അഹമ്മദാബാദ് : ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറത്തിയ മൂന്നുപേര്‍ പിടിയില്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാവ്ലയല് മോദി പങ്കെടുത്ത പ്രചാരണ പരിപാടിക്കിടെയാണ് സ്വകാര്യ ഡ്രോണ്‍ പറന്നുയര്‍ന്നത്. വന്‍ സുരക്ഷാ വിഴ്ചയാണ് സംഭവിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ സ്വകാര്യ ഡ്രോണ്‍ പറന്നുയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും മൂന്നുപേരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തില്‍ പല സ്ഥലങ്ങളിലും നേരിട്ട് റാലികള്‍ നടത്തുന്നുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷകളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും അറസ്റ്റിലായവര്‍ക്ക് ഇവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. മോദിയുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: