തിരുവനന്തപുരം: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് കാടത്തത്തിനെതിരെ മുസ്ളീംങ്ങളുടെ പ്രതിരോധ സേന എന്ന നിലയിലായിരുന്നു എന്‍.ഡി.എഫ് (നാഷനല്‍ ഡിഫന്‍സ് ഫോഴ്സ്) രംഗത്തുവന്നത്. അതും പ്രാദേശികമായി ഉണ്ടായ സംഘര്‍ഷത്തില്‍ പിടിച്ചു നില്‍ക്കാനുള്ള കൂട്ടം കൂടല്‍ എന്ന നിലയില്‍. പിന്നീട് കേരളത്തിലാകെയും കേരളത്തിനു പുറത്തും വ്യാപിച്ച ലക്ഷണമൊത്ത ഭികരസംഘടനയായി മാറി. ആഗോള മു്സളീം തീവ്രവാദ സംഘടനയുടെ പണവും പിന്തുണയും വാങ്ങി രാജ്യദ്രോഹപ്രവര്ത്തനത്തിന്റെ മുഖമായി മാറി. പേരുകള്‍ മാറി മാറി പോപ്പുലര്‍ഫ്രണ്ടില്‍ എത്തിയെങ്കിലും നേതാക്കളും ബുദ്ധികേന്ദ്രങ്ങളും ഒന്നു തന്നെയായിരുന്നു. കമ്മ്യൂണ്സ്റ്റ് പ്രതിരോധത്തിനായി തുടങ്ങിയ സംഘടന ആര്‍എസ്എസ് ഉന്മൂലനം ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
1987ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരം ഏറ്റെടുത്തതു മുതല്‍ നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇരകള്‍ മുസ്ലിംകളും അക്രമികള്‍ സി.പി.എമ്മുകാരുമായിരുന്നു. മുസ്ലിംകള്ക്ക് ജീവഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചു. അവര്‍ അരക്ഷിതാവസ്ഥയിലുമായി. പൊലിസിന്റെ പിന്തുണ സി.പി.എമ്മുകാര്‍ക്കായിരുന്നു.
ഇതില്‍ അസ്വസ്ഥരായ വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര മേഖലയിലെ മുസ്ലിം ചെറുപ്പക്കാര്‍ സംഘടിപ്പിച്ചു. കളരി സംഘങ്ങള്‍ എന്ന നിലയിലായിരുന്നു തുടക്കം. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സിമി സമൂഹത്തില്‍ വര്‍ഗീയത കുത്തിനിറച്ച കാലം. കളരി സംഘങ്ങളുമായി സിമിയുടെ നേതാക്കള്‍ ബന്ധപ്പെട്ടു.
എന്‍.ഡി.എഫ് (നാഷനല്‍ ഡിഫന്‍സ് ഫോഴ്സ്) എന്ന പേരില്‍ പുതിയൊരു സംഘടന വില്യാപ്പള്ളിക്കടുത്ത മയ്യന്നൂരില്‍ നിന്നാരംഭിച്ചു. രഹസ്യമായി പ്രവര്‍ത്തനം തുടങ്ങിയ എന്‍.ഡി.എഫ് കോഴിക്കോട് ജില്ലയിലെ മറ്റു ഭാഗങ്ങളിലും മലബാറിലും പെട്ടെന്ന് തന്നെ വ്യാപിച്ചു. സുന്നിയോ മുജാഹിദോ ജമാഅത്തോ ആകാം, ബി.ജെ.പിയല്ലാത്ത ഏത് പാര്‍ട്ടിയിലും വിശ്വസിക്കാം, പ്രവര്‍ത്തിക്കാം. മുസ്ലിം സമുദായത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയുക എന്നത് മാത്രമാണ് ലക്ഷ്യമായി പറഞ്ഞത്.നമ്മള് എന്നാണോ രാഷ്ട്രീയ പാര്‍ട്ടിയാകുന്നത് അന്ന് നമ്മള് ഉണ്ടാവില്ല എന്നൊക്കെയായിരുന്നു അന്ന് അണികളെ പറഞ്ഞു വിശ്വസിപ്പിച്ചത്.
പരമ്പരാഗത മുസ്ലിംകളെ (സുന്നികളെയും ലീഗുകാരേയും) പ്രതികരണ ശേഷി നഷ്ടപ്പെട്ട ദുനിയാവിനു വേണ്ടി ജീവിക്കുന്നവരായി ചിത്രീകരിച്ചു. ഏത് ആശയവുമാവാം, രാഷ്ട്രീയവുമാവാം എന്ന നിലപാട് മാറ്റി അണികളെക്കൊണ്ട് എന്‍.ഡി.എഫ് മതവും രാഷ്ട്രീയവും അംഗീകരിപ്പിച്ചത്.
1993 നവംബര്‍ മാസം അതുവരെ രഹസ്യമായി പ്രവര്‍ത്തിച്ച എന്‍.ഡി.എഫ് ഫുള്‍ഫോമില്‍ മാറ്റം വരുത്തി കോഴിക്കോട് ടൗണ്‍ഹാളില്‍ കണ്വന്ഷന് നടത്തി. നാഷനല്‍ ഡിഫന്‍സ് ഫോഴ്സ് എന്നത് നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്നാക്കി. 1994ല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കോഴിക്കോട് റാലി സംഘടിപ്പിച്ചു കൊണ്ടാണ് എന്‍.ഡി.എഫ് രംഗത്തു വന്നത്. ദേശീയ പ്രതിരോധ സേന എന്നതു മറച്ചുവച്ച് ദേശീയ വികസന മുന്നണി എന്ന ഓമനപ്പേരിട്ടു. കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും എന്‍.ഡി.എഫുകാര്‍ പ്രതികളായി. ജനങ്ങള്‍ മൊത്തത്തില്‍ എന്‍.ഡി.എഫിനെ ഭീകര സംഘടനയായി കണ്ടു.
ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.എഫ് കര്‍ണാടകയില്‍ കെ.എഫ്.ഡി എന്ന പേരിലും തമിഴ്നാട്ടില്‍ എം.എന്‍.പി എന്ന പേരിലും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പൊലിസിനേയും ഗവണ്മെന്റിനേയും ഭയപ്പെട്ടതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. ഇതോടെ ഒരുപാട് പ്രവര്‍ത്തകര്‍ കേസുകളില്‍പെട്ട് കുടുംബക്കാരും നാട്ടുകാരും ദുരിതത്തിലായി. സ്ഥാപക നേതാക്കളോ അവരുടെ ആശ്രിതരോ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെട്ടില്ല. ആസൂത്രണം ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും തെളിവുണ്ടാകില്ലല്ലോ.
പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളെല്ലാം ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരും സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: