Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

വിളകള്‍ക്ക് താങ്ങുവില ഉയര്‍ത്തി കേന്ദ്രം; ഗോതമ്പിന് 100 %, പരിപ്പിന് 85%; പയര്‍വര്‍ഗങ്ങള്‍ക്ക് 66 %

എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും അതുവഴി സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റുന്നതിനുമാണു ഗവണ്‍മെന്റിന്റെ മുന്‍ഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 11:16 pm IST
inAgriculture

ന്യൂദല്‍ഹി:  എല്ലാ റാബിവിളകള്‍ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) ഉയര്‍ത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി.

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായി 2023-24 വില്‍പ്പനകാലയളവില്‍ റാബി വിളകളുടെ എംഎസ്പി ഗവണ്മെന്റ് വര്‍ധിപ്പിച്ചു. എംഎസ്പിയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന പരിപ്പി(മസൂര്‍)നാണ്. ക്വിന്റലിന് 500 രൂപയാണിതിനു വര്‍ധിപ്പച്ചത്. റാപ്‌സീഡിനും കടുകിനും ക്വിന്റലിന് 400 രൂപയും ഉയര്‍ത്തി. ചെണ്ടൂരകത്തിനു ക്വിന്റലിന് 209 രൂപ വര്‍ധിപ്പിക്കാനാണ് അനുമതി. ഗോതമ്പ്, പയര്‍, ബാര്‍ലി എന്നിവയ്‌ക്ക് യഥാക്രമം ക്വിന്റലിന് 110 രൂപ, 105 രൂപ, 100 രൂപ എന്നിങ്ങനെയും വര്‍ധിപ്പിച്ചു.

2023-24 വില്‍പ്പനകാലയളവിലെ റാബി വിളകളുടെ എംഎസ്പി വര്‍ധന, 20181-9ലെ കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, അഖിലേന്ത്യാതലത്തില്‍ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങു പാട്ടത്തിനാണു നിശ്ചയിക്കുന്നത്. കര്‍ഷകര്‍ക്കു ന്യായമായ പ്രതിഫലം ഇതുറപ്പാക്കുന്നു. റാപ്‌സീഡിനും കടുകിനും 104 ശതമാനവും ഗോതമ്പിന് 100 ശതമാനവും പരിപ്പിന് 85 ശതമാനവുമാണ് ആദായത്തിന്റെ പരമാവധി നിരക്ക്; പയറിന് 66 ശതമാനം; ബാര്‍ലിക്ക് 60 ശതമാനം; ചെണ്ടൂരകത്തിന് 50 ശതമാനം എന്നിങ്ങനെയാണു തുടര്‍ന്നുള്ളവയ്‌ക്ക്.

2014-15 വര്‍ഷം മുതല്‍ എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ശ്രമങ്ങള്‍ മികച്ച ഫലം നല്‍കി. എണ്ണക്കുരു ഉല്‍പ്പാദനം 201415ല്‍ 27.51 ദശലക്ഷം ടണ്ണില്‍നിന്ന് 202122ല്‍ 37.7 ദശലക്ഷം ടണ്ണായി ഉയര്‍ന്നു (നാലാം മുന്‍കൂര്‍ കണക്കുപ്രകാരം). പയര്‍വര്‍ഗങ്ങളുടെ ഉല്‍പ്പാദനവും സമാനമായ വര്‍ധനപ്രവണത കാണിക്കുന്നു. കര്‍ഷകരുടെ വയലുകളില്‍ പുതിയ ഇനം വിത്ത് അവതരിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയാണു സീഡ് മിനികിറ്റ്‌സ് പ്രോഗ്രാം. വിത്തു മാറ്റിസ്ഥാപിക്കല്‍ നിരക്കു വര്‍ധിപ്പിക്കുന്നതിന് ഇതു സഹായകമാകും.

എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും അതുവഴി സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റുന്നതിനുമാണു ഗവണ്‍മെന്റിന്റെ മുന്‍ഗണന. കൃഷിഭൂമി വിപുലീകരണത്തിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഉയര്‍ന്ന വിളവു നല്‍കുന്ന ഇനങ്ങളിലൂടെയും (എച്ച്‌വൈവികള്‍) എംഎസ്പി പിന്തുണയിലൂടെയും സംഭരണത്തിലൂടെയും ഉല്‍പ്പാദനക്ഷമത എന്നിവയാണ് ആവിഷ്‌കരിച്ച തന്ത്രങ്ങള്‍.

രാജ്യത്തെ കാര്‍ഷികമേഖലയില്‍ സാങ്കേതികവിദ്യയുടെയും നൂതനരീതികളുടെയും ഉപയോഗത്തിലൂടെ സ്മാര്‍ട്ട് കൃഷിരീതികള്‍ സ്വീകരിക്കുന്നതും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ കാര്‍ഷിക ഡിജിറ്റല്‍ ആവാസവ്യവസ്ഥ (ഐഡിഇഎ), കര്‍ഷകവിവരശേഖരം, ഏകീകൃത കര്‍ഷകസേവന സംവിധാനം (യുഎഫ്എസ്‌ഐ), പുതിയ സാങ്കേതികവിദ്യയില്‍ സംസ്ഥാനങ്ങള്‍ക്കു ധനസഹായം നല്‍കല്‍ (എന്‍ഇജിപിഎ), മഹലനോബിസ് ദേശീയ വിള പ്രവചനകേന്ദ്രം (എംഎന്‍സിഎഫ്‌സി) നവീകരിക്കല്‍, മണ്ണിന്റെ ആരോഗ്യം, ഫലഭൂയിഷ്ഠത, പ്രൊഫൈല്‍ മാപ്പിങ് എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ കാര്‍ഷിക ദൗത്യം (ഡിഎഎം) ഗവണ്മെന്റ് നടപ്പിലാക്കുന്നു. എന്‍ഇജിപിഎ പരിപാടിക്കുകീഴില്‍, നിര്‍മിതബുദ്ധിയും യന്ത്രപരിശീലനവും (എഐ/എംഎല്‍), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബ്ലോക്ക് ചെയിന്‍ തുടങ്ങിയ നവീന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു ഡിജിറ്റല്‍ കാര്‍ഷികപദ്ധതികള്‍ക്കായി സംസ്ഥാന ഗവണ്മെന്റുകള്‍ക്കു ധനസഹായം നല്‍കുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സ്മാര്‍ട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്, കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെയും കാര്‍ഷിക സംരംഭകരെയും  ഗവണ്മെന്റ് പിന്തുണയ്‌ക്കുന്നു.

Tags: krishiതാങ്ങുവില
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.