പാറ്റ്ന: ബിജെപി പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നിതീഷ്കുമാറിനെ സഹതാപം കാട്ടി സ്വന്തം ക്യാമ്പിലെത്തിച്ച് ഭരണം പിടിച്ചെടുത്ത ആര്‍ജെഡി ഭരണത്തില്‍ പിടിമുറുക്കയാണ്. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ഓഫീസില്‍ എത്തിയത് ഇതിന് ഉദാഹരണമാണ്.
ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഇപ്പോള്‍ തേജസ്വി യാദവിന്റെ കയ്യിലല്ല, ലാലുപ്രസാദ് യാദവിന്റെ തന്നെ കൈകളിലാണെന്നാണ് ആരോപണമുയരുന്നത്. ഭരണം തിരിച്ചും അഴിമതി നടത്തിയും ഏറെ പരിയമുള്ള ലാലു യാദവ് തന്നെ ഓരോ വകുപ്പുകളിലെയും ഭരണത്തില്‍ ഇടപെടുകയാണെന്നും പറയുന്നു.
നേരത്തെ ആരോഗ്യപ്രശ്നം മൂലം കോടതി നടപടികളില്‍ നിന്നും ഇളവ് ലഭിക്കാന്‍ അപേക്ഷനല്‍കിയിരുന്നല്ല ലാലുവിനെയല്ല ബുധനാഴ്ച കണ്ടത്. പഴയ ആരോഗ്യമില്ലെങ്കിലും സഹായികള്‍ ടൊയോട്ട കാറില്‍ നിന്നും ഇറങ്ങാന്‍ സഹായിച്ചെങ്കിലും അധികാരം ലഭിച്ചശേഷം വര്‍ധിതവീര്യനായ ലാലുപ്രസാദ് യാദവിനെയാണ് കണ്ടത്. പരസഹായമില്ലാതെ തന്നെയാണ് പാര്‍ട്ടി ഓഫീസിലേക്ക് അദ്ദേഹം കയറിപ്പോയത്.
ഈയിടെ സ്പീക്കറായി ആര്‍ജെഡിയുടെ അവാധ് ബിഹാറി ചൗധരിയെ തെരഞ്ഞെടുത്തപ്പോള്‍ ഒരു കാലത്ത് നിതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ സുശീല്‍ കുമാര്‍ മോദി പറഞ്ഞത് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നാണ്. ഏത് നിമിഷവും മുഖ്യമന്ത്രിക്കസേരയില്‍ തേജസ്വി യാദവിനെ അവരോധിക്കുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ഭരണം കിട്ടുന്നതിന് മുന്‍പുണ്ടായിരുന്ന വിനയമെല്ലാം ആര്‍ജെഡി മന്ത്രിമാര്‍ വെടിഞ്ഞുകഴിഞ്ഞു. നിതീഷ് കുമാറിനെ മൂല്യ്‌ക്കിരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കാര്‍ഷികവകുപ്പില്‍ നിറയെ കള്ളന്മാരാണെന്ന് പറഞ്ഞ ആര്‍ജെഡിയുടെ മന്ത്രി സുധാകര്‍ സിങ്ങിനെ നിതീഷ് കുമാര്‍ മന്ത്രിസഭാ യോഗത്തില്‍ താക്കീത് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ രാജിവെക്കുമെന്നുള്ള മറുഭീഷണിയാണ് മുഴക്കിയത്. നിതീഷ് കുമാറിന്റെ ഭരണത്തില്‍ മുഴുവന്‍ കള്ളന്മാരായ ഉദ്യോഗസ്ഥരാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും കത്തെഴുതിട്ടുണ്ടെന്നും സുധാകര്‍ സിങ്ങ് പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ലാലു പ്രസാദ് യാദവും ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ സിങ്ങും ബുധനാഴ്ച ആര്‍ജെഡി ഓഫീസില്‍ എത്തിയിരിക്കുന്നത്.
സുധാകര്‍ സിങ്ങിനെ അച്ഛനാണ് ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ സിങ്ങ്. മുന്‍പ് ലാലുപ്രസാദ്-നിതീഷ് കുമാര്‍ ഭരണമുണ്ടായിരുന്നപ്പോള്‍ അരി കുംഭകോണത്തിന്റെ പേരില്‍ ആരോപണം നേരിട്ടയാളാണ് ഈ മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: