Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ദുബായ് ഓപ്പണ്‍ ചെസ്സ് 2022: പ്രഗ്നാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും അരവിന്ദ് ചിതംബരവും മുന്നില്‍; പ്രഗ്നാനന്ദയുടെ ലോകറാങ്ക് 50 ആയി

22ാമത് ദുബായ് ഓപ്പണ്‍ ചെസ്സില്‍ ഏഴ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും മുന്‍പില്‍. ഇരുകൂട്ടര്‍ക്കും ആറ് പോയിന്‍റ് വീതമാണ്. ഏഴാം റൗണ്ടില്‍ പ്രഗ്നനാനന്ദ അമേരിക്കയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വ്ളാഡിമിര്‍ അകോപിയനെ തോല്‍പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 04:26 pm IST
inSports

ദുബായ്: 22ാമത് ദുബായ് ഓപ്പണ്‍ ചെസ്സില്‍ ഏഴ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും മുന്‍പില്‍. ഇരുകൂട്ടര്‍ക്കും ആറ് പോയിന്‍റ് വീതമാണ്. ഏഴാം റൗണ്ടില്‍ പ്രഗ്നനാനന്ദ അമേരിക്കയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വ്ളാഡിമിര്‍ അകോപിയനെ തോല്‍പിച്ചു.  

സിസിലിയന്‍ ഡിഫന്‍സ് എന്ന ശൈലിയിലായിരുന്നു പ്രഗ്നാനന്ദയും വ്ളാഡിമിര്‍ അകോപിയനും ഏറ്റുമുട്ടിയത്. അതിലെ ലാസ്കര്‍-പെലിക്കന്‍ എന്ന വേരിയേഷനിലായിരുന്നു കളി. കളിയുടെ ഒടുവിലത്തെ ഘട്ടത്തില്‍ രണ്ടു കൂട്ടര്‍ക്കും രണ്ട് തേരും കുതിരയും അഞ്ച് വീതം കാലാളും എന്ന നിലയിലെത്തി. ഇവിടെ വ്ളാഡിമിര്‍ അകോപിയന്‍ നടത്തിയ ഒരു പിഴവ് പ്രഗ്നാനന്ദ മുതലാക്കുകയായിരുന്നു. അത് തിരിച്ചറിഞ്ഞ അകോപിയന്‍ ഉടനെ കളിയില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ചെസില്‍ ഓപ്പണിംഗ്, മിഡില്‍ ഗെയിം, എന്‍ഡ് ഗെയിം എന്നീ മൂന്ന് ഘട്ടങ്ങളിലും അസാധാരണ കയ്യടക്കം പുലര്‍ത്തുന്ന കളിക്കാരനാണ് പ്രഗ്നാനന്ദ. എട്ടാം റൗണ്ടില്‍ പ്രഗ്നാനന്ദ ഏറ്റുമുട്ടേണ്ടത് ടൂര്‍ണ്ണമെന്‍റില്‍ നല്ല പ്രകടനം കാഴ്ചവെച്ച അലക്സാണ്ടര്‍ പ്രെഡ്കെയുമായാണ്.  

ഈ വിജയത്തോടെ പ്രഗ്നാനന്ദയുടെ ലോകറാങ്കിങ്ങ് 50 ആയി. ദുബായ് ചെസ്സില്‍ തന്നെ 11.4 പോയിന്‍റുകള്‍ കൂടി പ്രഗ്നാനന്ദയുടെ റേറ്റിംഗ് ഇപ്പോള്‍ 2687 ആയി ഉയര്‍ന്നു.  ഈയിടെ എഫ് ടി എക്സ് കപ് ചെസില്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ ഫൈനല്‍ റൗണ്ടില്‍ മൂന്ന് തവണ തുടര്‍ച്ചയായി അട്ടിമറിച്ച ശേഷം പ്രഗ്നാനന്ദയ്‌ക്ക് ഒരു താരപരിവേഷം കിട്ടിയിരിക്കുകയാണ്. ആര്‍ക്കും കഴിയാത്ത വിജയമാണ് പ്രഗ്നാനന്ദ നേടിയത്. 

പ്രഗ്നാനന്ദയുടെ അത്ഭുതനീക്കം കാണാം:

ഇന്ത്യയുടെ മറ്റൊരു ഗ്രാന്‍റ് മാസ്റ്ററായ അര്‍ജുന്‍ എരിഗെയ്സി ഏഴാം റൗണ്ടില്‍ അലക്സാണ്ടര്‍ പ്രെഡ്കെയുമായി സമനില പാലിച്ചു. അര്‍ജുന്‍ എരിഗെയ്സിയും ഇപ്പോള്‍ ആറ് പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്താണ്. അര്‍ജുന്‍ എരിഗെയ്സിയുടെ ലോക റാങ്ക് ഇപ്പോള്‍ 18 ആണ്. ഏഴാം റൗണ്ടില്‍ അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ചത് മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍റ്മാസ്റ്ററായ അരവിന്ദ് ചിദംബരമാണ്. 23കാരനായ അരവിന്ദ് ചിതംബരം കസാഖ്സ്ഥാന്‍ സ്വദേശിയായ ഗ്രാന്‍റ് മാസ്റ്റര്‍ റിനട്ട് ജുമാബയേവിനെ വെറും 25 നീക്കങ്ങളിലാണ് അരവിന്ദ് ചിതംബരം കീഴടക്കിയത്. ഇതോടെ അരവിന്ദും ആറ് പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത് പ്രഗ്നാനന്ദയോടൊപ്പം ഉണ്ട്. 

Tags: ദുബായ് ഓപ്പണ്‍ ചെസ്സ് 2022അര്‍ജുന്‍ എരിഗെയ്സിഅലെക്സാണ്ടര്‍ പ്രെഡ്കെDubaiറിനാട്ട് ജുമാബയെവുംചെസ്സ്അരവിന്ദ് ചിതംബരവുംആര്‍. പ്രഗ്നാനന്ദചെസ് ബേസ് ഇന്ത്യപ്രഗ്നാനന്ദവ്ളാഡിമിര്‍ അകോപിയന്‍ചെസ് ചാംപ്സ്ചെസ്എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ്രാഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.