Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1200 കോടിയുടെ ലഹരിക്കടത്തില്‍ അഫ്ഗാന്‍- പാക് ബന്ധം; പിടിയിലായത് പാക്കിസ്ഥാന്‍ കേന്ദ്രമായ ഹാജി സലിം നെറ്റ് വര്‍ക്കിന്റെ ചരക്ക്

ബോട്ടില്‍നിന്ന് പിടികൂടിയ അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുള്‍ നൗഷാദി, ജൂനെയ്ദ്, അബ്ദുള്‍ ഘനി, നൗഷാദ് അലി എന്നിവര്‍ ഇറാന്‍ പൗരന്മാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 09:52 am IST
in Kerala

കൊച്ചി/മട്ടാഞ്ചേരി: നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ  നാവികസേനയുടെ സഹായത്തോടെ കൊച്ചി പുറംകടലില്‍നിന്നു കഴിഞ്ഞ ദിവസം പിടിച്ച 1,200 കോടിയുടെ 200 കിലോ ഹെറോയിന്‍ എത്തിയത് അഫ്ഗാനിസ്ഥാനില്‍നിന്ന്. അവിടെനിന്നു പാകിസ്ഥാന്‍ വഴി ശ്രീലങ്കയിലേക്കു കൊണ്ടുപോകുമ്പോഴാണ് ഇന്ത്യന്‍ ഏജന്‍സികളുടെ പിടിയിലായത്.  ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുകൊണ്ട് ഭീകരപ്രവര്‍ത്തനവുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടില്‍നിന്ന് പിടികൂടിയ അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുള്‍ നൗഷാദി, ജൂനെയ്ദ്, അബ്ദുള്‍ ഘനി, നൗഷാദ് അലി എന്നിവര്‍ ഇറാന്‍ പൗരന്മാരാണ്. പാകിസ്ഥാന്‍ കേന്ദ്രമായി ലോകമാകെ പടര്‍ന്നുകിടക്കുന്ന ഹാജി സലിം നെറ്റ്വര്‍ക്കിന്റെ ചരക്കാണ് പിടിയിലായത്. ഈ സംഘത്തിന്റെ കാരിയര്‍മാരാണ് അറസ്റ്റിലായത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വന്‍തോതില്‍ ഹെറോയിന്‍ കടത്തു നടക്കുന്നു എന്ന വിവരമാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് ലഭിച്ചത്. അന്താരാഷ്‌ട്ര സമുദ്രപാതയില്‍ റെയ്ഡ് നടത്താന്‍ സംവിധാനമില്ലാത്തതിനാല്‍ ഇവര്‍ നാവികസേനയുടെ സഹായം തേടി. ഇരുവരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വലിയ അളവില്‍ ഹെറോയിനുമായി മത്സ്യബന്ധനബോട്ട് പിടിയിലായത്. പരിശോധനയില്‍ ഇതില്‍ മത്സ്യബന്ധനം നടന്നിട്ട് കാലങ്ങളായി എന്ന് കണ്ടെത്തി. പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്സ്, ഇന്റലിജന്‍സ് ബ്യൂറോകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.  

കാരിയര്‍മാരായ ഇവര്‍ക്ക് ഉറവിടം അഫ്ഗാനിസ്ഥാന്‍ ആണെന്നുമാത്രമേ അറിയൂ. കൈമാറേണ്ട ആളുകള്‍ എത്തുന്ന സമയത്ത് സന്ദേശം എത്തുമെന്നും അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണത്രേ നിര്‍ദേശം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരോധിച്ചിരിക്കുന്ന സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഈ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് ലഹരിക്കടത്തിന്റെ വിവരങ്ങള്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ മനസിലാക്കിയത്. ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചല്ല ഈ ലഹരിക്കടത്തെന്നാണു നര്‍ക്കോട്ടിക്സ് ബ്യൂറോയുടെ പ്രാഥമികനിഗമനം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവരുടെ  മുംബൈ ബന്ധങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വെള്ളം കടക്കാത്ത, ഏഴ് പാളികളുള്ള, ഒരു കിലോ തൂക്കം വരുന്ന 200 പായ്‌ക്കറ്റുകളിലായിരുന്നു ലഹരി മരുന്ന്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ മയക്കുമരുന്നു നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന മുദ്രകളായ വ്യാളിയും തേളും ഈ പാക്കറ്റുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പിടികൂടിയ ഹെറോയിന്റെ ഗുണനിലവാരം അളക്കാനായി ലാബ് ടെസ്റ്റിന് അയച്ചിരിക്കുകയാണ്. ഫലം വന്നാലേ കൃത്യമായ മൂല്യം അറിയാന്‍ കഴിയൂ. പ്രതികളില്‍നിന്നു പിടിച്ചെടുത്ത മൂന്ന് സ്മാര്‍ട് ഫോണും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.എന്‍സിബി ചെന്നൈ മേഖലാ ഡയറക്ടര്‍ പി. അരവിന്ദന്‍, നാവികസേന ലഫ്. കമാന്‍ഡന്‍ഡ് പി.എസ്. സജിന്‍ എന്നിവരും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: pakistanDrug Mafiaഹെറോയിന്‍അഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

World

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.