കോഴിക്കോട്: കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്.സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കമാകാം പ്രതിമ തകര്‍ക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
















