റാഞ്ചി: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് ജയം. ശ്രേയസ് അയ്യരുടെ സെഞ്ചുറിയും(113*) ഇഷാന് കിഷന്റെ ഉജ്ജ്വലമായ 93 റണ്‍സും ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 45.5 ഓവറില്‍ മറികടക്കാന്‍ ഇന്ത്യക്കായി.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി. ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും നഷ്ടപ്പെട്ട ഇന്ത്യ ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 48 എന്ന നിലയിലായിരുന്നു, 20 പന്തുകള്‍ നേരിട്ട ശിഖര്‍ ധവാന് 13 റണ്‍സെടുത്തു പുറത്തായി.വെയ്ന്‍ പാര്‍നെലിന്റെ പന്തില്‍ ധവാന് ബോള്‍ഡായി. സ്കോര്‍ 48 ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും പുറത്തായി.കഗിസോ റബാദ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു
. ശ്രേയസ്അയ്യരും കിഷനും തമ്മിലുള്ള 169 റണ്‍സിന്റെ കൂട്ടുകെട്ട് 25 പന്തുകള്‍ ശേഷിക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചു. സഞ്ജു സാംസണ് 30 റണ്‍സുമായി പുറത്താകാതെ നിന്നു.
എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്സ് (74) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തത്. മുഹമ്മദ് സിറാജ് 10 ഓവറില്‍ 38 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്ഡ്ഇന് ക്യാപ്റ്റന്‍ കേശവ് മഹാരാജ് ഇന്ത്യയ്ക്കെതിരെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ (5) നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ ജന്നമന്‍ മലനും റീസ ഹെന്റിക്ക്സും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സെടുത്ത മലനെ ഷഹബാസ് അഹ്മദ് മടക്കി. ഷഹബാസിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്്. മൂന്നാം വിക്കറ്റില്‍ റീസ ഹെന്റിക്ക്സും എയ്ഡന്‍ മാര്‍ക്രവും ഒത്തുചേര്‍ന്നതോടെ സ്കോര്‍ ഉയര്‍ന്നു. ഇരുവരും ഫിഫ്റ്റിയടിച്ചു. 129 റണ്‍സിന്റെ കൂട്ടുകെട്ട് മുഹമ്മദ് സിറാജാണ് തകര്‍ത്തു. 74 റണ്‍സെടുത്ത ഹെന്റിക്ക്സിനെ ഷഹബാസ് അഹ്മദ് പിടികൂടി.
നാലാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനും മാര്‍ക്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ദ്രുതഗതിയില്‍ സ്കോര്‍ ചെയ്ത ക്ലാസന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. 46 റണ്‍സാണ് മാര്‍ക്രവുമൊത്ത് ക്ലാസന് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 26 പന്തുകളില്‍ 30 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് യാദവിന്റെ പന്തില്‍ സിറാജ് പിടികൂടി. തൊട്ടടുത്ത ഓവറില്‍ മാര്‍ക്രവും (79) മടങ്ങി. താരത്തെ വാഷിംഗ്ടണ്‍ സുന്ദര്‍ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി. വെയിന്‍ പാര്നലി(16)നെ പാര്‍നലിനെ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ശ്രേയാസ് അയ്യര്‍ കൈപ്പിടിയിലൊതുക്കി. അവസാന ഓവറില്‍ കേശവ് മഹാരാജിനെ (5) ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് 3 വിക്കറ്റ് തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: