Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഫുട്‌ബോളില്‍ കേരളം അര്‍ഹിച്ച അംഗീകാരം

ദേശീയ തലത്തില്‍ കളിക്കളത്തിലും പുറത്തും ലഭിക്കുന്ന അംഗീകാരങ്ങള്‍ സംസ്ഥാന ഭരണസംവിധാനത്തിന്റെ കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു. ഫുട്‌ബോള്‍ അടക്കമുള്ള കായിക മേഖലയില്‍ താരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാന്‍ നമുക്കു കഴിയുന്നില്ലെന്ന സത്യത്തിനു നേരേ കണ്ണടച്ചിട്ടുകാര്യമില്ല. നേട്ടങ്ങളെ അറിഞ്ഞ് ആദരിക്കുകയും താരങ്ങള്‍ക്ക് തൊഴില്‍ മേഖലയിലടക്കം അര്‍ഹമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കേണ്ട സമയം അതിക്രമിച്ചു. ജോലിക്കുവേണ്ടി കായിരതാരങ്ങള്‍ സമരത്തിനിറങ്ങുന്ന അവസ്ഥ ഇനിയെങ്കിലും കേരളത്തില്‍ കാണാനിടവരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 06:00 am IST
in Editorial

സന്തോഷ് ട്രോഫി വിജയത്തോടെ കേരളം ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തെത്തിയ വര്‍ഷം തന്നെ ഫുട്‌ബോള്‍ ഭരണരംഗത്തും കേരളത്തിന്റെ സാന്നിദ്ധ്യം ദേശീയ തലത്തില്‍ പ്രബലമായി വന്നത് യാദൃച്ഛികമെങ്കിലും സന്തോഷദായകം തന്നെ. മാവേലിക്കരക്കാരന്‍ ഷാജി പ്രഭാകരന്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭരണം കൈയാളുമ്പോള്‍, മുന്‍ ഇന്ത്യന്‍ നായകന്‍ ഐ.എം.വിജയന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ആ സംവിധാനത്തിന്റെ ഭാഗമാവും. കല്യാണ്‍ ചൗബെ അധ്യക്ഷനായ ഭരണസമിതിയില്‍ ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ഷാജി പ്രഭാകരന്റെ മികവിനു തെളിവാണ്. അഖിലേന്ത്യാ ഫെഡറേഷനില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഇതോടെ അഞ്ചായി ഉയര്‍ന്നു. വൈസ് പ്രസിഡന്റായി എന്‍.എ.ഹാരിസും ഭരണ സമിതി അംഗങ്ങളായി പി. അനില്‍ കുമാറും മോഹന്‍ലാലും ഉണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിനും തലമുറകളായി കേരളം നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഇത് അര്‍ഹമായ അംഗീകാരം തന്നെയാണ്. ദേശീയ ഫുട്‌ബോളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന കേരളം ഇന്ത്യയ്‌ക്കു സംഭാവന ചെയ്ത കളിക്കാരുടെ എണ്ണം വളരെ വലുതാണ്. ദേശീയതല മത്സരങ്ങളില്‍ കേരളം തളരുമ്പോള്‍പ്പോലും ജയിച്ചുകയറുന്ന ടീമുകളില്‍ നല്ലഭാഗം കേരള കളിക്കാരായിരുന്ന കാലമുണ്ടായിരുന്നു. രാജ്യത്തെ പ്രമുഖ ക്‌ളബ്ബുകളിലെല്ലാം മലയാളി സാന്നിദ്ധ്യം നിറഞ്ഞു നിന്നു. നാല് ഒളിംപിക്‌സുകളിലായി ആറ് ഒളിംപ്യന്‍മാരെ സംഭാവന ചെയ്ത കേരളത്തിന്റെ പ്രതിനിധികള്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ടീമിലുമുണ്ടായിരുന്നു. ഫുട്‌ബോള്‍ ആവേശത്തില്‍ കൊല്‍ക്കത്തയ്‌ക്ക് ഒപ്പം നിന്ന കേരളം, ആ കളിയുടെ ജനകീയ അടിത്തറയുടെ കെട്ടുറപ്പ് ആതിഥ്യം വഹിച്ച ഓരോ ചാംപ്യന്‍ഷിപ്പുകളിലൂടെയും തെളിയിച്ചിട്ടുമുണ്ട്. ഫുട്‌ബോളിന് ഇത്രമാത്രം വേരോട്ടുമുള്ള നാടിന് ദേശീയ തലത്തില്‍ അവശ്യം ലഭിക്കേണ്ട അംഗീകാരണാണിത്.

കണ്ണൂര്‍ക്കാരന്‍ പി.പി. ലക്ഷ്മണനു ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഫുട്‌ബോള്‍ ഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ ഷാജി പ്രഭാകരന്‍. കേരളത്തില്‍ ജനിച്ചു ബംഗാളില്‍ കളിച്ചു വളര്‍ന്ന ഷാജി ഗ്വാളിയര്‍ എല്‍എന്‍സിപിഇയില്‍ നിന്നാണ് കായിക ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും എടുത്തത്. പിന്നീടദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല മിക്കവാറും ഡല്‍ഹി തന്നെയായിരുന്നു. ഫുട്‌ബോള്‍ ഡല്‍ഹിയുടെ പ്രസിഡന്റുമാണ്. കളിക്കളത്തിലെ മികവിന് അപ്പുറം ഭരണ തലത്തിലും ഭാവനാപൂര്‍ണമായ ആശയങ്ങളിലുമായിരുന്നു ഷാജിയുടെ മുഖ്യ സംഭാവന. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വിഭാവനം ചെയ്തു പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള വിഷന്‍ ആന്‍ഡ് നാഷണല്‍ ടീം പദ്ധതിയുടെ ഡയറക്ടറായിരുന്നു ഷാജി. ലോകഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കണ്‍സള്‍ട്ടന്റും  ദക്ഷിണമധ്യേഷ്യാ ഡവലപ്പ്‌മെന്റ് ഓഫീസറുമെന്ന നിലയിലെ സേവനങ്ങളാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്.

ഫുട്‌ബോളില്‍ ഇന്ത്യ, ഉറങ്ങുന്ന സിംഹമാണെന്നു ഫിഫയുടെ നിരീക്ഷകര്‍ നേരത്തെ വിലയിരുത്തിയിരുന്നു. കണ്ടെത്തപ്പെടാതെ ഉറങ്ങിക്കിടക്കുന്ന വലിയ ഫുട്‌ബോള്‍ സമ്പത്ത് ഇന്ത്യയുടെ വന്‍ ജനസമൂഹത്തിലുണ്ടെന്നതായിരുന്നു അതിലെ സൂചന. ബല്‍ജിയവും സെനഗലും മറ്റും പോലുള്ള ചെറുരാജ്യങ്ങള്‍ പോലും ലോകഫുട്‌ബോളില്‍ സാന്നിദ്ധ്യം അറിയിക്കുമ്പോള്‍ ഇന്ത്യയിലെ സമ്പന്നമായ ജനസാന്നിദ്ധ്യം ഉപയോഗപ്പെടുത്താന്‍ നമുക്കു കഴിയുന്നില്ലെന്നതാണ് ഫിഫയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഷാജിയേപ്പോലുള്ള ഭാവനാപൂര്‍ണമായ വീക്ഷണമുള്ളവരുടെ ഭരണതലത്തിലെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്. ജപ്പാനിലെ ജെലീഗ് ശൈലിയില്‍ ഇന്ത്യയില്‍ ദേശീയ ലീഗ് മത്സരങ്ങള്‍ കൊണ്ടുവന്നതു പി.പി. ലക്ഷ്മണന്‍ സെക്രട്ടറി ജനറലായിരുന്ന കാലത്താണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ സ്ഥാനത്ത് എത്തുന്ന ഷാജിയില്‍ നിന്നും നവീനമായ ആശയങ്ങള്‍ പ്രതീക്ഷിക്കാം. ആശയങ്ങള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍ ഭരണ മികവുകൊണ്ട് തിരുത്താനും പുതിയ ഭരണ സമിതിക്കു കഴിയുമെന്നും കരുതാം.    

ഒരു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞു നില്‍ക്കുകയും ദേശീയ ടീമിനെ പലതവണ നയിക്കുകയും ചെയ്ത ഐ.എം. വിജയന്‍, കേരളം ഇന്ത്യയ്‌ക്കു നല്‍കിയ രാജ്യാന്തര നിലവാരമുള്ള കളിക്കാരില്‍ പ്രമുഖനാണ്. യൂറോപ്പിലോ ലാറ്റിന്‍ അമേരിക്കയിലോ ജനിച്ചിരുന്നെങ്കില്‍ ലോകകപ്പില്‍ ഈ കളിക്കാരനെ കാണാമായിരുന്നു എന്നു പറഞ്ഞത് നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോളിനെത്തിയ ഒരു വിദേശ പരിശീലകനാണ്. കളിക്കളത്തില്‍ കാണിച്ച മികവ് പുതിയ സ്ഥാനത്തും തുടരാന്‍ വിജയനു കഴിയുമെന്നു പ്രതീക്ഷിക്കാം.

ദേശീയ തലത്തില്‍ കളിക്കളത്തിലും പുറത്തും ലഭിക്കുന്ന അംഗീകാരങ്ങള്‍ സംസ്ഥാന ഭരണസംവിധാനത്തിന്റെ കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു. ഫുട്‌ബോള്‍ അടക്കമുള്ള കായിക മേഖലയില്‍ താരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാന്‍ നമുക്കു കഴിയുന്നില്ലെന്ന സത്യത്തിനു നേരേ കണ്ണടച്ചിട്ടുകാര്യമില്ല. നേട്ടങ്ങളെ അറിഞ്ഞ് ആദരിക്കുകയും താരങ്ങള്‍ക്ക് തൊഴില്‍ മേഖലയിലടക്കം അര്‍ഹമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കേണ്ട സമയം അതിക്രമിച്ചു. ജോലിക്കുവേണ്ടി കായിരതാരങ്ങള്‍ സമരത്തിനിറങ്ങുന്ന അവസ്ഥ ഇനിയെങ്കിലും കേരളത്തില്‍  കാണാനിടവരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

Tags: keralafootballസന്തോഷ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

പുതിയ വാര്‍ത്തകള്‍

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.