Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍ വാപി മസ്ജിദില്‍ ആരാധാന നടത്താന്‍ അനുവാദം; ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ വാരണസി കോടതി ഇന്ന് വിധി പറയും; കനത്ത സുരക്ഷ

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ് വാദം കേട്ട ശേഷം ഇന്ന് വിധി പറയുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 10:51 am IST
inIndia

വാരണസി: ഗ്യാന്‍ വാപി മസ്ജിദില്‍ തടസ്സമില്ലാതെ ദൃശ്യവും അദൃശ്യവുമായ എല്ലാ ദൈവങ്ങളേയും ആരാധിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍  വാരണസി ജില്ലാ കോടതി ഇന്ന് വിധി പറയും. കാശി ക്ഷേത്രം, ഗ്യാന്‍ വാപി മസ്ജിദ്, കോടതി എന്നിവ കനത്ത സുരക്ഷയിലാണ്. ഭക്തരായ അഞ്ചു സ്ത്രീകളാണ് ആരാധന അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്.  

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ്  വാദം കേട്ട ശേഷം ഇന്ന് വിധി പറയുക.  ആരാധനാലയ നിയമം അനുസരിച്ച് ഹിന്ദുക്കളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.  അതിനാല്‍ ഹിന്ദുക്കള്‍ നല്‍കിയ സ്വതന്ത്ര ആരാധന അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും മുസ്ലിം വിഭാഗം  അഭിഭാഷകര്‍ വാദിച്ചു.  കേസില്‍ ഒരു പാര്‍ട്ടിയായി തങ്ങളെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനയും ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഗ്യാന്‍ വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യമാണ് ഹിന്ദു സേന ഉന്നയിച്ചിരിക്കുന്നത്.  

അതേ സമയം വീഡിയോ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയതായാണ് ഹിന്ദു വിഭാഗം അഭിഭാഷകന്റെ വാദം. അതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാശിവിശ്വനാഥ ക്ഷേത്രം മഹന്ത് ഡോ. കുലപതി തിവാരി നല്‍കിയ ഹര്‍ജിയും വാരണസി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.  

നേരത്തെ വിഡിയോ സര്‍വ്വേയില്‍ മസ്ജിദിനകത്ത് ശിവലിംഗം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിങ്ങളുടെ ആരാധന തടസ്സപ്പെടാത്ത രീതിയില്‍ ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാനും ഈ ഭാഗത്ത് കയ്യേറ്റമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  കേസില്‍ വാരണസി ജില്ലാ കോടതി വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അതുവരെ കേസില്‍ വാദം കേട്ട വാരണസി സിവില്‍ കോടതിയില്‍ നിന്നും കേസ് വാരണസി ജില്ലാ കോടതി ഏറ്റെടുത്തത്.  

ഹിന്ദു പരാതിക്കാര്‍(അഞ്ച് സ്ത്രീ ഭക്തര്‍) അവകാശപ്പെടുന്നതുപോലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കാന്‍  കോടതി നിയോഗിച്ച കമ്മീഷന്‍ വീഡിയോ ചിത്രീകരണം ചെയ്യണമെന്ന് വാരണസി സിവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കമ്മീഷന്‍ ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വാരണസി ജില്ലാ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാകും കോടതി വിധി.

Tags: courtജ്ഞാന്‍ വ്യാപി മസ്ജിദ്അപേക്ഷജ്ഞാന്‍ വ്യാപി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.