Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അമ്മ: കരുതലായി, കാരുണ്യ സ്പര്‍ശമായി…

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി, ഫരീദാബാദിലെ അമൃത ആശുപത്രി മാതാഅമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്‌ട്രത്തിന് സമര്‍പ്പിക്കുന്നു

പി.ഷിമിത്ത്byപി.ഷിമിത്ത്
Aug 24, 2022, 06:00 am IST
inArticle

അമ്മയെന്നാല്‍ സ്‌നേഹമാണ്, സാന്ത്വനമാണ്. കരുണാമയിയാണ് അമ്മ. മാതാ അമൃതാനന്ദമയി, അമ്മയായി ലോകം മുഴുവനുമുള്ള മാനവരാശിക്ക് സ്‌നേഹവും സാന്ത്വനവും പകര്‍ന്ന് നന്മയുടെയും കരുണയുടെയും വഴിതെളിക്കുന്നു. വേദനിക്കുന്ന മനസ്സുകള്‍ക്ക് താങ്ങാകുന്നു. പ്രകൃതിദുരന്തങ്ങള്‍ മുതല്‍ യുദ്ധ മുഖങ്ങളില്‍ വരെ അമ്മയുടെ സ്‌നേഹവാത്സല്യ സാന്നിധ്യ മുണ്ടാകുന്നു. ഇരുകൈകളും നീട്ടി ലോകത്തെ വാരിപ്പുണരുകയാണ് അമ്മ. രോഗപീഡകളാല്‍ വലയുന്നവര്‍ക്ക് സൗഖ്യമേകി ആതുര ശുശ്രൂഷാമേഖലയിലും നിരന്തര സാന്നിധ്യമാണ് അമ്മയും മാതാ അമൃതാനന്ദമയി മഠവും.

അമ്മയുടെ അനുഗ്രഹത്താല്‍ മാതാ അമൃതാനന്ദമയി മഠം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി, ഹരിയാനയിലെ അമൃത ആശുപത്രി മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്‌ട്രത്തിന് സമര്‍പ്പിക്കുകയാണ്. രാജ്യം ഇതുവരെ കാണാത്ത വിധത്തിലുള്ള ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. മാതാ അമൃതാനന്ദമയി മഠത്തിനും ലോകമെങ്ങുമുള്ള അമ്മയുടെ മക്കള്‍ക്കും മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമായി മാറുകയാണ് ആരോഗ്യ രംഗത്തെ ഈ സംരംഭം.

രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ രംഗത്തെ വികസനത്തിന്  വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ വടക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും സേവനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രപ്രസ്ഥത്തോട് ചേര്‍ന്ന് അമൃത ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ വലിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യത്തിലൂടെ രോഗികള്‍ക്ക് സൗഖ്യവും സഹായങ്ങളും ലഭ്യമാക്കുകയെന്നതും മെഡിക്കല്‍ സയന്‍സിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യം വെക്കുന്നത്. കാല്‍ നൂറ്റാണ്ടായി ദക്ഷിണേന്ത്യയില്‍ ആതുരശുശ്രൂഷാ രംഗത്ത് മുന്‍നിരയിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയുടെ മഹത്തായ പാരമ്പര്യം ഫരീദാബാദിലെ പുതിയ ആശുപത്രിയിലൂടെ രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് മഠം.

ഫരീദാബാദിലെ സെക്ടര്‍ 88 ല്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി കെട്ടിടത്തിന് 14 നിലകളുള്ള ടവര്‍ ഉള്‍പ്പെടെ ആകെ ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. 500 കിടക്കകളുമായാണ് തുടക്കം. രണ്ട് വര്‍ഷത്തിനുള്ളില്‍ 750 കിടക്കകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കിടക്കകളും സജ്ജമാക്കും. ആശുപത്രി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 534 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകള്‍ ഉള്‍പ്പെടെ ആകെ 2,600 കിടക്കകളുണ്ടാകും. എണ്ണൂറിലധികം ഡോക്ടര്‍മാരുള്‍പ്പെടെ പതിനായിരത്തിലധികം ജീവനക്കാരും. 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ഇമേജിംഗ് സേവനങ്ങള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് ലബോറട്ടറി, ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഒന്‍പത് കാര്‍ഡിയാക്, ഇന്റര്‍വെന്‍ഷണല്‍ കാത്ത് ലാബ് എന്നിവയും ഇവിടെയുണ്ട്.

ഓങ്കോളജി, കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, റിനല്‍ സയന്‍സസ്, ബോണ്‍ ഡിസീസ് ആന്‍ഡ് ട്രോമ, ട്രാന്‍സ്പ്ലാന്റ്‌സ്, മാതൃ-ശിശു വിഭാഗം തുടങ്ങി എട്ട് മികവിന്റെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. മാതൃ-ശിശു വിഭാഗത്തിനായി ഒന്നരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു നിലയാണ് മാറ്റിവച്ചിരിക്കുന്നത്. മാതൃ-ശിശു സംരക്ഷണം, ഫീറ്റല്‍, റീ പ്രൊഡക്റ്റീവ് കെയര്‍, നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ എന്നിവയ്‌ക്കുള്ള സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ എന്ന ബഹുമതി ആശുപത്രിക്ക് സ്വന്തമാകും.

രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കൂടിയാകും ഈ ആശുപത്രി. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വിജയകരമായി നടപ്പാക്കുന്നതും രാജ്യത്തെ വളരെ ചുരുക്കം ആശുപത്രികളില്‍ മാത്രം നടത്തുന്നതുമായ കൈ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ  ഈ ആശുപത്രിയിലും സജ്ജമാക്കും. കരള്‍, വൃക്ക, ശ്വാസനാളം, വോക്കല്‍ കോഡുകള്‍, കുടല്‍, ഹൃദയം, ശ്വാസകോശം, പാന്‍ ക്രിയാസ്, ചര്‍മ്മം, അസ്ഥി,  മജ്ജ എന്നിവയുടെ മാറ്റിവയ്‌ക്കലും ഇവിടെ നടത്തും.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും പരിശീലനത്തിനും പുതിയ ആശുപത്രിയില്‍ പ്രത്യേക ശ്രദ്ധനല്‍കുന്നുണ്ട്. നാല് നിലകളിലായി ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക റോബോട്ടിക്‌സ്, ഹാപ്റ്റിക്, സര്‍ജിക്കല്‍-മെഡിക്കല്‍ സിമുലേഷന്‍ സെന്റര്‍ എന്നിവ ആശുപത്രിയിലുണ്ട്. മെഡിക്കല്‍ കോളജും അനുബന്ധ ആരോഗ്യ ശാസ്ത്ര കാമ്പസുമുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പഠന-വികസന സൗകര്യമാണ് ഇവിടെ സജ്ജമാക്കുന്നത്.

അത്യാധുനിക മെഡിക്കല്‍ ഗവേഷണത്തിന് പ്രത്യേക  ഊന്നല്‍ നല്‍കുന്നതിനായി ഏഴ് നിലകളിലായി മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ റിസര്‍ച്ച് ബ്ലോക്കുണ്ട്. ഇതില്‍ എ ടു ഡി ജിഎംപി ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. എഐ, എംഎല്‍, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് മുതലായവയിലും ശ്രദ്ധകേന്ദ്രീകരിക്കും. വൈദ്യശാസ്ത്ര മേഖലയില്‍  ലോകത്തിലെ തന്നെ പ്രശസ്തമായ വിവിധ ആശുപത്രികള്‍, സര്‍വകലാശാലകള്‍ എന്നിവയുമായി ചേര്‍ന്നുള്ള ഗവേഷണ സഹകരണവും ആശുപത്രിയില്‍ ഉറപ്പാക്കുന്നു.

ലോ കാര്‍ബണ്‍ കാഴ്ചപ്പാടോടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ബില്‍ഡിംഗ് ഹെല്‍ത്ത് കെയര്‍ പ്രൊജക്ടുകളില്‍ ഒന്നാണ് ഈ ആശുപത്രിയെന്ന പ്രത്യേകതയുമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ എത്തിക്കുന്നതിനായി കാമ്പസില്‍ ഒരു ഹെലിപാഡും രോഗികളുടെ കൂടെയുള്ളവര്‍ക്ക് താമസിക്കുന്നതിനായി 498 മുറികളുള്ള ഗസ്റ്റ് ഹൗസും ആശുപത്രിയിലുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന്  രാജ്യം നേരിട്ട  അനുഭവങ്ങള്‍ കണക്കിലെടുത്ത് പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യവും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഫരീദാ ബാദിലും പരിസര പ്രദേശങ്ങളിലുള്ള വിവിധ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ച് നിരവധി ക്യാമ്പുകളാണ് ഇതിനകം സംഘടിപ്പിച്ചിട്ടുള്ളത്. ന്യൂറോ അനുബന്ധ അസുഖങ്ങള്‍ ഉള്ള വയോധികര്‍ക്കായി ആരോഗ്യ പരിശോധനകളും സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസുകളും നടന്നു വരുന്നു.

രോഗികള്‍ക്ക് സൗഖ്യം നല്‍കുന്നതിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനും വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കുമായി ഇന്ത്യയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുകയാണ് ബൃഹത്തായ ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യം. ഏറ്റവും പുതിയ ആരോഗ്യപരിപാലന സൗകര്യങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ള രോഗീ പരിചരണ സംവിധാനങ്ങളും അമൃത ആശുപത്രിയിലൂടെ ഉത്തരേന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളിലുള്ളവരിലേക്കും എത്തുകയാണ്, അമ്മയുടെ കരുതലായി, കാരുണ്യ സ്പര്‍ശമായി.

Tags: hospitalമാതാ അമൃതാനന്ദമയീ ദേവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.