Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജി20 അധ്യക്ഷപദം: ഇന്ത്യയ്‌ക്ക് അഭിമാനനേട്ടം

ജി20 അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഡിസംബര്‍ ഒന്നിന് പദവി ഏറ്റെടുക്കുന്നതോടെ ലോകത്തിലെ വികസ്വരരാജ്യങ്ങളുടെ ആശങ്കകള്‍ക്കും മുന്‍ഗണനകള്‍ക്കുമായി സംസാരിക്കുന്നതിനുള്ള സവിശേഷമായ സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. അഭിമാനകരമായ ഈ അന്തര്‍ഗവണ്‍മെന്റ്തലസംവിധാനത്തെ, വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകള്‍ നയിക്കുന്നത്, 14 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 9, 2022, 05:19 am IST
in Main Article

അമിതാഭ് കാന്ത്

(ഇന്ത്യയുടെ ജി20 ഷെര്‍പ്പ)

ഗ്രൂപ്പ് ഓഫ് ട്വന്റി (ജി20) അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്.  ഡിസംബര്‍ ഒന്നിന് പദവി ഏറ്റെടുക്കുന്നതോടെ ലോകത്തിലെ വികസ്വരരാജ്യങ്ങളുടെ ആശങ്കകള്‍ക്കും മുന്‍ഗണനകള്‍ക്കുമായി സംസാരിക്കുന്നതിനുള്ള സവിശേഷമായ സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്തോനേഷ്യ-ഇന്ത്യ-ബ്രസീല്‍ ജി20 ത്രയത്തിന്റെ കേന്ദ്രത്തിലാണ് ഇന്ത്യ നില്‍ക്കുന്നത്. അഭിമാനകരമായ ഈ അന്തര്‍ഗവണ്‍മെന്റ്തലസംവിധാനത്തെ, വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകള്‍ നയിക്കുന്നത്, 14 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ്. ഏകദേശം 1.4 ബില്യണ്‍ ജനസംഖ്യയുള്ള, ലോകത്തിലെ അഞ്ചാമത്തെ വലിയ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍, സമകാലിക യാഥാര്‍ഥ്യങ്ങളെ മികച്ച രീതിയില്‍ പ്രതിനിധാനം ചെയ്ത്, ആഗോളതലത്തിലുള്ള മുന്നോട്ടുപോക്കിനെ ഫലപ്രദമായി നയിക്കാന്‍, ഗണ്യമായ സാമ്പത്തിക-രാഷ്‌ട്രീയ-സാമൂഹ്യസ്വാധീനമാണ് ഇന്ത്യ ചെലുത്തുന്നത്.  

പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, സ്ത്രീശാക്തീകരണം, സാങ്കേതികാധിഷ്ഠിതവികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സമ്പൂര്‍ണവും സമത്വവും സുസ്ഥിരവുമായ വളര്‍ച്ച മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര അജന്‍ഡയെ മുന്നോട്ടുകൊണ്ടുപോകാനും ആശയം രൂപപ്പെടുത്താനും കൈമാറാനുമുള്ള അവസരമാണ് ഈ ജി20 സന്ദര്‍ഭം. എങ്കിലും, ധ്രുവീകരണം വര്‍ധിച്ചുവരുന്ന ഇന്നത്തെ ലോകക്രമത്തിനിടയില്‍ ഈ മുന്‍ഗണനകള്‍ ഉയര്‍ത്തിക്കാട്ടുക എന്നതു ചെറിയ കാര്യമല്ല. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉടലെടുത്തതും വ്യാപകമായ സാമ്പത്തികമാന്ദ്യം വികസ്വരരാജ്യങ്ങള്‍ക്കു വലിയതോതില്‍ കടബാധ്യതകള്‍ വരുത്തുന്നതുമടക്കമുള്ള നിരവധി ആഗോള ആശങ്കകളെയാണ് ഇന്ത്യയുടെ അധ്യക്ഷപദത്തിനു നേരിടാനുള്ളത്. കൊവിഡ്-19 മഹാമാരി പതിറ്റാണ്ടുകളുടെ വികസനപുരോഗതിക്കു വളരെയേറെ വിഘാതം സൃഷ്ടിക്കുകയും, അടിയന്തര ദുരന്തലഘൂകരണത്തിനനുസൃതമായി ഐക്യരാഷ്‌ട്രസഭയുടെ (യുഎന്‍) സുസ്ഥിരവികസനലക്ഷ്യങ്ങളെ മാറ്റുകയും ചെയ്തു. ഈ ഘട്ടത്തില്‍, ആഗോളതലത്തില്‍ പരസ്പരബന്ധത്തില്‍ വേരൂന്നിയ സുസ്ഥിരവളര്‍ച്ചയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട്, ഉത്തരവാദിത്വം പങ്കിടല്‍, ചാക്രിക-സമ്പദ്‌വ്യവസ്ഥ എന്നിവ ഈ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.  

ഈ ദൗത്യം ഉയര്‍ത്തിക്കാട്ടുന്നതിനാണു ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരേഭൂമി, ഒരേകുടുംബം, ഒരേഭാവി’ എന്നതു ജി20 അധ്യക്ഷപദവിയുടെ പ്രമേയമായി ഇന്ത്യ സ്വീകരിക്കുന്നത്. പുരാതന സംസ്‌കൃതഗ്രന്ഥമായ മഹാ ഉപനിഷത്തില്‍നിന്നു പിറവികൊണ്ട ഈ ചിന്ത, 2014ല്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചിരുന്നു. ജി4 സഖ്യം ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് അന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തത്. ഇന്ന്, കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ വര്‍ധിക്കുന്ന, മനുഷ്യരാശിയുടെ നിലനില്‍പ്പുതന്നെ ഭീഷണിയായി മാറുന്ന, ഈ വേളയില്‍ ഈ സന്ദേശം എന്നത്തേക്കാളും പ്രസക്തമായി തുടരുന്നു. സൂക്ഷ്മാണുക്കള്‍മുതല്‍ ഏറ്റവും വലിയ നാഗരിക ആവാസവ്യവസ്ഥവരെ, എല്ലാ ജീവജാലങ്ങളുടെയും പരസ്പരബന്ധത്തെക്കുറിച്ചു ലോകനേതാക്കളെയും ആഗോളപൗരന്മാരെയും ഓര്‍മിപ്പിക്കാനും ഇന്ത്യയുടെ പ്രമേയം ലക്ഷ്യമിടുന്നു. ഭാവിപങ്കിടല്‍ എങ്ങനെ തുല്യ ഉത്തരവാദിത്വവും വ്യക്തിഗത ഇടപെടലുകളും സൃഷ്ടിക്കുന്നുവെന്നും ഇത് ഓര്‍മിപ്പിക്കുന്നു.  

ഇതേ ചിന്തയാണ് ഇന്ത്യയുടെ ജി20 ലോഗോയും പങ്കുവയ്‌ക്കുന്നത്. പ്രതിബന്ധങ്ങള്‍ക്കിടയിലുള്ള വളര്‍ച്ചയെ പ്രതിനിധാനംചെയ്യുന്ന, രാജ്യത്തിന്റെ ദേശീയ പുഷ്പമായ, താമരയാല്‍ പൊതിഞ്ഞ ഭൂമിയുടെ ചിത്രം. ജീവിതത്തോടുള്ള ഇന്ത്യയുടെ ഭൗമാനുകൂലസമീപനത്തെയാണിതു വ്യക്തമാക്കുന്നത്. ലോഗോയിലെ കുങ്കുമം, വെള്ള, പച്ച എന്നിവ തടസമില്ലാതെ കലര്‍ന്നിരിക്കുന്നതു വൈവിധ്യത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും തത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. അതു സാംസ്‌കാരിക ധര്‍മചിന്തയ്‌ക്കും അടിവരയിടുന്നു. ഏറെക്കാലമായി സാര്‍വത്രിക ഐക്യവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന നാടാണ് ഇന്ത്യ.

പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി എന്ന ആശയം ഈ തത്വങ്ങളുമായി ഏറെ ബന്ധമുള്ളതാണ്. 2021 നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന സിഒപി26ലാണു പ്രധാനമന്ത്രി ഇത് അവതരിപ്പിച്ചത്. കഴിഞ്ഞ മാസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ  സാന്നിധ്യത്തില്‍, ഗുജറാത്തിലെ ഏകതാപ്രതിമയ്‌ക്കരികില്‍ പ്രധാനമന്ത്രി ഈ ദൗത്യത്തിന് ഔദ്യോഗികമായി തുടക്കവുംകുറിച്ചു. ”കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടം ജനകീയമാക്കുക” എന്നതാണ് ഈ മുന്നേറ്റം ലക്ഷ്യമിടുന്നത്. അതില്‍ ”ഏവര്‍ക്കും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനയേകാനാകും” എന്നു പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹ്യതലത്തിലും വ്യക്തിഗതമായും, ഉപഭോഗത്തിലും ഉല്‍പ്പാദനരീതികളിലും മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ, ലോകമെമ്പാടും വലിയ തോതില്‍ പരിസ്ഥിതിസുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണു പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി എന്ന ആശയം പ്രതീക്ഷിക്കുന്നത്. ജി20 അധ്യക്ഷപദത്തിനുകീഴില്‍, ഭൂമിയുമായി തലമുറകളായി സമഗ്രമായ ബന്ധം നിലനിര്‍ത്തുന്ന ഒത്തൊരുമയുടെ ചിന്താഗതികളും പുരാതന നാഗരികപാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഇന്ത്യക്കു ലഭിക്കും. ഇന്ത്യയുടെ സുസ്ഥിരശീലങ്ങളുടെ സമ്പന്നമായ ചരിത്രം, കാലാവസ്ഥയുടെയും വികസന അജന്‍ഡയുടെയും സംയോജനത്തെക്കുറിച്ചു സംസാരിക്കാന്‍, നാടിനെ സവിശേഷമായി പ്രാപ്തമാക്കുന്നു.  

ഡിജിറ്റല്‍ രംഗത്തു മറ്റുള്ളവര്‍ക്കു മാതൃകയായി ഇന്ത്യ മുന്നേറുകയാണ്. രാജ്യത്തിന്റെ ഡിജിറ്റല്‍ വിജയഗാഥ അതിനു തെളിവാണ്. സാങ്കേതികാധിഷ്ഠിത പ്രതിവിധികളോടുള്ള മനുഷ്യകേന്ദ്രീകൃതസമീപനത്തിലുള്ള അതിന്റെ ഉത്തമവിശ്വാസത്തിന്, പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, കൃഷിമുതല്‍ വിദ്യാഭ്യാസം വരെയുള്ള സാങ്കേതികാധിഷ്ഠിതവികസനം തുടങ്ങിയ പ്രധാന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ലോകത്ത് ഏറ്റവും കൂടുതല്‍ തത്സമയ ഡിജിറ്റല്‍ ഇടപാടുകള്‍ (2022ലെ കണക്കനുസരിച്ച് 48 ബില്യണ്‍) നടത്തുന്ന, ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാന(ആധാര്‍)മുള്ള രാജ്യം എന്ന നിലയില്‍, ഡിജിറ്റല്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഡിജിറ്റല്‍ സ്വത്വങ്ങള്‍, അനുമതി അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടുകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന സ്ഥാനത്താണ് ഇന്ത്യ. കൂടാതെ, സ്ത്രീശാക്തീകരണം, 2030ലെ സുസ്ഥിരവികസനലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തല്‍, വിവിധ മേഖലകളിലുടനീളമുള്ള സാങ്കേതികവിദ്യാധിഷ്ഠിതവികസനം, ഹരിത ഹൈഡ്രജന്‍, ദുരന്തസാധ്യത കുറയ്‌ക്കല്‍, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവ ഉള്‍പ്പെടെയുള്ള മറ്റു നിര്‍ണായകമേഖലകളിലെ നേട്ടങ്ങള്‍ കൈമാറാനും ബഹുതലപരിഷ്‌കരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ജി20 ഇഷ്യൂ ലിസ്റ്റില്‍ കടബാധ്യതയുമുണ്ടാകുമെന്നു ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപിച്ചതോടെ, ആഗോളദക്ഷിണമേഖലയുടെ താല്‍പ്പര്യങ്ങള്‍ക്കായി രാജ്യം ഫലപ്രദമായ നാളിയായി മാറുമെന്നു വ്യക്തമാണ്. വികസിതരാജ്യങ്ങളുടെ ആശങ്കകള്‍ വ്യാപിക്കാനോ വിശാലമായ അജന്‍ഡയില്‍ ആധിപത്യം സ്ഥാപിക്കാനോ ഇന്ത്യ അനുവദിക്കുകയുമില്ല.  

മേഖലയിലും ലോകമെമ്പാടും ശക്തമായ രാഷ്‌ട്രീയസാന്നിധ്യമുള്ളതിനാല്‍, ലോകത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സമാധാനപരവും സമൃദ്ധവുമായ ഭാവിക്കു മധ്യസ്ഥതവഹിക്കാന്‍, സുപ്രധാന നയതന്ത്രസ്വാധീനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കു കഴിയും. ലോഗോയും ‘ഒരേഭൂമി, ഒരേകുടുംബം, ഒരേഭാവി’ എന്ന പ്രമേയവും ചേര്‍ന്ന് ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയില്‍ സവിശേഷവും ശക്തവുമായ ഈ സന്ദേശമാകും നല്‍കുക: നാമെല്ലാവരും, ഉണര്‍ന്നെഴുന്നേറ്റു നാം പങ്കിടുന്ന ഭൂമിക്കായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണിത്.

Tags: ഐഎസ്indiaനരേന്ദ്രമോദിജി20 ഉച്ചകോടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.