ വർണ്ണാഭമായ ശവപ്പെട്ടികൾ ഘാനയെ കീഴടക്കി ; മരിച്ചവർക്ക് മനോഹരമായ വിടവാങ്ങൽ നൽകുന്നു

India

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

World

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.