Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഷിംഗ്ടണില്‍ 30ലധികം പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ച് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും കഴിഞ്ഞ 8 വര്‍ഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ സംയുക്ത സംരംഭങ്ങളില്‍ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു. യുഎസ്ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) സംഘടിപ്പിച്ച ചര്‍ച്ചയില്‍ ബിസിനസ്സ് പ്രമുഖര്‍ക്ക് പുറമേ, നാസ പ്രതിനിധികള്‍, അമേരിക്കന്‍ ചിന്തകര്‍, ഫെഡറല്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 05:57 pm IST
in India

വാഷിംഗ്ടണ്‍ ഡിസി: കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് വാഷിംഗ്ടണിലെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് 30ലധികം പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും കഴിഞ്ഞ 8 വര്‍ഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ സംയുക്ത സംരംഭങ്ങളില്‍ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു. യുഎസ്ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) സംഘടിപ്പിച്ച ചര്‍ച്ചയില്‍  ബിസിനസ്സ് പ്രമുഖര്‍ക്ക് പുറമേ, നാസ പ്രതിനിധികള്‍, അമേരിക്കന്‍ ചിന്തകര്‍, ഫെഡറല്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

ഭൗമ നിരീക്ഷണത്തിനായി എന്‍ഐഎസ്എആര്‍ (നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍) എന്ന പേരില്‍ ഒരു സംയുക്ത റഡാര്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് ബിസിനസ്സ് നേതാക്കളോട് പറഞ്ഞു. ചന്ദ്രയാന്‍1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം), ചന്ദ്രയാന്‍2 തുടങ്ങിയ ദൗത്യങ്ങളില്‍ ഐഎസ്ആര്‍ഒയ്‌ക്ക് നാസയില്‍ നിന്ന് ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ആന്റിന പിന്തുണ ലഭിക്കുന്നുണ്ടെന്നും ഈ പിന്തുണ ചന്ദ്രയാന്‍3 ദൗത്യത്തിനും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ബഹിരാകാശ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്ത്, ബഹിരാകാശ സംവിധാനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണം, വികസനം എന്നിവയ്‌ക്കായി സംയുക്തമായി സ്വകാര്യ മേഖലകളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്ക് താല്‍പര്യമുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ നിരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിവരങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യവും ഉപഗ്രഹ ഡാറ്റയും ഉപയോഗിക്കുന്നുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. അറബിക്കടലിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇന്ത്യയിലെയും യുഎസിലെയും ശാസ്ത്രസംഘങ്ങള്‍ ചേര്‍ന്ന് ‘ഇകെഎഎംഎസ്എടി’ എന്ന ഇന്ത്യയുഎസ്എ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നും, അറബിക്കടലില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ഗവേഷണ കപ്പലുകള്‍ ഉപയോഗിച്ച് സംയുക്ത ശാസ്ത്ര സഹകരണത്തില്‍ ഏര്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു. മണ്‍സൂണ്‍, ചുഴലിക്കാറ്റ്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ കൂടുതല്‍ കൃത്യമായ പ്രവചനത്തിന് ഇത് സഹായിക്കും.

പ്രധാനപ്പെട്ട രോഗങ്ങള്‍ മനസ്സിലാക്കുന്നതിനും പുതിയ ചികിത്സാ, രോഗനിര്‍ണയ സംവിധാനങ്ങളും വാക്‌സിനുകളും വികസിപ്പിക്കുന്നതിനുമായി നിരവധി പരിപാടികളില്‍ ഇരു രാജ്യങ്ങളിലെയും ശാസ്ത്ര സമൂഹവും സ്വകാര്യ മേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രീ ജിതേന്ദ്ര സിംഗ് പറഞ്ഞു.

Tags: ജിതേന്ദ്ര സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2031ഓടെ ഇന്ത്യയുടെ ആണവോര്‍ജ ശേഷി 7480 മെഗാവാട്ടില്‍ നിന്ന് 22,480 മെഗാവാട്ടായി ഉയരും: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

India

ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കും

World

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാല് ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

India

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 മടങ്ങ് വര്‍ധിച്ചു; യൂണികോണ്‍ 100ലേറെ

India

ശുക്രനിലേക്കുള്ള ദൗത്യങ്ങളുടെ സാധ്യതാപഠനത്തിനും എയറോണമി പഠനത്തിനും ഐഎസ്ആര്‍ഒ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

പുതിയ വാര്‍ത്തകള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.