Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിന്ദ്രിയം രൂപപ്പെടുത്തിയ കഥകള്‍

വായന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 06:00 am IST
inLiterature

തുളസി കോട്ടുക്കല്‍

അനുയോജ്യമായ വാക്കുകള്‍ ഉപയോഗിച്ച് സൃഷ്ടി നിര്‍വ്വഹിക്കുന്ന വ്യക്തിയെ നാം എഴുത്തുകാരന്‍ എന്നു വിളിക്കുന്നു. പദങ്ങള്‍ അങ്ങനെ ഉപയോഗിക്കാനുള്ള അയാളുടെ കഴിവിനെ ‘ശക്തി’ എന്നും പറയുന്നു. ശക്തിയുള്ള സര്‍ഗധനരായ എഴുത്തുകാരുടെ ചില സൃഷ്ടികള്‍ ചില അവസ്ഥകളില്‍ അവയുടെ പൂര്‍ണ സ്വരൂപം സത്യസന്ധമായി ആര്‍ജിക്കുന്നത് കാണാം. വായനക്കാരന് ഇത് ആകസ്മികമായി സംഭവിക്കുന്നതാണെന്ന് തോന്നും. എന്നാല്‍, ഇത് അപ്രതീക്ഷിതമോ ആകസ്മികമോ അല്ല. സവിശേഷമായ എഴുത്തിന്ദ്രിയം കൊണ്ട് ആവാഹിച്ചെടുത്ത അനുഭവങ്ങളും  സവിശേഷ കാഴ്ചകളും മൂര്‍ത്തരൂപത്തില്‍ പദങ്ങളുടെ അന്തഃസത്തയായി പ്രത്യക്ഷപ്പെട്ടതാവാം. മണി ചെന്താപ്പൂരിന്റെ മൂര്‍ഖന്‍ എന്ന കഥാസമാഹാരത്തിലെ ചില കഥകളാണ്, പ്രത്യേകിച്ചും മൂര്‍ഖന്‍ എന്ന കഥയാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

അതീന്ദ്രിയമായ ഒരു ജ്ഞാനം സര്‍ഗസൃഷ്ടിയായി രൂപപ്പെടുകയാണ് എഴുത്തുകാരില്‍ എപ്പോഴും. ‘മൂര്‍ഖന്‍’ എന്ന കഥ എഴുതിയപ്പോഴും കഥാകൃത്തില്‍ അത്തരം ഒരു ജ്ഞാന ഭൂമിക വിടരുകയായിരുന്നു. സാംസ്‌കാരികവും സാമൂഹികവും പാരിസ്ഥിതികവുമായ ഏതു അപചയത്തിലേക്കും ചിലപ്പോള്‍ ഉന്നമനത്തിലേക്കും ശക്തിധനനായ എഴുത്തുകാരന്റെ മനസ്സുണരാം. ഇനിയും സംഭവിക്കാനിരിക്കുന്ന വിപത്തുകളില്‍ അഗാധ ദുഃഖം പൂണ്ട് അസ്വസ്ഥമാകാം. ഈ സ്വാസ്ഥ്യരാഹിത്യത്തിന്റെ മുറവിളികളും, പിടച്ചിലുകളുമാണ് ‘മൂര്‍ഖന്‍’ എന്ന കഥാസമാഹാരത്തിലെ മിക്കകഥകളും. അപരിചിതയായി പെണ്‍കുട്ടി, വിഷജന്തുക്കള്‍, വാര്‍ദ്ധക്യ കനവുകള്‍, മൂര്‍ഖന്‍ എന്നീ കഥകള്‍ ഒരാവൃത്തി മനസ്സിരുത്തി വായിച്ചാല്‍ മുകളില്‍ പറഞ്ഞ സത്യം ബോധ്യമാകും.  

വറ്റുന്ന മനുഷ്യബന്ധങ്ങളും, ആ ബന്ധങ്ങളിലൂടെ തകരുന്ന മനുഷ്യന്റെ തന്നെ ആവാസവ്യവസ്ഥകളും എഴുത്തുകാരന്‍ ആന്തരികമായി ഉള്‍ക്കൊണ്ടതിന്റെ പരിണത ഫലമാണ് ഇതിലെ കഥകള്‍. ‘മൂര്‍ഖന്‍’ എന്ന കഥയാണ് കാലബോധത്തിന്റെ സ്വരൂപമായി നമ്മുടെ  മുന്‍പില്‍ വിരിയുന്നത്. ഇന്ദ്രിയാതീതമായ ചില സൂക്ഷ്മതകളെ ഇന്ദ്രിയവേദ്യമാംവിധം മൂര്‍ത്തരൂപത്തിലാക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ ആ വ്യക്തിയാണ് എഴുത്തുകാരന്‍. ‘മൂര്‍ഖന്‍’ എന്ന കഥയിലൂടെ ചെന്താപ്പൂര് ശരിയായ എഴുത്തുകാരനായി  മാറുന്നതും അതുകൊണ്ടാണ്. മൂര്‍ഖന്‍ എന്ന കഥയിലെ സദാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാംശം പുരുഷകേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥയില്‍ തുടികൊട്ടിനില്‍ക്കുന്നു. ‘സര്‍പ്പകകാലവും’ ആ സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.  

