Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

കായിക ചരിത്രത്തിലെ ഏറ്റവും മനോഹര ദൃശ്യം; സൗഹൃദത്തിന്റെ തീര്‍ഥശോഭയായി ഈ കണ്ണീര്‍; പടിയിറങ്ങി ഫെഡറര്‍

ടീമംഗങ്ങളില്‍ ഓരോരുത്തരെയായി ആലിംഗനം ചെയ്യുമ്പോഴേക്ക് ഫെഡറര്‍ കരഞ്ഞു തുടങ്ങിയിരുന്നു. എത്രയോ തവണ വിജയങ്ങളില്‍ ഹൃദയം നിറഞ്ഞപ്പോഴും പരാജയങ്ങളിള്‍ ഹൃദയം നൊന്തപ്പോഴും ഫെഡറര്‍ കണ്ണീരണിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 09:27 pm IST
in Badminton

ലണ്ടന്‍: ഒരു പരാജയത്തിന്റെ നിരാശാ കാര്‍മേഘം വന്നു മൂടിത്തുടങ്ങിയിരുന്നു ലണ്ടനിലെ ഒ2 അരീനയുടെ ആകാശത്ത്. ലേവര്‍ കപ്പ് ടെന്നീസിന്റെ ഡബിള്‍സില്‍ ടീം യൂറോപ്പിനായി ഇറങ്ങി പരാജയപ്പെട്ട റോജര്‍ ഫെഡററും റാഫേല്‍ നദാലും സൈഡ് ബെഞ്ചില്‍ വന്നിരുന്നു. ഒരു വിടവാങ്ങല്‍ ഗാനം  മെല്ലെ മുഴങ്ങിത്തുടങ്ങി. രണ്ടു പതിറ്റാണ്ടിന്റെ ടെന്നീസ് ജീവിതത്തില്‍ നിന്നു വിടപറയുന്ന ഫെഡററുടെ അവസാനത്തെ മത്സരമാണ് കഴിഞ്ഞത്. അവസാനത്തെ തോല്‍വിയും.

ടീമംഗങ്ങളില്‍ ഓരോരുത്തരെയായി ആലിംഗനം ചെയ്യുമ്പോഴേക്ക് ഫെഡറര്‍ കരഞ്ഞു തുടങ്ങിയിരുന്നു. എത്രയോ തവണ വിജയങ്ങളില്‍ ഹൃദയം നിറഞ്ഞപ്പോഴും പരാജയങ്ങളിള്‍ ഹൃദയം നൊന്തപ്പോഴും ഫെഡറര്‍ കണ്ണീരണിഞ്ഞിട്ടുണ്ട്. പക്ഷേ, വെള്ളിയാഴ്ച രാത്രി ഒ2 അരീനയിലെ സൈഡ് ബെഞ്ചിലിരുന്ന് ഫെഡറര്‍ വിതുമ്പിക്കരഞ്ഞത് കളംവിടുന്നതിന്റെ വേദനയിലാണ്.  

ഫെഡററുടെ കൈ ചേര്‍ത്തു പിടിച്ച് അതിനേക്കാള്‍ വേദനയോടെ തൊട്ടടുത്തിരുന്ന് റാഫേല്‍ നദാല്‍ പൊട്ടിക്കരഞ്ഞത് കായിക ലോകത്തെ ഏറ്റവും വിഖ്യാതമായ എതിരാളീ സൗഹൃദത്തിന്റെ നൊമ്പരപ്പെടുത്തുന്ന, അത്രമേല്‍ മനോഹരമായ കാഴ്ചയായി. എത്രയോ കടുത്ത പോരാട്ടങ്ങള്‍, വിജയങ്ങള്‍, പാരാജയങ്ങള്‍… എന്നിട്ടും സ്വിസ് താരം റോജര്‍ ഫെഡററും സ്പാനിഷ് താരം റാഫേല്‍ നദാലും കായിക ലോകത്തെ ഏറ്റവും ആഴത്തിലുള്ള സുഹൃദ്ബന്ധം നിലനിര്‍ത്തി. നദാല്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. ഫെഡററും നദാലും ചേര്‍ന്നിരുന്നു കരയുന്നത് കണ്ട് ലോകമാകെ വേദനയിലാണ്ടു. ഒ2 അരീനയാകെ ഫെദാല്‍… ഫെദാല്‍… ആര്‍ത്തിരമ്പി…

ഏറ്റവും ഉജ്വലമായ സൗഹൃദത്തിന്റെ തീര്‍ഥശോഭയായി ഈ കണ്ണീര്‍ ലോകം ആഘോഷിച്ചു. ഇതാ പ്രപഞ്ച കായിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ദൃശ്യമെന്ന് ഇതിനെ വിശേഷിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി അടക്കം എത്രയോ പേര്‍ സോഷ്യല്‍ മീഡിയില്‍ ഈ ചിത്രം പങ്കുവച്ചു. എതിരാളികള്‍ക്ക് ഇങ്ങനെയാവാമെന്ന് ഇന്നോളം ആരെങ്കിലും കരുതിയോ? ഇവരോട് മറ്റൊന്നുമില്ല, ആദരവു മാത്രം, കോഹ്‌ലി കുറിച്ചു.  

അവസാനത്തെ മത്സരത്തില്‍ വേള്‍ഡ് ടീമിലെ ഫ്രാന്‍സെസ് ടിയാഫോ-ജാക് സ്റ്റോക്ക് സഖ്യം ഫെഡറര്‍-നദാല്‍ കൂട്ടുകെട്ടിനെ 6-4, 6-7, 11-9ന് പരാജയപ്പെടുത്തി.

Tags: ബാഡ്മിന്റണ്‍ടെന്നിസ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

വിഷു എന്ന സംക്രമോത്സവം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെ ചെന്നൈ താരം സഞ്ജു സാംസണിന്റെ കൈയില്‍ നിന്നും ബാറ്റ് തെറിച്ചുപോയപ്പോള്‍

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

മൂപ്പന്‍സ് സോളാറിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ അനൂപ് മേനോനെ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന്. മൂപ്പന്‍സ് സിഇഒ മുഹമ്മദ് ഫയാസ്, ബാലതാരം ദേവന്ദ എന്നിവര്‍ സമീപം.

അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ ഭാഗമായി യുവ പ്രതിഭകളെ കണ്ടെത്താനായി നടത്തിയ സെലക്ഷന്‍ ട്രയല്‍ ' വണ്‍ മിനിറ്റ് ടു ഹൂപ്പ് ' കോഴിക്കോട് സമാപിച്ചപ്പോള്‍ പങ്കെടുക്കാനെത്തിയ കൗമാര താരങ്ങള്‍

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.