Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വന്യമൃഗശല്യം രൂക്ഷം: ജീവിതം വഴിമുട്ടിയ നിലയിൽ മലമ്പുഴ നിവാസികൾ, കൊയ്‌ത്തു കഴിഞ്ഞിട്ടും നെല്ലെടുക്കാനാവാത്ത സ്ഥിതി

കാട്ടാനകളെയും കാട്ടുപന്നികളെയും തുരത്താനായി പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും നാളുകള്‍ തള്ളി നീക്കുകയാണ് ഇവര്‍. വന്യമൃഗ ശല്യമുള്ള മേഖലകളില്‍ നെല്ലെടുപ്പിനു പ്രാമുഖ്യം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യവും ഫലം കണ്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2022, 04:06 pm IST
inPalakkad

മലമ്പുഴ: കാലങ്ങളായി തുടരുന്ന വന്യമൃഗശല്യത്തില്‍ കാര്‍ഷിക വിളകള്‍ നശിക്കുന്നതുമൂലം ജീവിതം വഴിമുട്ടിയ നിലയിലാണ് മലമ്പുഴ നിവാസികള്‍. കാട്ടാന, കാട്ടുപന്നി, പുലി, മയില്‍ എന്നിവമൂലം മലമ്പുഴക്കാര്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയായിട്ട് കാലങ്ങളേറെയായി.  

മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനയും പുലിയും ഭീതി പരത്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വീടും കൃഷി സ്ഥലവുമുപേക്ഷിച്ച് പലായനം ചെയ്യേണ്ട സ്ഥിതിവിശേഷമാണുള്ളത്. അകമലവാരം, പന്നിമട, ആറങ്ങാട്ടുകുളമ്പ്, ചെറാട്, ധോണി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതുമൂലം കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു മാസമായി ആറങ്ങോട്ടുകുളമ്പ്, പന്നിമട മേഖലയില്‍ കൊയ്‌ത്തു കഴിഞ്ഞിട്ടും നെല്ലെടുക്കാനാവാത്ത സ്ഥിതിയാണ്. മാത്രമല്ല നേരത്തെ കൊയ്‌തെടുത്ത് സൂക്ഷിച്ച നെല്ലും കാട്ടാനകള്‍ തിന്നുപോയ സംഭവങ്ങളുമുണ്ട്. വീട്ടുമുറ്റത്തും വരാന്തകളിലുമൊക്കെയായി ടാര്‍പ്പായകളിട്ട് സൂക്ഷിച്ച നെല്ല് നഷ്ടമാകാതിരിക്കാന്‍ രാപകലന്യേ കാവലിരിക്കേണ്ട സ്ഥിതിയാണ് കര്‍ഷകര്‍ക്ക്.  

കാട്ടാനകളെയും കാട്ടുപന്നികളെയും തുരത്താനായി പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും നാളുകള്‍ തള്ളി നീക്കുകയാണ് ഇവര്‍. വന്യമൃഗ ശല്യമുള്ള മേഖലകളില്‍ നെല്ലെടുപ്പിനു പ്രാമുഖ്യം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യവും ഫലം കണ്ടില്ല. മലമ്പുഴ, അകത്തേത്തറ മേഖലകളില്‍ കൂടുതലായും ചെറുകിട, പാട്ടകൃഷിക്കാരായതിനാല്‍ കൊയ്‌തെടുത്ത നെല്ലു സൂക്ഷിക്കാന്‍ ടാര്‍പ്പായ വാടകക്കെടുക്കുന്നതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.  

ധോണി മേഖലയില്‍ കാട്ടാനശല്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 40 ഓളം കുടുംബങ്ങള്‍ വീടുപേക്ഷിച്ചു. വന്യമൃഗശല്യം കൂടുന്നതിനു പുറമെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് വന്യമൃഗശല്യങ്ങളുടെ എണ്ണം അഞ്ചുമുതല്‍ 20 ശതമാനം വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. മലമ്പുഴ മേഖലയില്‍ മുണ്ടൂര്‍, മലമ്പുഴ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം കൂടുതല്‍. കാര്‍ഷിക വിളകള്‍ക്കു പുറമെ നിരവധി ജീവനുകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മലമ്പുഴ മണ്ഡലത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  

വന്യമൃശല്യം നിയന്ത്രിക്കാനായുള്ള പ്രതിരോധ മാര്‍ഗങ്ങളെല്ലാം വഴിപാടാവുമ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലാവുകയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും മൂലം കടമെടുത്തും സാമ്പത്തിക നഷ്ടം സഹിച്ചും അന്നത്തിനായി കൃഷിയെ ആശ്രയിക്കുന്ന മലമ്പുഴ മേഖലയിലെ കര്‍ഷക സമൂഹം വന്യ മൃശശല്യത്തില്‍ ജീവിതം ചോദ്യചിഹ്നമാവുകയാണ്.

Tags: കര്‍ഷകര്‍മലമ്പുഴWild Animal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

റാണിപുരത്ത് കാട്ടാനക്കൂട്ടവും കോടമഞ്ഞും; ട്രക്കിംഗില്‍ നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.