Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ആര്യാടന്‍ മുഹമ്മദ് യഥാര്‍ത്ഥ മതേതരന്‍; വര്‍ഗീയതയെ എക്കാലത്തും എതിര്‍ത്തിരുന്നുവെന്ന് ആര്‍എസ്എസ്; ദേശീയത ഉയര്‍ത്തിപ്പിടിച്ച നേതാവെന്ന് ബിജെപി

മുസ്ലിം സമൂഹത്തെ റാഡിക്കലൈസേഷന് വിധേയമാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആര്യാടനെ പോലെയുള്ള നേതാക്കളുടെ ആവശ്യം ഏറ്റവും ആവശ്യമുള്ള കാലമാണിത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് പി. എന്‍. ഈശ്വരന്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 10:10 pm IST
inParivar

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുശോചനം രേഖപ്പെടുത്തി. ഒരു യഥാര്‍ത്ഥ മതേതര വാദിയായി ജിവിക്കുകയും വര്‍ഗ്ഗീയതയെ എക്കാലത്തും എതിര്‍ക്കുകയും ചെയ്ത നേതാവായിരുന്നു  ആര്യാടന്‍ മുഹമ്മദെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  മുസ്ലിം സമൂഹത്തെ റാഡിക്കലൈസേഷന് വിധേയമാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആര്യാടനെ പോലെയുള്ള നേതാക്കളുടെ ആവശ്യം ഏറ്റവും ആവശ്യമുള്ള കാലമാണിത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് പി. എന്‍. ഈശ്വരന്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

ഭാരതത്തിന്റെ തനിമയും ദേശീയതയും ഉറച്ച വക്താവ്: ഗോവ ഗവര്‍ണര്‍  

കോഴിക്കോട്: മുതിര്‍ന്ന നേതാവായ ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തില്‍  ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ദുഃഖം രേഖപ്പെടുത്തി. ഭാരതത്തിന്റെ തനിമയുടേയും ദേശീയതയുടേയും ഉറച്ച വക്താവായി, ഗാന്ധിജിയോടൊപ്പം അണിചേര്‍ന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി, പി.പി. ഉമ്മര്‍കോയ തുടങ്ങിയവരുടെ പൈതൃകം പിന്തുടര്‍ന്ന വടക്കന്‍ കേരളത്തിലെ ഉന്നത നേതാവായിരുന്നു ആര്യാടനെന്ന് ഗവര്‍ണര്‍ അനുസ്മരിച്ചു. സ്വന്തം മതവിശ്വാസത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നതോടൊപ്പം നാടിന്റെ പാരമ്പര്യവും ആത്മീയദര്‍ശനങ്ങളും കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ കനത്ത വെല്ലുവിളികളെ അതിജീവിച്ച അപൂര്‍വ്വം നേതാക്കളിലൊരാളാണ് അദ്ദേഹം. 

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിടുതല്‍ ചെയ്യുന്നതുവരെ ജയിലില്‍ കിടക്കുകയും അപമാനത്തിനിരയാവുകയും ചെയ്ത ചരിത്രമുള്ള നേതാവാണദ്ദേഹം. ഒരു എംഎല്‍എയുടെ മരണമൊഴി വിശ്വസനീയമല്ലെന്ന് കണ്ടു കൊണ്ടാണ് അദ്ദേഹത്തെ ഉന്നതനീതി പീഠം കുറ്റവിമുക്തനാക്കിയത്.  അദ്ദേഹവുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. തത്വാധിഷ്ഠിത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഉന്നത പോരാളിയായി അദ്ദേഹത്തെ വിലയിരുത്തുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള രാഷ്‌ട്രീയത്തിന് വലിയ നഷ്ടം: കെ.എന്‍.എ. ഖാദര്‍

മലപ്പുറം: ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കേരള രാഷ്‌ട്രിയത്തിന് വലിയ നഷ്ടമാണെന്ന് മുതിര്‍ന്ന ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍. അദ്ദേഹം വളരെ ചെറുപ്പം മുതലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി ചെറുതും വലുതുമായ അനേകം പദവികളില്‍ ഇരുന്ന് ഏറെ കഷ്ടപ്പെട്ട് സ്വയം വളര്‍ന്ന വ്യക്തിയാണെന്ന് കെ.എന്‍.എ. ഖാദര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹം മന്ത്രിയായും നിയമസഭാ സാമാജികനായും പലവിധ കമ്മിറ്റികളുടെ ചെയര്‍മാനായും പാര്‍ട്ടിയുടെ വിവിധ പദവികള്‍ അലങ്കരിച്ചും നിലനിന്ന വ്യക്തിയാണ്. കക്ഷിരാഷ്‌ട്രിയമന്വേ എല്ലാ വിഭാഗം ആളുകളോടും ശരിയായ മതേതര സമീപനം സ്വീകരിച്ച വ്യക്തിയായിരുന്നു. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ അദ്ദേഹം തൊഴിലാളി പ്രസ്ഥാനത്തിന്റെ വലിയ നേതാവായിരുന്നു. അങ്ങനെ തൊഴിലാളി രംഗത്തും, രാഷ്‌ട്രീയ രംഗത്തും സേവാദള്‍ രംഗത്തും ഒക്കെ പ്രവര്‍ത്തിച്ച അദ്ദേഹം രാഷ്‌ട്ര തന്ത്രമുള്ള ആളായിരുന്നു. പ്രശ്‌നം പരിഹരിക്കാനും കാര്യം നടത്തിക്കൊണ്ടു പോകാനും വലിയ രാഷ്‌ട്ര തന്ത്രം അറിയുന്ന വ്യക്തിയായിരുന്നു, അനുശോചന സന്ദേശത്തില്‍ കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.

ദേശീയത ഉയര്‍ത്തിപ്പിടിച്ച നേതാവ്: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ആര്യാടന്‍  മുഹമ്മദിന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു. കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രഗത്ഭനായ വാഗ്മിയും നിയമസഭ സാമാജികനും   സമര്‍ത്ഥനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരത്തെയും നമ്മുടെ പൈതൃകത്തെയും ഉയര്‍ത്തിപ്പിടിച്ച ദേശീയബോധമുള്ള നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags: ആര്‍എസ്എസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.