അശാന്തിയില്‍നിന്നും ശാന്തിയിലേക്കുള്ള കഥാകൃത്തിന്റെ തീര്‍ത്ഥയാത്ര തന്നെയാണ് ഓരോ കഥയും. എന്നാല്‍ ആ കഥകള്‍ വായനക്കാരന്റെ മനസ്സില്‍ അശാന്തി നിറയ്‌ക്കുകയും അയാള്‍ സ്വയം ബോധവാനായി ഇതൊക്കെയാണ് ലോകം എന്നുള്‍ക്കൊണ്ട് തീര്‍ത്ഥയാത്ര നടത്തുകയും വേണം. അങ്ങനെ ഉള്ളിണങ്ങുകയും അതേസമയം  ഒരു ഗൃഹാതുരഭാവത്തോടെ ഉള്ളിളക്കുകയും ചെയ്യുന്ന ഇതിലെ കഥകള്‍ ഭാഷയ്‌ക്കു ലഭിച്ച ജ്ഞാനപ്രകാശം തന്നെയാണ്. അതിലെ കഥാപാത്രങ്ങളായ അനന്തനിലും പ്രശാന്തനിലും സദാനന്ദനിലും എല്ലാം എഴുത്തുകാരന്‍ കല്‍പ്പിക്കുന്ന അശാന്തിയുണ്ട്. ആധുനിക സംസ്‌കാരം ഇന്നത്തെ മനുഷ്യന് നല്‍കുന്നത് ആത്മശോഷണമാണെന്ന് കഥാകൃത്ത് വിശ്വസിക്കുന്നു. ആ വിശ്വാസം മൂര്‍ഖനിലെ സദാനന്ദനിലൂടെ നമുക്കു കാണാനാവും.  

മൃഗചേതനയില്‍നിന്ന് മനുഷ്യചേതനയിലേക്കുള്ള പരിവര്‍ത്തനം മനുഷ്യനില്‍ ശക്തമാണ്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ത്ഥതയ്‌ക്കുവേണ്ടി ആ മൃഗചേതന പലപ്പോഴും കൈയാളുന്നുവെന്ന് സദാനന്ദന്‍ തെളിയിക്കുന്നു; നമ്മുടെ സമൂഹവും തെളിയിക്കുന്നു. ഇതിലെ മൂര്‍ഖന്‍ അടക്കമുള്ള പല കഥകളും ഇത്തരം ഒരു പുരോയാനം സൂചിപ്പിക്കുന്നു. മാറാന്‍ വിസമ്മതിക്കുന്ന അധികാരസ്ഥമായ ഒരു ന്യൂനപക്ഷം അതിന്റെ പരാജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ പുതിയ വെല്ലുവിളികള്‍ നൂതനമായ സര്‍ഗാത്മക ചോദനകള്‍ക്ക് ജന്മം നല്‍കുന്നു. മണി ചെന്താപ്പൂരിന്റെ സര്‍ഗാത്മകതയെ ഇങ്ങനെ വിലയിരുത്തുമ്പോഴാണ് ഇതിലെ കഥകള്‍ക്ക് അടിസ്ഥാനപരമായ ആദിപ്പൊടിപ്പുകള്‍ ലഭിക്കുക.

ജീവിതത്തിന്റെയും ജീവികളുടെയും അകം ചിത്രങ്ങള്‍ പ്രകൃതിയുടെ താളത്തില്‍ ഈ കഥകളിലൂടെ കഥാകൃത്ത് സമ്മാനിക്കുന്നുണ്ട്. ജീവിതത്തിന്റെ ചോദനകളെക്കുറിച്ചുള്ള ബൃഹത്തായ ഒരു നീലാകാശവും കഥാകൃത്ത് നമുക്കു തുറന്നുതരുന്നു. അനുസ്യൂതമായ മാനവസംസ്‌കൃതി എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോകുന്നതിന്റെ ഭീതിയും ഉള്‍ക്കിടിലവും ഈ കഥകള്‍ ഉള്‍ക്കൊള്ളുന്നു. വായനക്കാര്‍ക്ക് സ്വന്തം അസ്തിത്വത്തിലേക്ക് ഒന്നു ഊളിയിട്ടു പോകാനും  ഈ കഥകള്‍ സഹായിക്കുന്നു.

Tags: പുസ്തകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.