Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസിഡ് ഓഫീസര്‍: 1422 ഒഴിവുകള്‍, സെലക്ഷന്‍ ഓണ്‍ലൈന്‍ ടെസ്റ്റ്, സ്‌ക്രീനിങ്, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍

ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവരെ സ്‌ക്രീനിങ് നടത്തി വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. ഇന്റര്‍വ്യു 50 മാര്‍ക്കിനാണ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 05:05 pm IST
in Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സര്‍ക്കിള്‍ ബേസിഡ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. (പരസ്യനമ്പര്‍ CRPD/CBO/2022-23/22). വിവിധ തസ്തികകളിലായി ബാക്ക്‌ലോഗ് ഉള്‍പ്പെടെ ആകെ 1422 ഒഴിവുകളുണ്ട്. (ഭോപാല്‍-183, ഭുവനേശ്വര്‍ 175, ഹൈദ്രാബാദ് 176, ജയ്‌പൂര്‍ 201, കൊല്‍ക്കത്ത 175, മഹാരാഷ്‌ട്ര 212, നോര്‍ത്ത്-ഈസ്‌റ്റേണ്‍ 300). ഒരാള്‍ക്ക് ഏതെങ്കിലുമൊരു സര്‍ക്കിളിലേക്ക് മാത്രം അപേക്ഷിക്കാം. നിയമനം അപേക്ഷിക്കുന്ന സര്‍ക്കിളില്‍ മാത്രം. ബന്ധപ്പെട്ട സര്‍ക്കിളിന് കീഴില്‍ വരുന്ന സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ ഔദ്യോഗിക ഭാഷയില്‍ പരിജ്ഞാനമുണ്ടായിരിക്കണം.

ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം ഉണ്ടായിരിക്കണം. ഓഫീസറായി 2 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി 30.9.2022 ല്‍ 21-30 വയസ്. 2001 സെപ്തംബര്‍ 30 ന് ശേഷമോ 1992 ഒക്‌ടോബര്‍ ഒന്നിന് മുമ്പോ ജനിച്ചവരാകരുത്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷം, ഒബിസി, നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷം, വിമുക്തഭടന്മാര്‍ക്കും മറ്റും 5 വര്‍ഷം എന്നിങ്ങനെ നിയമാനുസൃത വയസ്സിളവുണ്ട്. സംവരണം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  https://bank.sbi/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 7 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങള്‍ക്ക് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് പ്രാബല്യത്തിലുള്ള ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പരും ഉണ്ടായിരിക്കണം. അപേക്ഷാ സമര്‍പ്പണത്തിന് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ഓണ്‍ലൈന്‍ ടെസ്റ്റ്, സ്‌ക്രീനിങ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഇംഗ്ലീഷ് ലാംഗുവേജ്, ബാങ്കിംഗ് പരിജ്ഞാനം, പൊതുവിജ്ഞാനം/ഇക്കോളജി, കമ്പ്യൂട്ടര്‍ അഭിരുചി എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ഒബ്ജക്ടീവ് മാതൃകയില്‍ 120 ചോദ്യങ്ങളുണ്ടാവും. 2 മണിക്കൂര്‍ സമയം ലഭിക്കും. 120 മാര്‍ക്കിനാണിത്. തുടര്‍ന്ന് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം (ലറ്റര്‍ റൈറ്റിങ് ആന്റ് ഉപന്യാസമെഴുത്ത്) പരിശോധന 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. 

ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവരെ സ്‌ക്രീനിങ് നടത്തി വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. ഇന്റര്‍വ്യു 50 മാര്‍ക്കിനാണ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 43 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ് ഡിസംബര്‍ 4 ന് ദേശീയതലത്തില്‍ നടത്തും. അന്തിമ സ്ഥലം/മെരിറ്റ് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്നവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ സര്‍ക്കിള്‍ ബേസിഡ് ഓഫീസറായി നിയമിക്കും. ബിരുദക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ രണ്ട് അഡ്വാന്‍സ് ഇന്‍ക്രിമെന്റുകൂടി നല്‍കിയാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഎസ്ബിഐofficer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.