തിരുവനന്തപുരം : മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎല്‍എ സ്ഥാനവും രാജിവെയ്‌ക്കില്ലെന്ന് എം.വി. ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ എംഎല്‍എ സ്ഥാനവും രാജിവെയ്‌ക്കുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കണമെന്ന തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല. നേരത്തെ താന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎല്‍എ പദവിയില്‍ തുടര്‍ന്നു കൊണ്ടായിരുന്നു. രാജിവെയ്‌ക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം കമ്യൂണിസ്റ്റുകാരന്‍ ആയത് കൊണ്ട് ജോലി പാടില്ല എന്ന നിലപാട് ശരിയല്ല. അനര്‍ഹമായ രീതിയില്‍ ആര്‍ക്കും പാര്‍ട്ടി ജോലിക്ക് ശുപാര്‍ശ ചെയ്യില്ലെന്ന് പ്രിയ വര്‍ഗ്ഗീസിന്റെ നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ടും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
















