Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അക്കൂരത്തുമന ദേവകി അന്തര്‍ജനം: സ്വയംസേവകരുടെ ഊര്‍ജസ്രോതസ്സ്

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടാമ്പി-തൃത്താല മേഖലകളില്‍ ആരംഭം കുറിക്കുന്നത് 1950കളിലാണ്. അക്കൂരത്തുമന കേന്ദ്രീകരിച്ചായിരുന്നു ആ കാലഘട്ടത്തില്‍ സംഘ പ്രവര്‍ത്തനം. വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ ആ സമയങ്ങളില്‍ ധീരമായി സംഘവികാസമെന്ന ലക്ഷ്യത്തെ ഏറ്റെടുത്തത് അക്കൂരത്തുമന രാമന്‍ നമ്പൂതിരി, സി. പാപ്പര്‍, ചേന്ന്യാത്ത്, നടുവിലായില്‍ ശങ്കരനാരായണന്‍, അക്കൂരത്തെതന്നെ കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരാണ്. ഇവരുടെയെല്ലാം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഞാങ്ങാട്ടിരിയിലെ അക്കൂരത്തെ മനയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 28, 2022, 05:30 am IST
in Article

കെ.വി. വരുണ്‍ പ്രസാദ്

(ആര്‍എസ്എസ് പാലക്കാട് വിഭാഗ് വിദ്യാര്‍ഥി പ്രമുഖാണ് ലേഖകന്‍)

നിറഞ്ഞ പുഞ്ചിരിയോടെ ആര്‍എസ്എസ് പ്രവര്‍ത്തകരെയും ഞാങ്ങാട്ടിരിക്കാരെയും സ്വീകരിച്ചിരുത്തിയിരുന്ന അക്കൂരത്തുമനക്കല്‍ ദേവകി അന്തര്‍ജനത്തിന്റെ വിയോഗം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനും ഞാങ്ങാട്ടിരി ഗ്രാമത്തിനും തീരാനഷ്ടമാണ്. അന്തരിച്ച അക്കൂരത്തുമന രാമന്‍ നമ്പൂതിരിയുടെ സഹധര്‍മ്മിണിയായി ഞാങ്ങാട്ടിരിയിലേക്ക് എത്തിയതോടെ ദേവകി അന്തര്‍ജനം അതുവരെ ശീലിച്ച ജീവിത സാഹചര്യങ്ങളില്‍നിന്നും മാറി പുതിയൊരു ജീവിതത്തിലേക്കു കടന്നുവരികയായിരുന്നു.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടാമ്പി-തൃത്താല മേഖലകളില്‍ ആരംഭം കുറിക്കുന്നത് 1950കളിലാണ്. അക്കൂരത്തുമന കേന്ദ്രീകരിച്ചായിരുന്നു ആ കാലഘട്ടത്തില്‍ സംഘ പ്രവര്‍ത്തനം. വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ ആ സമയങ്ങളില്‍ ധീരമായി സംഘവികാസമെന്ന ലക്ഷ്യത്തെ ഏറ്റെടുത്തത് അക്കൂരത്തുമന രാമന്‍ നമ്പൂതിരി, സി. പാപ്പര്‍, ചേന്ന്യാത്ത്, നടുവിലായില്‍ ശങ്കരനാരായണന്‍, അക്കൂരത്തെതന്നെ കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരാണ്. ഇവരുടെയെല്ലാം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഞാങ്ങാട്ടിരിയിലെ അക്കൂരത്തെ മനയായിരുന്നു.

പൂര്‍ണമായും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട കുടുംബമായിരുന്നു അക്കൂരത്തേത്. വീട്ടിലെ പുരുഷന്‍മാര്‍ ഉള്‍പ്പടെ കൃഷി ചെയ്യാന്‍ ഇറങ്ങിയിരുന്നു. ജാതി വിവേചനവും ജാതിഭ്രഷ്ടും സജീവമായി നിലനിന്നിരുന്ന കാലത്ത് ഇത്തരം ജാതിവ്യവസ്ഥയില്‍ ഉയര്‍ന്ന ശ്രേണിയായി കണക്കാക്കിയിരുന്ന കുടുംബത്തില്‍ നിന്നുള്ളവരുടെ പ്രവൃത്തികള്‍ ആ കാലത്ത് അത്ഭുതമായിരുന്നു. അറുപതുകളില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം ചെറുപ്പക്കാര്‍ തയ്യാറായി മുന്നോട്ടു വന്നു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പരാധീനതകളും വെല്ലുവിളിയായിരുന്നു. ആ കാലഘട്ടത്തില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖരായ ഭാസ്‌കര്‍ റാവുജി, പി. പരമേശ്വര്‍ജി, ആര്‍. ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടുത്തെ സന്ദര്‍ശകരായിരുന്നു.

ഏതു സമയത്തും കയറിവരുന്ന സംഘ കാര്യകര്‍ത്താക്കള്‍ക്ക് വീട്ടിലെ നടുമുറ്റത്തോടു ചേര്‍ന്ന ഇരിപ്പിടത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. അതിനുശേഷം താമസവും പ്രഭാത ഭക്ഷണവും നല്‍കി നിറഞ്ഞ മനസോടെയാണ് കാര്യകര്‍ത്താക്കളെ യാത്രയാക്കിയിരുന്നത്. ആ മാതൃവാത്സല്യം അനുഭവിച്ചറിഞ്ഞവരാണ് ഏറിയ സംഘ കാര്യകര്‍ത്താക്കളും. അക്കാലത്ത് സംഘപ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ വീടുകള്‍ വിരളമായിരുന്നു. എന്നാല്‍ അക്കൂരത്ത് മനയുടെ വാതില്‍ എല്ലാസമയത്തും തുറന്നുകിടന്നു.

സംഘപ്രവര്‍ത്തനം സമാജ പ്രവര്‍ത്തനമായി കണ്ട ദേവകി അന്തര്‍ജനത്തിന്റെ ഭര്‍ത്താവ് രാമന്‍ മാസ്റ്റര്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഉപരിയായി ഒന്നര പതിറ്റാണ്ടിലേറെ ഗ്രാമപഞ്ചായത്ത് മെമ്പറായും സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഞാങ്ങാട്ടിരി കേന്ദ്രീകരിച്ച് നടത്തി. ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ സൗകര്യപ്രദമായ ഹെല്‍ത്ത് സെന്റര്‍, ജലസേചന സൗകര്യങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങി നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ രാമന്‍ നമ്പൂതിരിക്ക് സാധിച്ചു. സംഘപ്രവര്‍ത്തനം ധാര്‍മികമായ കടമയോ ഉത്തരവാദിത്വമോ ആയി കണക്കാക്കി സമാജ സേവന തല്‍പരരായവരാണ് അക്കൂരത്ത് മനയിലെ ഓരോ അംഗവും. ദേവകി അന്തര്‍ജനത്തിന്റെ മകന്‍ എ.എം. കൃഷ്ണന്‍ ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന പ്രചാരകനായി ഇന്നും തുടരുന്നു. പ്രചാരക വൃത്തിയിലാണ് മക്കളെല്ലാവരും സംഘ ചുമതലയും ഏറ്റെടുത്തിട്ടുണ്ട്. സംഘത്തിന്റെ മഹത്തായ ആശയത്തെ ഉള്‍ക്കൊള്ളാന്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കും സാധിച്ചത് ആ കുടുംബത്തിന്റെ നാഥയായ ദേവകി അന്തര്‍ജനത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാവാം.

Tags: ആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.