തിരുവനന്തപുരം: പത്രപവര്‍ത്തകരുടെ വേതന പരിഷ്കരണത്തിനുള്ള വേജ്ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലേബര്‍ കോഡിലൂടെ ഇല്ലാതായ വര്‍ക്കിംങ് ജേര്‍ണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേഗത്തിലാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് മറുപടി പറഞ്ഞു. പ്രസിഡന്റ് കെ.പി.റെജി സംസാരിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ടി.ആര്. കിരണ്‍ബാബുവും ചുമതലയേറ്റു. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. എം.വി.വിനീത അധ്യക്ഷയായി. എസ്.ജയശങ്കര്‍, ജേക്കബ് ജോര്‍ജ്, എന്‍.പത്മനാഭന്, ബോബി എബ്രഹാം, മനോഹരന്മോറായി, കെ.സി. രാജഗോപാല്‍, കെ.പ്രേമനാഥ്, പി.എ. അബ്ദുള്‍ ഗഫൂര്‍ എന്നിവരെ സമ്മേളനം ആദരിച്ചു. ജനറല്‍ സെക്രട്ടറി ആര്.കിരണ്‍ബാബു, ചെങ്കല്‍ രാജശേഖരന് നായര്‍, എസ്.ജയശങ്കര്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ്് എസ്. ജോണ്സണ്, സാനു ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.
യൂണിയന് സംസ്ഥാന ട്രഷററായി സുരേഷ് വെള്ളിമംഗലം(ദേശാഭിമാനി) വൈസ്പ്രസിഡന്റുമാരായി ആര്.ജയപ്രസാദ്(മാതൃഭൂമി), സീമാ മോഹന്‍ലാല്‍ (ദീപിക) സെക്രട്ടറിമാരായി എം. ഷജില്‍കുമാര്‍(മനോരമ), പി.ആര്.റിസിയ(ജനയുഗം), അഞ്ജന ശശി (മാതൃഭൂമി) എന്നിവരെ തെരഞ്ഞെടുത്തു. ദിനേശ് കൃഷ്ണനും ജി. രാജേഷ്കുമാറും തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: