Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാഞ്ചീപുര പെരുമയിലൂടെ…

വൈഷ്ണവ, ശൈവ, ബുദ്ധ, ജൈനന്മാരുടെ പ്രധാന തീര്‍ഥസ്ഥാനമായിരുന്ന കാഞ്ചിയെ ശിവകാഞ്ചി, വിഷ്ണുകാഞ്ചി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. കാഞ്ചീപുരത്തിന്റെ ഓരോ കോണിലും കാണാനാകും ക്ഷേത്രങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 06:00 am IST
inSamskriti

തെക്കന്‍ കാശിയെന്നറിയപ്പെടുന്ന പുണ്യനഗരമാണ് കാഞ്ചീപുരം. തമിഴ്‌നാടിന്റെ വടക്കുള്ള ക്ഷേത്രനഗരി. സപ്തമോക്ഷപുരികളിലൊന്നായ കാഞ്ചി ദക്ഷിണഭാരതത്തിലെ പൗരാണിക വിദ്യാഭ്യാസകേന്ദ്രവുമാണ്. രാമാനുജാചാര്യന് തത്വജ്ഞാനം ലഭിച്ചത് ഇവിടെ നിന്നത്രേ. കാശിയേയും കാഞ്ചിയേയും ബ്രഹ്മാണ്ഡപുരാണത്തില്‍ ശിവഭഗവാന്റെ നേത്രങ്ങളായാണ് വര്‍ണിച്ചിരിക്കുന്നത്.

വൈഷ്ണവ, ശൈവ, ബുദ്ധ, ജൈനന്മാരുടെ പ്രധാന തീര്‍ഥസ്ഥാനമായിരുന്ന കാഞ്ചിയെ ശിവകാഞ്ചി, വിഷ്ണുകാഞ്ചി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. കാഞ്ചീപുരത്തിന്റെ ഓരോ കോണിലും കാണാനാകും ക്ഷേത്രങ്ങള്‍.  

ഇവിടെയുള്ള കാമാക്ഷി, ഏകാംബര്‍നാഥ്, കുമാരകൊട്ടം, കൈലാസനാഥര്‍, വൈകുണ്ഠ പെരുമാള്‍, വരദരാജ പെരുമാള്‍ ക്ഷേത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. 108 ശിവസ്ഥാനങ്ങളും കാഞ്ചിയിലുണ്ട്.  

തമിഴ്‌നാട്ടിലെ അമ്മന്‍ (ദേവി) ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് കാമാക്ഷി ക്ഷേത്രം. 51 ശക്തിപീഠങ്ങളില്‍ ഒന്നത്രേ കാഞ്ചി കാമാക്ഷി ക്ഷേത്രം. ദക്ഷയാഗത്തില്‍ പങ്കെടുക്കാനെത്തി ആത്മാഹുതി ചെയ്ത, ശിവപത്‌നിയുടെ സതീദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ വീണയിടങ്ങളാണ് ശക്തിപീഠങ്ങളെന്ന് അറിയപ്പെടുന്നത്. ദേവിയുടെ നാഭി ഭൂമിയില്‍ പതിച്ചയിടത്താണ് കാമാക്ഷി ക്ഷേത്രമിരിക്കുന്നതെന്നാണ് വിശ്വാസം.  

ദക്ഷിണേന്ത്യയിലെ പ്രമുഖ സുബ്രഹ്മണ്യ (മുരുഗന്‍)ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തെ കുമാരകൊട്ടം. യോഗിവര്യനായ കാച്ചിയപ്പ ശിവചാരിയാര്‍ സ്‌കന്ദപുരാണത്തിന്റെ തമിഴ് പരിഭാഷയായ കണ്ടപുരാണം രചിച്ചത് ഇൗ ക്ഷേത്രത്തില്‍ വച്ചായിരുന്നു. ഓരോ ദിവസവും പരിഭാഷപ്പെടുത്തുന്ന ഭാഗങ്ങള്‍ തിരുത്തുന്നതിനായി ശിവചാരിയാര്‍ ക്ഷേത്ര നടയ്‌ക്കല്‍ വയ്‌ക്കും. ഭഗവാന്‍ മുരുഗന്‍ അടുത്ത ദിവസത്തേക്ക് അവയിലെ തെറ്റുകള്‍ തിരുത്തി വയ്‌ക്കുക പതിവായിരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. കാമാക്ഷിക്ഷേത്രത്തിന് നിന്ന് ഏറെ ദൂരമില്ല കുമാരകൊട്ടത്തിലേക്ക്.  

ശിവഭഗവാന്റെ പഞ്ചഭൂതസ്ഥലങ്ങളില്‍ ഒന്നാണ് കാഞ്ചീപുരത്ത ഏകാംബരേശ്വര ക്ഷേത്രം. പഞ്ചഭൂതങ്ങളിലെ പൃഥ്വീതത്ത്വത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. നാലുഗോപുരങ്ങളോടെ 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ശില്‍പചാതുരിയും ഗാംഭീര്യവും വിസ്മയിപ്പിക്കുന്നതാണ്. ക്ഷേത്രമുറ്റത്തെ സ്ഥലവൃക്ഷമായി അറിയപ്പെടുന്ന മാവിന് 3500 വര്‍ഷത്തെ പഴക്കമുള്ളതായി പറയപ്പെടുന്നു.

ഈ മൂന്നു ക്ഷേത്രങ്ങളും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് വിഖ്യാതമായ വരദരാജപെരുമാള്‍ ക്ഷേത്രമുള്ളത്. വിഷ്ണുക്ഷേത്രങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇവിടം വിഷ്ണു കാഞ്ചി എന്നറിയപ്പെടുന്നു. 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് വരദരാജപെരുമാള്‍ ക്ഷേത്രം. അത്തി മരത്തില്‍ രൂപപ്പെടുത്തിയ വിഷ്ണുഭഗവാന്റെ വിഗ്രഹമാണ് ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത്. ഭഗവാന്‍ ഇവിടെ ഇവിടെ അത്തിവരദര്‍ എന്നറിയപ്പെടുന്നു. ക്ഷേത്രക്കുളത്തിലെ പ്രത്യേക അറകളിലൊന്നിലാണ് ഈ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നത്.  40 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വിഗ്രഹം പുറത്തെടുക്കാറുള്ളൂ. തുടര്‍ന്ന് 48 ദിവസം ഭക്തര്‍ക്ക് വിഗ്രഹം ദര്‍ശിക്കാനാവും. ക്ഷേത്രത്തിലെ കോവിലുകളിലൊന്നിന്റെ മേല്‍ക്കൂരയില്‍ രണ്ടു പല്ലികളുടെ രൂപം കാണം. അവയില്‍ വലുത് സ്വര്‍ണത്തിലും ചെറുത് വെള്ളിയിലുമാണുള്ളത്. തന്റെ രണ്ടു ശിഷ്യന്മാരെ പല്ലികളായി മാറട്ടെയെന്ന് ഗൗതമമുനി ശപിച്ചതായാണ് ഇതിനു പിന്നിലെ ഐതിഹ്യം. ഈ പല്ലികളെ ദര്‍ശിച്ചാല്‍ പാപങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം.  

കാഞ്ചീപുരത്ത് ശിവക്ഷേത്രങ്ങളുടെ സാന്നിധ്യം ഏറെയുള്ള പ്രദേശമാണ് ശിവകാഞ്ചി. കല്ലിലെ ശില്‍പവേലകളാല്‍ മനോഹരമാണ് അവിടെയുള്ള കൈലാസനാഥര്‍ ക്ഷേത്രം. വിവിധ രൂപഭാവങ്ങളില്‍ ശിവഭഗവാന്‍ കുടിയിരിക്കുന്ന 58 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് കൈലാസനാഥര്‍ ക്ഷേത്രം. പണ്ടു കാലത്ത് ശത്രുക്കളുടെ ഭീഷണിയുണ്ടാകുമ്പോള്‍ രാജാക്കന്മാര്‍ക്ക് രക്ഷപ്പെടാനായി പണിത വലിയൊരു തുരങ്കം ക്ഷേത്രവളപ്പിനകത്ത് കാണാം. പല്ലവരാജക്കന്മാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്.  

(തുടരും)

Tags: ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.