ന്യൂദല്‍ഹി : ഗുരുതര രോഗം ബാധിച്ചു കഴിയുന്ന അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ അനുവാദം തേടി പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍. ചെറിയ കുട്ടി ആയതിനാല്‍ രാജ്യത്തെ അവയവദാന നിയമങ്ങള്‍ തടസ്സമായേക്കുമെന്നതിനാലാണ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉത്തര്‍ പ്രദേശ് സ്വദേശിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കോടതി യുപി സര്‍ക്കാരിന് നോട്ടിസ് അയച്ചു. കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ യുപി ആരോഗ്യ വകുപ്പിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒപ്പം പതിനേഴുകാരനെ പ്രാഥമിക ആരോഗ്യ പരിശോധനയ്‌ക്ക് വിധേയനാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിതാവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കൗമാരക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
















