Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട്ട് മണി ചെയിന്‍ മോഡല്‍ ബിസിനസ് തട്ടിപ്പുകാർ പിടിമുറുക്കുന്നു; ദശലക്ഷങ്ങള്‍ വരെ മുടക്കി കുടുക്കിലായവർ ഏറെ

പാലക്കാട്ടെ ഒരു വൃദ്ധദമ്പതികള്‍ ഇവരുടെ തട്ടിപ്പിനിരയായി പത്തുലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണാഭരണങ്ങളും നാലുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ട് ജീവിതം തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 11:05 am IST
in Palakkad

പാലക്കാട്: ജനങ്ങളെ ആത്മഹത്യയിലേക്കു നയിക്കുന്ന മണിചെയിന്‍ മോഡല്‍ ബിസിനസുകള്‍ ജില്ലയില്‍ വീണ്ടും പിടിമുറുക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്, ഫിജിക്കല്‍ മാര്‍ക്കറ്റിങ് തുടങ്ങി വിവിധ പേരുകളില്‍ ആളെ ചേര്‍ക്കല്‍ ബിസിനസ് തട്ടിപ്പുകളാണ് വീണ്ടും സജീവമായിട്ടുള്ളത്. പതിനായിരങ്ങള്‍ മുതല്‍ ദശലക്ഷങ്ങള്‍ വരെ മുടക്കി കുടുക്കിലായിക്കിടക്കുന്നവരുടെ എണ്ണം ഏറുകയാണ്. ടീമുകള്‍ രൂപീകരിച്ച് ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരെ കണ്ണികളാക്കിച്ചേര്‍ത്തു കൊണ്ടാണ് ബിസിനസ് കൊഴുപ്പിക്കുന്നത്.  

മരുന്നുകള്‍ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വരെയുള്ള ഉല്പനങ്ങള്‍ക്ക് വന്‍ വിലക്കുറവ്, ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പ്, ലാഭവിഹിതം, കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങള്‍, ബിസിനസ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാല്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ സ്ഥിരം ജോലി, വിദേശത്തേക്ക് കുടുംബ സമേതം ഫ്രീ ടൂര്‍ തുടങ്ങി നിരവധി മോഹന വാഗ്ദാനങ്ങളാണ് ആളെച്ചേര്‍ക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.

പാലക്കാട്ടെ ഒരു വൃദ്ധദമ്പതികള്‍ ഇവരുടെ തട്ടിപ്പിനിരയായി പത്തുലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണാഭരണങ്ങളും നാലുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ട് ജീവിതം തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ്. മുന്‍പരിചയമുള്ള ഒരു സ്ത്രീ ഒരുക്കിയ കെണിയില്‍പ്പെട്ടുപോയ ഇവര്‍ മാനഹാനിയെത്തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടാന്‍ പോലും തയ്യാറായിട്ടില്ല. ജില്ലയിലെ തന്നെ മറ്റൊരു വീട്ടമ്മ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവറിയാതെ സ്ഥിര നിക്ഷേപം പിന്‍വലിച്ച് മൂന്നുലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാരെ വിശ്വസിച്ചു നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ഒരു കലാകാരന്റെ ഭാര്യയും ഇത്തരത്തില്‍ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ട സ്ഥിതിയിലാണ്.  

സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തരം തട്ടിപ്പുകള്‍ വലിയ തോതില്‍ അരങ്ങേറുന്നത്. കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനവും മണിചെയിന്‍ മാതൃകയില്‍ ഇരുവശത്തും ആളെ ചേര്‍ക്കുന്ന ബൈനറി സിസ്റ്റത്തിലുള്ള ബിസിനസിലേക്ക് ആയിരക്കണക്കിനാളുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈനായി പ്രചാരം നല്‍കിയും ഞായറാഴ്ചകളിലും ഒഴിവുദിവസങ്ങളിലും വീടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ആളെ ചേര്‍ക്കുന്നതിനുവേണ്ടിയുള്ള മീറ്റിങുകള്‍ തകൃതിയായി നടന്നു വരുകയാണ്. സ്വര്‍ണാഭരണവും പണവും നഷ്ടപ്പെട്ട വൃദ്ധ ദമ്പതികള്‍ ലാഭവിഹിതത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബിസിസിലേക്ക് ആളുകളെ ചേര്‍ത്താല്‍ മാത്രമെ പണം ലഭിക്കൂ എന്ന മറുപടിയാണ് ലഭിച്ചതത്രെ. ആളെ ചേര്‍ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദ്ദം താങ്ങാനാവാത്ത സ്ഥിതിയിലാണ് പലരും.

Tags: പാലക്കാട്പണംകുടുങ്ങി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

fire force
Alappuzha

കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.